പല്ലിയെ തുരത്താൻ ഇതിലും എളുപ്പവഴി വേറെയില്ല! പല്ലി പേടിച്ചു ഓടും ഈ സാധനം ഉണ്ടെങ്കിൽ; ആർക്കും അറിയാത്ത സൂത്രം.!! Get rid of lizard tips

Get rid of lizard tips : ” പല്ലിയെ തുരത്താൻ ഇതിലും എളുപ്പവഴി വേറെയില്ല!” നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി ശല്യം. പ്രത്യേകിച്ച് അടുക്കള പോലുള്ള ഭാഗങ്ങളിലാണ് പല്ലികൾ കൂടുതലായി കണ്ടു വരാറുള്ളത്. പല്ലികളെ തുരത്താനായി കെമിക്കൽ അടങ്ങിയ പേസ്റ്റുകളും മറ്റും അടുക്കളയിൽ ഉപയോഗിക്കാനും സാധിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എങ്ങിനെ പല്ലിയെ തുരത്താൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. പല്ലി ശല്യം കാരണം അടുക്കളയിൽ സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. മിക്കപ്പോഴും അരി പോലുള്ള ധാന്യങ്ങളിൽ എല്ലാം പല്ലി കാട്ടം വീണു കഴിഞ്ഞാൽ അത് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ

വരാറുണ്ട്. മാത്രമല്ല ഇത്തരത്തിലുള്ള സാധനങ്ങൾ കഴിക്കുകയാണ് എങ്കിൽ പല രീതിയിലുള്ള അസുഖങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ അടുക്കള ഭാഗത്തുള്ള പല്ലിയെ തുരത്താനായി പല മാർഗങ്ങളും പരീക്ഷിച്ചു നോക്കിയവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. പല്ലി ശല്യം പാടെ ഒഴിവാക്കാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു ലിക്വിഡിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പല്ലിയെ തുരത്താനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഇളം ചൂടുള്ള വെള്ളമാണ്. ഉപയോഗിക്കാത്ത ഒരു ചെറിയ പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിലേക്ക് ഇളം ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് രണ്ട് ഗ്രാമ്പൂ, അല്പം വിക്സ്, ഒരു കർപ്പൂരം പൊടിച്ചത് എന്നിവ ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക.

ഈയൊരു ലിക്വിഡ് കുപ്പിയുടെ അടപ്പ് ഇട്ട ശേഷം ശക്തമായി കുലുക്കി എടുക്കണം. അതിനുശേഷം ബോട്ടിലിന്റെ മുകൾഭാഗത്ത് ഒരു ചെറിയ ഹോളിട്ട് കൊടുക്കുക. അതല്ലെങ്കിൽ ഒരു സ്പ്രേ ബോട്ടിൽ ഉണ്ടെങ്കിൽ അതിനകത്ത് ലിക്വിഡ് ആക്കിയും ആവശ്യമുള്ള ഭാഗങ്ങളിലെല്ലാം തളിച്ചു കൊടുക്കാവുന്നതാണ്. പ്രത്യേകിച്ച് അടുക്കളയുടെ സ്ലാബുകളിലെല്ലാം ഈയൊരു ലിക്വിഡ് സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ പല്ലിയുടെ ശല്യം പാടെ ഇല്ലാതാക്കാനായി സാധിക്കും. മാത്രമല്ല നിലം തുടക്കുമ്പോഴും ഈ ലിക്വിഡ് ഉപയോഗപ്പെടുത്താവുന്നതാണ്. ലിക്വിഡിൽ കർപ്പൂരം, ഗ്രാമ്പൂ എന്നിവ ഉപയോഗിക്കുന്നതു കൊണ്ട് തന്നെ വീടിനകത്ത് നല്ല സുഗന്ധം നിലനിർത്തുകയും ചെയ്യും. സാധാരണയായി മുട്ടത്തോട് പോലുള്ള സാധനങ്ങൾ

പല്ലിയെ തുരത്താനായി വയ്ക്കാറുണ്ടെങ്കിലും അവയൊന്നും തന്നെ ഉദ്ദേശിച്ച ഫലം നൽകാറില്ല. മാത്രമല്ല വീടിനകത്ത് കെമിക്കൽ അടങ്ങിയ ലിക്വിഡുകളും മറ്റും സ്ഥിരമായി ഉപയോഗിക്കുന്നതും അത്ര നല്ല കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വലിയ ചിലവൊന്നും ഇല്ലാതെ തന്നെ ചെയ്തു നോക്കാവുന്ന ഒരു സൊലൂഷന്റെ കൂട്ടാണ് ഇത്.വളരെ കുറഞ്ഞ സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു ട്രിക്ക് ആണ് ഇത്. പലരും മുട്ടത്തോട് പോലുള്ള സാധനങ്ങൾ പല്ലിയെ തുരത്താനായി ഉപയോഗിക്കാറുണ്ട്. എന്നാൽ അവയൊന്നും തന്നെ ശരിയായ രീതിയിൽ ഫലം നൽകാറില്ല എന്നതാണ് സത്യം. അത്തരം സാഹചര്യങ്ങളിൽ ഈയൊരു ലിക്വിഡ് ഒരു തവണയെങ്കിലും സ്പ്രേ ചെയ്ത് നോക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Get rid of lizard tips Video Credit : Grandmother Tips

Comments are closed.