Guava Tree Cultivation : ഈ ഒരു കാര്യം മാത്രം മതി പേര രണ്ടു മാസം കൊണ്ട് നിറയെ കുലകുത്തി കായ്ക്കാൻ! ഇനി പേരക്ക കിലോ കണക്കിന് പൊട്ടിച്ചു മടുക്കും; പേര പെട്ടന്ന് കുലകുത്തി കായ്ക്കാൻ. പേരക്ക ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. നല്ല സ്വാദും ഗുണങ്ങളോടുകൂടിയ ഈ പഴം നാമെല്ലാവരും കഴിക്കുന്നതാണ്. പലരും വീടുകളിൽ പേരമരം നട്ടു പിടിപ്പിക്കുന്നവരാണ്.
എന്നാൽ രണ്ടുമാസം കൊണ്ട് എങ്ങനെ പേരയ്ക്ക വിളവെടുപ്പ് നടത്താം എന്ന് നോക്കാം. ഒരു പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ നമ്മുടെ ഈ പേര തൈകളെല്ലാം ലെയർ ആണ്. അതായത് മാതൃ വൃക്ഷത്തിന്റെ ഗുണങ്ങളെല്ലാം തന്നെ കാണിക്കും നമ്മൾ ഇത് ലെയർ ചെയ്തുകഴിഞ്ഞാൽ. ആദ്യമായി ചെയ്യേണ്ടത് നമ്മൾ നല്ല ആഴത്തിൽ കുഴി എടുക്കണം എന്നുള്ളതാണ്. അതിലേക്ക് വേപ്പിൻപിണ്ണാക്ക്
എല്ലുപൊടി ചാണകപ്പൊടി ചകിരി കമ്പോസ്റ്റ് ഡോളോ മീറ്റ് ഇട്ട് മിക്സ് ചെയ്ത് എഴുതുക. ചകിരി കമ്പോസ്റ്റും മണ്ണും കൂടെ മിക്സ് ചെയ്തു കുഴി മൂടി അതിനുശേഷം അതിനു മുകളിൽ ആയിട്ട് വേണം ബാക്കി വളങ്ങൾ ഇട്ടു കൊടുക്കാൻ. അര കിലോ ചാണകപ്പൊടി 250 എല്ലുപൊടി 200 വേപ്പിൻ പിണ്ണാക്ക് ഒക്കെ ഇട്ട് നന്നായി മിക്സ് ചെയ്യുക. ശേഷം അതിനു നടുവിലായി ഒരു കുഴിയെടുത്ത് അതിനുള്ളിലേക്ക് നമ്മുടെ കൈയിലുള്ള
പേര തൈ ഗ്രോബാഗ് നീക്കംചെയ്ത് ഇറക്കിവെച്ച് മണ്ണിട്ട് മൂടിവെക്കുക. അടുത്തതായി ധാരാളം വേരുപടലങ്ങൾ ഉണ്ടാക്കാനായി ഹ്യൂമിക് എന്ന ഒരു ടോണിക്ക് ഒരു ലിറ്റർ വെള്ളത്തിൽ 500മില്ലി ചേർത്തതിനുശേഷം അതിന്റെ കടയ്ക്കൽ ഒഴിച്ചു കൊടുക്കുക. പേരയുടെ കൂടുതൽ ഗുണങ്ങളെപ്പറ്റിയും മറ്റ് വിവരങ്ങളും വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video Credits : PRS Kitchen