Fish Scales Removing
- Hold the fish firmly by the tail.
- Use a fish scaler or metal spoon to scrape from tail to head.
- Work against the direction of the scales for best results.
- Rinse the fish under running water while scaling to remove loose scales.
Fish Scales Removing : നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ പതിവായി ഉണ്ടാക്കാറുണ്ടായിരിക്കും. വറുക്കാനായി മീൻ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ആളുകൾക്കും കഴിക്കാൻ ഇഷ്ടം ചെറിയ മീനുകളോടാണ്. ഇവ കഴിക്കാൻ വളരെയധികം രുചികരമാണെങ്കിലും അവ വൃത്തിയാക്കി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് നത്തോലി, വെളൂരി പോലുള്ള
മീനുകളെല്ലാം കൂടുതൽ സമയമെടുത്താൽ മാത്രമേ വൃത്തിയായി കിട്ടുകയുള്ളൂ. അത്തരം സാഹചര്യങ്ങളിൽ ചെറിയ മീനുകൾ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ വൃത്തിയാക്കാൻ ആവശ്യമായ മീൻ നല്ലതുപോലെ ഒന്ന് കഴുകിയെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് ഒരു പിടി അളവിൽ കല്ലുപ്പും, അല്പം ഐസ്ക്യൂബ് ഇട്ട വെള്ളവും ഒഴിച്ചു കൊടുക്കുക.
ഐസ്ക്യൂബ് ഇട്ട വെള്ളം വീട്ടിൽ ഇല്ല എങ്കിൽ അതിനു പകരമായി നന്നായി തണുത്ത വെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്. ശേഷം ഇത് ഒരു മണിക്കൂർ നേരത്തേക്ക് അടച്ചുവെച്ച് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. അതിനുശേഷം മീൻ എടുത്തു നോക്കുകയാണെങ്കിൽ അതിനു മുകളിലെ ചെറിയ ചെതുമ്പലുകളെല്ലാം ഇളകി പോയതായി കാണാൻ സാധിക്കും. ബാക്കിയുള്ള ഭാഗം ഒരു കത്തി ഉപയോഗിച്ച് ചെറുതായി ചുരണ്ടി കൊടുക്കുമ്പോൾ തന്നെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. എന്നാൽ വെള്ളൂരി പോലുള്ള മീനുകളുടെ തലയും വാലും നടുവിലുള്ള ഭാഗവുമെല്ലാം പിന്നീട് ഒരു തവണ കൂടി വൃത്തിയാക്കി എടുക്കേണ്ടതുണ്ട്.
അതിനായി മീൻ വെട്ടുന്ന കത്രികയോ അല്ലെങ്കിൽ ഒരു കത്തിയോ ഉപയോഗിച്ച് മീനിന്റെ തലയും വാലും കട്ട് ചെയ്ത് കളയാവുന്നതാണ്. ഒരുപാട് സമയമെടുത്ത് വൃത്തിയാക്കേണ്ട ചെറിയ മീനുകളെല്ലാം ഈ ഒരു ട്രിക്ക് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. മറ്റുള്ള രീതികളിൽ വൃത്തിയാക്കി എടുക്കുമ്പോൾ പലപ്പോഴും മീനിന്റെ മുകളിലെ ചെതുമ്പൽ പോകാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ അടുത്ത തവണ ചെറിയ മീനുകൾ വാങ്ങുമ്പോൾ ഈയൊരു രീതിയിൽ ഒരു തവണയെങ്കിലും വൃത്തിയാക്കി നോക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Fish Scales Removing Video Credit : KRISTELL INFO
Fish Scales Removing
- Wash the fish thoroughly and place it in a bowl
- Add a handful of rock salt to the fish
- Pour ice-cold water with ice cubes over the fish
- If ice water is not available, use very cold water instead
- Cover and rest the fish for about 1 hour
- This helps loosen small and stubborn scales, especially in small fish like anchovy (natholi) and veloori
- Hold the fish firmly by the tail
- Use a fish scaler or a metal spoon for cleaning
- Scrape from tail to head (against the direction of scales)
- Rinse the fish under running water while scaling
- This removes loose scales easily and quickly
- Repeat for all fish until completely clean
- Final wash the fish thoroughly before cooking