ഷുഗറും അമിത വണ്ണവും കൊളെസ്ട്രോളും ഒക്കെ കുറയാൻ ഒരു ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ്; ഒരാഴ്ച കൊണ്ട് കൊഴുപ്പുരുക്കി വണ്ണം കുറയും.!! Healthy Protein Rich Breakfast

Healthy Protein Rich Breakfast

  1. ½ cup ragi
  2. ¼ cup green gram (cherupayar)
  3. ¼ cup horse gram (muthira)
  4. 1 teaspoon fenugreek seeds
  5. Cooked rice or flattened rice (optional)
  6. Salt – ¾ teaspoon
  7. Water – as needed

Healthy Protein Rich Breakfast : ഷുഗറും അമിത വണ്ണവും കൊളെസ്ട്രോളും ഒക്കെ കുറയാൻ റാഗിയും മുതിരയും കൂടി ചേർത്ത ഒരു ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആദ്യം തന്നെ അര കപ്പ്‌ റാഗി, കാൽ കപ്പ് ചെറുപയറും ചേർക്കുക. എന്നിട്ട് മുതിര കാൽ കപ്പ്‌ ചേർക്കുക. ഒരു ടീസ്പൂൺ ഉലുവയും ചേർക്കുക. മൂന്ന് നാല് തവണ എല്ലാം കൂടി ഒന്ന് കഴുകി എടുക്കുക. ഇതിലൊക്കെ ധാരാളം കാൽസ്യം, പ്രോടീൻ ആന്റിഓക്സിഡന്റ്‌സ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

ഷുഗർ ഉള്ളവർക്കും കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരുപോലെ ആരോഗ്യപ്രദമാണ്.ഇനി ഇവ കുതിർന്നതിന് ശേഷം എല്ലാംകൂടി അരച്ചെടുക്കുക. എന്നിട്ട് ഇതിലേക്ക് കുറച്ച് ചോറ് അല്ലെങ്കിൽ അവിലൊ ചേർക്കാവുന്നതാണ്. ഷുഗർ ഉള്ളവർ ചോറ് ഒഴിവാക്കേണ്ടതാണ്. എന്നിട്ട് കുറച്ച് വെള്ളമൊഴിച്ച് അരച്ചെടുക്കാവുന്നതാണ്. ഇഡ്ലി മാവിന്റെ ഒക്കെ കട്ടിയിൽ വേണം ഇത് അരച്ചെടുക്കാൻ. എന്നിട്ട് ഇതൊരു ബോളിലേക്ക് ഒഴിച്ച് വെക്കുക. എന്നിട്ട് മിക്ക്സിയുടെ ജാറിൽ ഉള്ള ബാക്കി ഉള്ളതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെള്ളമൊഴിക്കുക. എന്നിട്ട് അത് നേരത്തെ എടുത്ത് വെച്ച ബോളിലേക്ക് ചേർക്കുക. ശേഷം മുക്കാൽ ടീസ്പൂൺ ഉപ്പും ചേർക്കാവുന്നതാണ്.

എന്നിട്ട് എല്ലാം കൂടി മിക്സ്‌ ചെയ്യുക. രാത്രി ഇതിങ്ങനെ ചെയ്ത് വെച്ചാൽ മതി അപ്പോൾ രാവിലത്തേക്ക് സെറ്റ് ആയി കിട്ടും.അതുപോലെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ഒരുപാടങ് പുളിച്ച് പോകാനും ഇത് പാടില്ല. തയ്യാറാക്കിയ മാവിൽ നിന്ന് പകുതി ഒന്ന് മാറ്റി വെക്കാവുന്നതാണ്. ഇത് കൊണ്ട് ദോശയും ഇഡ്ലിയും ഉണ്ടാക്കിയെടുക്കാം. ഈ മാറ്റി വെച്ച മാവിലേക്ക് കുറച്ച് വെള്ളമൊഴിച്ച് ലൂസ് ആക്കാവുന്നതാണ്. എന്നിട്ട് അതിലേക്ക് കുറച്ച് വെജിറ്റബ്ൾസ് ചേർക്കുക. ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചത്, ചെറുതായി അരിഞ്ഞ പച്ചമുളക്, കുറച്ച് കറിവേപ്പില, അരിഞ്ഞെടുത്ത ക്യാരറ്റ്, അരിഞ്ഞെടുത്ത ഉള്ളിയും ചേർക്കുക.അതുപോലെ ഉപ്പ് ആവശ്യമെങ്കിൽ അതും ചേർക്കുക. ഇനി തയ്യാറാക്കിയ മാവിൽ നിന്ന് കുറച്ച് ഇഡ്ലി തട്ടിൽ ഒഴിക്കുക. ഒഴിക്കുന്നതിന് മുമ്പിൽ ഇഡ്ലി തട്ടിൽ നന്നായി എണ്ണ പുരട്ടാൻ പ്രത്യേകം ശ്രദ്ധിക്കുക.

