കർക്കിടകത്തിൽ നിത്യവും രാവിലെ കഴിക്കൂ.!! ദേഹരക്ഷക്കായി പഴമക്കാരുടെ എള്ള് ലേഹ്യം; വർഷം മുഴുവൻ പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Healthy karkkidaka Ellu unda Recipe

Healthy karkkidaka Ellu unda Recipe : “കർക്കിടകത്തിൽ നിത്യവും രാവിലെ കഴിക്കൂ.!! ദേഹരക്ഷക്കായി പഴമക്കാരുടെ എള്ള് ലേഹ്യം; വർഷം മുഴുവൻ പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല” പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവർക്ക് അത് പൂർണ്ണമായും മാറ്റി ആരോഗ്യത്തോടെ ഇരിക്കാനായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു വസ്തുവാണ് എള്ള്. എള്ള് വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കുന്നത് കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അതേസമയം കൂടുതൽ അളവിൽ എള്ള് വാങ്ങി അത് എള്ളുണ്ടയാക്കി ഉപയോഗിക്കുകയാണെങ്കിൽ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ രീതിയിൽ

കഴിക്കാനായി സാധിക്കും. അത്തരത്തിൽ എള്ളുണ്ട എങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. കൂടുതൽ അളവിൽ എള്ളുണ്ട തയ്യാറാക്കാനായി ഏകദേശം അരക്കിലോ അളവിൽ കറുത്ത എള്ള് ആവശ്യമാണ്. നല്ല വെയിലുള്ള സമയത്താണ് എള്ളുണ്ട തയ്യാറാക്കുന്നത് എങ്കിൽ എള്ള് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം വെയിലത്ത് വെച്ച് ഉണക്കി എടുക്കാവുന്നതാണ്. അതല്ല മഴയുള്ള സമയങ്ങളിലാണ് എള്ളുണ്ട തയ്യാറാക്കുന്നത് എങ്കിൽ എള്ള് നല്ലതുപോലെ കഴുകിയശേഷം അരിച്ചെടുക്കുക. ശേഷം ഒരു വൃത്തിയുള്ള കോട്ടൺ തുണിയെടുത്ത് അതിൽ എള്ള് പരത്തി വിരിച്ചു കൊടുക്കുക.

Healthy karkkidaka Ellu unda Recipe

Nutritional Benefits

  • Rich in antioxidants: Sesame seeds contain antioxidants like sesamin and sesamolin, which help protect against cell damage.
  • Good source of healthy fats: Sesame seeds are rich in healthy fats, including monounsaturated and polyunsaturated fats.
  • High in fiber: Sesame seeds are a good source of dietary fiber, which can help support digestive health.

Health Benefits

  • Supports bone health: Sesame seeds are rich in calcium, zinc, and other minerals that support bone health.
  • May help lower cholesterol: The healthy fats and fiber in sesame seeds may help lower cholesterol levels.
  • Supports heart health: The antioxidants and healthy fats in sesame seeds may help reduce inflammation and support heart health.
  • May help regulate blood sugar: Sesame seeds may help regulate blood sugar levels due to their fiber and healthy fat content.
  • Supports skin and hair health: The antioxidants and healthy fats in sesame seeds may help support skin and hair health.

അത് ഫാനിന്റെ ചുവട്ടിൽ വെച്ച് നല്ല രീതിയിൽ വെള്ളം വലിയിപ്പിച്ച് എടുക്കണം. അതിനുശേഷം എള്ളുണ്ട ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങാം. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച എള്ളിട്ട് നല്ല രീതിയിൽ വറുത്തെടുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കണം. തയ്യാറാക്കിവെച്ച ശർക്കരപ്പാനി അരിച്ചെടുത്ത് മാറ്റിവയ്ക്കാം. പിന്നീട് എള്ള് വറുക്കാനായി ഉപയോഗിച്ച പാത്രത്തിൽ ഒരു പിടി അളവിൽ ബദാം, അണ്ടിപ്പരിപ്പ് എന്നിവ കൂടി വറുത്തെടുത്ത് മാറ്റിവയ്ക്കണം.

അവയുടെയെല്ലാം ചൂട് ഒന്ന് ആറി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കണം. ശേഷം പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ശർക്കര പാനി ഒഴിച്ചു കൊടുക്കുക. ശർക്കരപ്പാനി തിളച്ചു വരുമ്പോൾ അതിലേക്ക് ഒരുപിടി അളവിൽ തേങ്ങ കൂടി ചേർത്തു കൊടുക്കണം. തേങ്ങയും ശർക്കരയും ശർക്കര പാനിയിൽ കിടന്ന് കുറുകി തുടങ്ങുമ്പോൾ അതിലേക്ക് വറുത്തു വച്ച എള്ളു കൂടി ചേർത്തു കൊടുക്കാം. എള്ള് നല്ല രീതിയിൽ ശർക്കരപ്പാനിയിലേക്ക് ഇറങ്ങി ചെറുതായി ഒന്ന് ഒട്ടി തുടങ്ങുമ്പോൾ അതിലേക്ക് പൊടിച്ചു വച്ച അണ്ടിപ്പരിപ്പും, ബദാമും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഇടയ്ക്കിടെ അല്പം നെയ്യ് കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കണം. അവസാനമായി ഒരു പിഞ്ച് അളവിൽ ജീരകം കൂടി എള്ളുണ്ടയിലേക്ക് ചേർത്ത ശേഷം സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. പിന്നീട് ആവശ്യമുള്ള ഷേപ്പിൽ എള്ളുണ്ട ഉരുട്ടിയോ, പരത്തിയോ എടുത്ത് എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യനുസരണം ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy karkkidaka Ellu unda Recipe Video Credit :
Anithas Tastycorner

Healthy karkkidaka Ellu unda Recipe

ശരീര ബലം കൂട്ടാനും ആരോഗ്യം സംരക്ഷിക്കാനും ഔഷധ കഞ്ഞി; കുട്ടികൾക്കും ഷുഗർ ഉള്ളവർക്കും ആർക്കും കഴിക്കാം ഈ മില്ലെറ്റ് ഉലുവ കഞ്ഞി.!!

Healthy karkkidaka Ellu unda Recipe