Fish masala roast recipe : മീൻ വിഭവങ്ങളുടെ രുചി ഇരട്ടിയാക്കാൻ ഒരു യഥാർത്ഥ രുചിക്കൂട്ട്.!! മീൻ ഈ രീതിയിൽ തയ്യാറാക്കൂ.. നാവിൽ കപ്പലോടും രുചിയിൽ… മീൻ മലയാളികൾക്ക് തീർച്ചയായും ഒരു വികാരമാണ്. മീൻ പൊരിച്ചും കറിവെച്ചും കഴിക്കാൻ എല്ലാർക്കും ഇഷ്ട്ടമാണ്. ചോറിന്റെ കൂടെ നല്ല എരിയും പുളിയും ഉള്ള ഫിഷ് മസാല ഉണ്ടെങ്കിലോ? ഫിഷ് മസാല ഉണ്ടാക്കാൻ അത്ര സമയമൊന്നും വേണ്ട. വളരെ എളുപ്പത്തിൽ രുചികരമായ ഫിഷ് മസാല ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.
- Ingredients :
- ഫിഷ് – 6 കഷ്ണം
- മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
- മുളക് പൊടി – 2 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
- ഉലുവ – 1/4 ടീസ്പൂൺ
- സവാള – 3 എണ്ണം
- ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂൺ
- വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- പച്ച മുളക് – 3 എണ്ണം
- കുരുമുളക് പൊടി – 1/2 ടീസ്പൂൺ
- തക്കാളി – 2 എണ്ണം
- പുളി – ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
ഫിഷ് മസാല ഉണ്ടാക്കാനായി കഴുകി വെച്ച മീനിൽ മസാല തേച്ച് കൊടുക്കണം. ആദ്യമായി എടുത്ത് വെച്ച മീനിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കാം. ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി രണ്ട് ടേബിൾ സ്പൂൺ മുളക് പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കാം. ഇനി ഇത് ഒരു പതിനഞ്ച് മിനിറ്റ് മസാല പിടിക്കാനായി മാറ്റി വെക്കാം. ഒരു പാൻ എടുത്ത് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് മീൻ ചേർത്ത് കൊടുക്കാം. ഓരോ ഭാഗവും രണ്ട് മിനിറ്റ് ഫുൾ ഫ്ലെയിമിൽ വെച്ച് വേവിച്ചെടുക്കാം. ശേഷം മീൻ ഒരു പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് കാൽ ടീസ്പൂൺ ഉലുവ ചേർത്ത് മൂത്ത് വരുമ്പോൾ ചെറുതായി അരിഞ്ഞ മൂന്ന് സവാള എണ്ണയിലേക്ക് ഇട്ട് കൊടുക്കാം. ഒരു ടീസ്പൂൺ ഇഞ്ചി പേസ്റ്റ്, ഒരു ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ്, മൂന്ന് പച്ച മുളക് ചെറുതായി അരിഞ്ഞത് എന്നിവ കൂടി ചേർത്ത് നന്നായി
വഴറ്റിയെടുക്കാം. സവാള നന്നായി വഴന്ന് വരുമ്പോൾ ഇതിലേക്ക് ആവശ്യമായ മസാല പൊടികൾ ചേർത്ത് കൊടുക്കാം. അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും അര ടീസ്പൂൺ കുരുമുളക് പൊടിയും കൂടി ചേർത്ത് കൊടുക്കാം. ഇനി മസാല പൊടികൾ മൂത്ത് വരുന്നത് വരെ നല്ലപോലെ വഴറ്റിയെടുക്കണം. മസാല പൊടികൾ മൂത്ത് വരുമ്പോൾ രണ്ട് തക്കാളി വെള്ളം കൂടാതെ മിക്സിയിൽ അരച്ചത് കൂടി ചേർത്ത് കൊടുക്കാം. ഇനി എല്ലാം കൂടി നന്നായി മിക്സ് ചെയ്തെടുക്കണം. തക്കാളിയുടെ പച്ചമണം മാറി എണ്ണ തെളിഞ്ഞ് വരുന്നത് വരെ വഴറ്റിയെടുക്കാം. എണ്ണ തെളിഞ്ഞു വരുമ്പോൾ ആവശ്യത്തിനുള്ള ഉപ്പ് കൂടെ ചേർത്ത് മിക്സ് ചെയ്തതിന് ശേഷം ആവശ്യമായ പുളി വെള്ളം കൂടി ചേർത്ത് കൊടുക്കാം. ആരെയും കൊതിപ്പിക്കുന്ന ഉഗ്രൻ രുചിയുള്ള ഈ ഫിഷ് മസാല നിങ്ങളും തയ്യാറാക്കി നോക്കൂ. Video credit : Daily Dishes