Fridge Over Cooling : ഫ്രിഡ്ജ് ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ ഭൂരിഭാഗം പേരും. ഫ്രിഡ്ജ് ഉപയോഗിക്കുന്ന മിക്ക വീടുകളിലും ഉള്ള ഒരു പ്രധാന പ്രശ്നമാണ് ഫ്രീസറിനുള്ളിൽ തണുപ്പ് കൂടിയിട്ട് ഐസ് കട്ടപിടിച്ചു നിറയുന്നത്. പലപ്പോഴും നമ്മൾ ഫ്രീസറിൽ സാധങ്ങൾ വെച്ച് പിന്നീട് എടുക്കാൻ നോക്കുമ്പോൾ ഫ്രീസറിൽ മൊത്തം ഐസ് കട്ടപിടിച്ചു കിടക്കുന്നതുകാണാം.
നമ്മൾ ഫ്രീസറിൽ വെച്ചിരിക്കുന്ന സാധനവും ഐസ് മൂടിയിട്ടുണ്ടാകും. ഒരുപാട് ബുദ്ധിമുട്ടിയാകും നമ്മൾ അത് പുറത്തെടുക്കുക. കത്തികൊണ്ടോ കൈലുകൊണ്ടോ ഐസ്കട്ട പൊളിച്ചെടുത്തായിരിക്കും പുറത്തെടുക്കുക. ഇങ്ങനെ എപ്പോഴും ചെയ്യുന്നത് ഫ്രിഡ്ജ് കേടാകാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എങ്ങിനെ ഇത് മാറ്റിയെടുക്കാം എന്നതിനെ കുറിച്ചാണ്ഈ വീഡിയോയിൽ പറഞ്ഞു തരുന്നത്.
ഫ്രിഡ്ജിൽ ഐസ് കട്ടപിടിക്കാനുള്ള പ്രധാന കാരണങ്ങൾ ഒന്ന് തെർമോസ്റ്റാറ്റ് കേടായതുകൊണ്ടോ അല്ലെങ്കിൽ ഫ്രീസറിന്റെ ഡോർ പൊട്ടിയിട്ടുണ്ടെങ്കിലോ ആയിരിക്കും. ഫ്രിഡ്ജിനുള്ളിലെ തെർമോസ്റ്റാറ്റിന്റെ ഉപയോഗം ഫ്രിഡ്ജ് തണുത്തു കഴിഞ്ഞാൽ ഓട്ടോമാറ്റിക് ആയി കംപ്രസ്സർ ഓഫ് ആകുന്നതിനു വേണ്ടിയാണ്. ഈ തെർമോസ്റ്റാറ്റ് കേടാകുമ്പോഴാണ്
കംപ്രസ്സർ ഓഫ് ആകാതെ തണുപ്പ് കൂടി ഫ്രീസറിൽ ഐസ് കട്ടപിടിക്കുന്നത്. ഫ്രീസറിന്റെ ഡോർ പൊട്ടിയിട്ടുണ്ടെങ്കിലും ഇതുപോലെ തണുപ്പ് കൂടി ഫ്രീസറിൽ ഐസ് കട്ടപിടിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് ഫ്രിഡ്ജിന് കൃത്യമായ രീതിയിൽ ഡീഫ്രാസ്റ്റിംഗ് നടക്കേണ്ടതാണ്. ഇത് എങ്ങിനെ പരിഹരിക്കാം എന്ന് വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Fridge Over Cooling Video credit: Mech 96