Glass print Removing : ഗ്ലാസ്സിലെ പ്രിൻറ് ഇനി എളുപ്പം കളയാം! ജ്വല്ലറികളിൽ നിന്നും മറ്റും കിട്ടുന്ന ഗ്ലാസ്സുകളിൽ പ്രിൻറ് ഉണ്ടാവാറുണ്ട്. എല്ലാ സാധാരണകാരുടെ വീട്ടിലും ഇത് പോലെ ഉള്ള ഗ്ലാസ്സുകൾ ഉണ്ടാവും. പല നിറത്തിലും അക്ഷരത്തിലും ഗ്ലാസ്സുകളിൽ ഉണ്ടാവാറുണ്ട്. ഈ പ്രിൻ്റ് പലർക്കും ഇഷ്ടമാവാറില്ല. എത്ര ഉരച്ച് കഴുകിയാലും ഇത് പോവാൻ നല്ല പ്രയാസമാണ്. എന്നാല് ഈ ഗ്ലാസുകൾ നല്ലത് ആയിരിക്കും.
ഇത് കാരണം നമ്മൾ മിക്കവാറും അത് ഉപയോഗിക്കാതെ മാറ്റി വെക്കാറുണ്ട്. എന്നാൽ ഇനി അങ്ങനെ ചെയ്യണ്ട. ഗ്ലാസ്സുകളിലെ പ്രിൻറ് എളുപ്പത്തിൽ തന്നെ മാറ്റാം. വീടുകളിൽ ഉണ്ടാകുന്ന സാധനങ്ങൾ മാത്രം ഉപയോഗിച്ച് ഗ്ലാസുകളിലെ പ്രിൻ്റ് മാറ്റാം. വളരെ കുറഞ്ഞ സമയവും ഒരു സാധനവും മാത്രം ഉപയോഗിച്ച് ആണ് ഇത് ചെയ്യുന്നത്. ഇതിനായി അല്പം വിനാഗിരി എടുക്കുക. ഇത് അല്പം ഒരു പരന്ന പാത്രത്തിലേക്ക് ഒഴിക്കുക.
ഒരു പാട് വിനാഗിരി ഇതിന് ആവശ്യമായി വരുന്നില്ല. ഇതിലേക്ക് ഗ്ലാസ്സിലെ പ്രിന്റ് വരുന്ന ഭാഗം മുക്കി വെക്കുക. കുറച്ച് സമയം ഇങ്ങനെ വെക്കാം. കുറച്ച് സമയം കഴിഞ്ഞ് ഗ്ലാസ്സുകൾ എടുത്ത് നോക്കിയാൽ പ്രിൻ്റിൻ്റെ കളർ ചെറുതായി മാറിയത് ആയി കാണാം. ഇത് ഒരു കറുപ്പ് കളർ ആവും. ഇനി ഇത് കൈ കൊണ്ട് തുടച്ചാൽ പോവും. ആവശ്യമെങ്കിൽ ഒരു തുണി ഉപയോഗിച്ച് നല്ലവണ്ണം തുടയ്ക്കുക.
കുറച്ച് സോപ്പ് കൂടെ തുണിയിൽ ആക്കി തുടയ്ക്കാം. ഇങ്ങനെ ബാക്കി ഉള്ള ഗ്ലാസ്സുകളും ചെയ്യാം. ഇത് ഗ്ലാസ്സുകളിലെ എല്ലാം പ്രിന്റ് നല്ലവണ്ണം പോയിട്ടുണ്ട്. സൂക്ഷിച്ച് നോക്കിയാൽ മാത്രമേ ഇതിലെ പ്രിൻ്റിൻ്റെ കല കാണുന്നുള്ളു.ഈ ഗ്ലാസ്സുകൾ എല്ലാം ഇനി മാറ്റി വെക്കാതെ നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കാം. പുത്തൻ ഗ്ലാസ്സുകൾ റെഡി!! Glass print Removing Video Credit : Anisha’S Corner