Healthy Breakfast Ragi Dosa : അരിപ്പൊടി ചേർക്കാതെ തയ്യാറാക്കാവുന്ന ഹെൽത്തി റാഗി ദോശ വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം. നല്ല രുചിയോടെയും മൊരിഞ്ഞ ക്രിസ്പി ടെക്സ്ചറോടെയും ലഭിക്കുന്ന ഈ ദോശയിൽ പ്രോട്ടീനും ഫൈബറും കാൽസ്യവും അടങ്ങിയിട്ടുണ്ട്. ഇതിനായി ഒരു കപ്പ് റാഗി, ഒരു കപ്പ് ചെറുപയർ, അരക്കപ്പ് ഉഴുന്ന്, അര ടീസ്പൂൺ ഉലുവ എന്നിവ എടുക്കുക. ഇവയെല്ലാം നന്നായി കഴുകിയ ശേഷം അഞ്ച് മുതൽ ആറ് മണിക്കൂർ വരെ വെള്ളത്തിൽ കുതിർക്കാൻ വെക്കണം.
കുതിർന്ന ചേരുവകളിൽ നിന്ന് വെള്ളം മാറ്റിയ ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ആദ്യത്തെ തവണ അരയ്ക്കുമ്പോൾ ചെറിയൊരു കഷ്ണം ഇഞ്ചി, ഒരു പച്ചമുളക്, അര ടീസ്പൂൺ ജീരകം എന്നിവയും ചേർക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് ദോശമാവിന്റെ പരുവത്തിൽ തയ്യാറാക്കുക. ഈ മാവ് പുളിപ്പിക്കാനോ അതിലേക്ക് ഈസ്റ്റ്, സോഡാപ്പൊടി എന്നിവ ചേർക്കേണ്ട ആവശ്യമില്ല. ഇൻസ്റ്റന്റ് ആയി ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ദോശയാണിത്.
മാവ് അരച്ച ഉണ്ടാണ് തന്നെ നമുക്കീ ടേസ്റ്റി ദോശ തയ്യാറാക്കിയെടുക്കുവാൻ സാധിക്കും. ദോശയ്ക്കൊപ്പം കഴിക്കാൻ രുചികരമായ തേങ്ങാ ചമ്മന്തിയും തയ്യാറാക്കാം. ഇതിനായി തേങ്ങ, പൊട്ടുകടല, ഇഞ്ചി, കാന്താരിമുളക്, കറിവേപ്പില എന്നിവ അരച്ച് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർക്കുക. കടുക്, കറിവേപ്പില, വറ്റൽമുളക് എന്നിവ ഉപയോഗിച്ച് താളിച്ച് ചമ്മന്തി തയ്യാറാക്കാം. ഇനി ചൂടായ ദോശത്തവയിൽ മാവ് ഒഴിച്ച് കനം കുറച്ച് വട്ടത്തിൽ പരത്തുക.
മുകളിൽ അല്പം നെയ്യോ എണ്ണയോ പുരട്ടി മീഡിയം തീയിൽ മൊരിച്ചെടുക്കാം. ഇരുവശവും നന്നായി വെന്ത് ക്രിസ്പിയായാൽ ദോശ മാറ്റാം. ചൂടോടെ കഴിക്കുമ്പോഴാണ് ഇതിന്റെ യഥാർത്ഥ രുചി ആസ്വദിക്കാൻ കഴിയുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പ്രോട്ടീൻ സമ്പന്നമായ റാഗി ദോശ പ്രഭാതഭക്ഷണത്തിന് വളരെ നല്ലതാണ്. ഇതിനെ പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ Healthy Breakfast Ragi Dosa Video Credit : Cook with Ranchi_Malayali