മാവ് ഒഴിച്ച് കഴിഞ്ഞാൽ നന്നായി ആവി പിടിപ്പിക്കുക. ശേഷം 5 മിനിറ്റ് കഴിഞ്ഞാൽ ഇഡ്ലി നന്നായി പൊങ്ങി വരുന്നത് കാണാൻ സാധിക്കും. ഇനി ദോശ ഉണ്ടാക്കാൻ പാൻ ചൂടാക്കുക. പാനിലേക്ക് മാവ് ഒഴിക്കുക. എന്നിട്ട് പരത്തിയെടുക്കാവുന്നതാണ്. വേണമെങ്കിൽ അൽപ്പം നെയ്യ് കൂടി ചേർക്കാം.അതിന്റെ മുകളിലേക്ക് അരിഞ്ഞ സവാളയും, കറിവേപ്പിലയും, ക്യാരറ്റും ഇട്ട് കൊടുക്കാവുന്നതാണ്. എന്നിട്ട് ദോശ നന്നായി മുരിഞ്ഞതിന് ശേഷം ചൂടോടെ കഴിക്കാവുന്നതാണ്. ഇനി വേറൊരു രീതിയിൽ കൂടി ദോഷ ഉണ്ടാക്കാം.അതിനായി ചൂടായ പാനിലേക്ക് മാവ് ഒഴിക്കുക. എന്നിട്ട് നെയ്യ് ചേർക്കുക. അതിന്റെ മുകളിൽ മുരിങ്ങയില ചമന്തിപ്പൊടി ചേർക്കുക.ഇത്രയുമായാൽ ഹെൽത്തി ടേസ്റ്റി ദോശ തയ്യാർ. നല്ലൊരു ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല ഓപ്ഷൻ ആണ്. Healthy Protein Rich Breakfast Video Credit : BeQuick Recipes

Healthy Protein Rich Breakfast

For Vegetable Idli/Dosa (Optional)
8. 1 tablespoon crushed ginger
9. 1 chopped green chilli
10. Curry leaves
11. Chopped carrot
12. Chopped onion
13. Ghee (optional)
14. Drumstick leaves or chutney powder (optional)

Preparation

  1. Take ragi, green gram, horse gram, and fenugreek seeds in a bowl.
  2. Wash them 3–4 times and soak for several hours.
  3. After soaking, grind the mixture with a little water to make a smooth batter.
  4. Add a little cooked rice or flattened rice while grinding (optional; diabetics can skip this).
  5. The batter should have a thick consistency like idli batter.
  6. Transfer the batter to a bowl and add salt.
  7. Mix well and keep it overnight for slight fermentation.

Making Idli

  1. Add ginger, green chilli, curry leaves, carrot, and onion to the batter.
  2. Grease the idli plates with oil.
  3. Pour the batter into the moulds.
  4. Steam for about 5 minutes until the idlis become soft and fluffy.

Making Dosa

  1. Heat a pan and pour some batter.
  2. Spread it lightly and add a little ghee if desired.
  3. Sprinkle onion, carrot, and curry leaves on top.
  4. Cook until the dosa becomes crispy and golden.

Benefits

  • Rich in protein, calcium, and antioxidants
  • Helps reduce weight and body fat
  • Good for diabetes and cholesterol control
  • Keeps you full for a longer time
  • Suitable for both children and adults

ഇത് ഒരു സ്പൂൺ മാത്രം മതി.!! ആരോഗ്യവും സൗന്ദര്യവും ഉറപ്പ്; നടുവ് വേദന, ശരീരവേദനകൾ അകറ്റാനും, പ്രസവരക്ഷക്കും, നിത്യയൗവനത്തിനും ഉള്ളി ലേഹ്യം.!!

Comments are closed.