Get Rid Of Lizards Using Chakkakuru : വീട്ടമ്മമാർ കൂടുതൽ സമയം ചിലവഴിക്കുന്നതും പുതിയ പരീക്ഷണങ്ങൾ നടത്തുന്നതും കൂടുതലും അവരുടെ അടുക്കളകളിലാണ്. വീട്ടിലും അടുക്കളയിലുമെല്ലാം ജോലികൾ വേഗത്തിലാക്കുന്നതിനും ചില തടസ്സങ്ങൾ നീക്കുന്നതിനുമെല്ലാം പല പൊടിക്കൈകളും അത്യാവശ്യമാണ്. ഇത്തരത്തിൽ പല തരത്തിലുള്ള പൊടിക്കൈകൾ ഉപയോഗിക്കുന്നത് ഒരു പരിധി വരെ നമ്മുടെ പണികൾ എല്ലാം എളുപ്പത്തിൽ ആകുന്നതിനും സമയം ലാഭിക്കുവാനും എല്ലാം വളരെയധികം സഹായകമായിരിക്കും. ഇന്ന് നമ്മൾ നിത്യേന നമുക്ക് ഉപകാരപ്രദമായതും എല്ലാ വീട്ടമ്മമാരും അറിഞ്ഞിരിക്കേണ്ടതുമായ കുറച്ച് അടുക്കള ടിപ്സുകളാണ് പരിചയപ്പെടാൻ പോകുന്നത്. ആദ്യമായി നമ്മൾ എടുക്കുന്നത് ഇഞ്ചിയാണ്.
നമുക്ക് നിത്യേന ആവശ്യമുള്ളതും നമ്മുടെ അടുക്കളയിൽ നിത്യേന ലഭ്യമായതുമായ ഒന്നാണ് ഇഞ്ചി. ഇഞ്ചി വെളുത്തുള്ളി തുടങ്ങിയവയുടെയെല്ലാം തൊലി കളഞ്ഞു വൃത്തിയാക്കുക എന്നത് മിക്ക വീട്ടമ്മമാർക്കും കുറച്ചു വിഷമം ഉള്ള കാര്യം തന്നെയാണ്. ഇതിനായി തന്നെ ഒരുപാട് സമയം ചിലവഴിക്കേണ്ടതായി വരും. കുറച്ചേയുള്ളു എങ്കിൽ എളുപ്പം വൃത്തിയാക്കുവാൻ സാധിക്കും എങ്കിലും കുറേ ഇഞ്ചിയെടുത്ത് തൊലി കളഞ്ഞു വയ്ക്കുകയാണെങ്കിൽ നമുക്ക് ഇഞ്ചി ഉപയോഗിച്ചുള്ള വിഭവങ്ങൾ ഉണ്ടാക്കാൻ വളരെ ഏളുപ്പമായിരിക്കും. ഇഞ്ചിക്കറിയോ അച്ചാറോ ഉണ്ടാക്കുമ്പോൾ ധാരാളം ഇഞ്ചി ആവശ്യമായി വരും. ഓരോ പ്രാവശ്യവും ഇഞ്ചി തൊലി കളഞ്ഞെടുക്കുന്നതിനേക്കാൾ കുറച്ചധികം ഇഞ്ചി എടുത്ത് സൂക്ഷിച്ചു വെക്കുന്നതാണ് നല്ലത്.
ധാരാളം ഇഞ്ചി തൊലി കളയേണ്ടി വരുമ്പോൾ ഒരു സ്റ്റീലിന്റെ സ്പൂൺ ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തൊലി കളഞ്ഞെടുക്കാൻ പറ്റുകയും ഇഞ്ചിയുടെ ഇടുക്കുകളിലുള്ള തൊലി വരെ വളരെ എളുപ്പത്തിൽ കളഞ്ഞെടുക്കാൻ പറ്റുകയും ചെയ്യും. കുറച്ചു സമയംമാത്രം മതിയാകും ഇത് ചെയ്യുന്നതിന്. അടുത്ത ടിപ്പ് വെളുത്തുള്ളി വെച്ചാണ്. ഇഞ്ചി പോലെ തന്നെ വെളുത്തുള്ളിയും അടുക്കളയിലെ പ്രധാന താരം തന്നെയാണ്. ഇഞ്ചിയുടെ പോലെ വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കാനും മിക്കവർക്കും മടിയാണ്. അച്ചാറുണ്ടാക്കാനും ബിരിയാണി ഉണ്ടാക്കാനും ഇറച്ചിക്കറിക്കുമെല്ലാം ധാരാളം വെളുത്തുള്ളി ആവശ്യമായി വരും. കുറച്ചധികം വെളുത്തുള്ളി തൊലി കളഞ്ഞു വയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് എല്ലാം
ഉണ്ടാക്കിയെടുക്കാം. ഇതിനായി വെളുത്തുള്ളി അല്ലികളാക്കി മാറ്റുക. നമ്മുടെ അടുക്കളയിലെ ചോപ്പർ എടുത്ത് വെളുത്തുള്ളി അല്ലികൾ അതിലേക്കിട്ട് ഒന്ന് കറക്കിയെടുത്താൽ വെളുത്തുള്ളിയുടെ തൊലി കളഞ്ഞ് കിട്ടും. ഇത് കൂടാതെ വെളുത്തുള്ളി ചൂട് വെള്ളത്തിലേക്കിട്ട് വെച്ച ശേഷം ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞു എളുപ്പത്തിൽ തൊലി കളഞ്ഞെടുക്കാവുന്നതാണ്. അടുത്ത ടിപ്പ് ചില സ്റ്റീൽ പാത്രങ്ങൾ വാങ്ങിക്കുമ്പോൾ മൂടിയുള്ള പാത്രങ്ങൾ ആണെങ്കിൽ അത് തുറക്കുവാനും അടക്കുന്നതിനും എല്ലാം കുറച്ചു ബുദ്ധിമുട്ടായിരിക്കും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ കുറച്ചു ഓയിൽ അതിന്റെ വശങ്ങളിലായി തടവി കൊടുക്കുകയാണെങ്കിൽ എളുപ്പത്തിൽ പാത്രങ്ങൾ തുറക്കാനും അടക്കുവാനും സാധിക്കുന്നതാണ്.
പല്ലിയെ ഓടിക്കാനുള്ള അത്ഭുത മരുന്നും മറ്റു അടുക്കള ടിപ്സുകളും എന്താണെന്നറിയണ്ടേ?? ഒരു ചെറുനാരങ്ങയുടെ നീര് എടുത്ത് അതിലേക്ക് കുറച്ചു വിക്സ് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ നേർപ്പിച്ചെടുക്കാം. ഈ ഒരു മിക്സ് ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റിയെടുക്കാം. നമ്മുടെ വീടിന്റെ ചുവരുകളിൽ പാത്രങ്ങൾ വെക്കുന്ന ഷെല്ഫുകളിൽ തുടങ്ങി പല്ലി വരുന്ന എല്ലാ ഭാഗങ്ങളിലും ഈ ഒരു മിക്സ് സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ പല്ലിയുടെ ശല്യം പൂർണമായും ഒഴിവാക്കുവാനായി സാധിക്കും. ഇതുകൂടാതെ മറ്റു ചില ടിപ്പുകളും നിങ്ങൾക്കായി വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. താഴെ കാണുന്ന വീഡിയോ കണ്ടോളൂ. Video Credit : Sabeenas Homely kitchen