Fenugreek tea for hair growth : മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളായിരിക്കും മുടികൊഴിച്ചിൽ, താരൻ, നര പോലുള്ള കാര്യങ്ങൾ. ഇത്തരം പ്രശ്നങ്ങൾക്ക് കടയിൽ നിന്നും വാങ്ങുന്ന ഓയിലുകളെല്ലാം പരീക്ഷിച്ച് ഫലം ലഭിക്കാത്തവർക്ക് വീട്ടിൽ തന്നെ ചെയ്ത് നോക്കാവുന്ന ഒരു ഹെയർ പാക്ക് അറിഞ്ഞിരിക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി രണ്ട് ടീസ്പൂൺ ഉലുവ, രണ്ട് ടീസ്പൂൺ ചായപ്പൊടി, രണ്ടോ മൂന്നോ ചെമ്പരത്തിപ്പൂ, തിളപ്പിക്കാൻ
ആവശ്യമായ വെള്ളം ഇത്രയുമാണ് ആവശ്യമായി വരുന്നത്. ഹെയർ പാക്ക് തയ്യാറാക്കാനായി സ്റ്റൗവിൽ രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുക്കുക. വെള്ളം നല്ലതുപോലെ തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് എടുത്തുവച്ച ചായപ്പൊടി ഇട്ടു കൊടുക്കുക. ചായപ്പൊടി നല്ലതുപോലെ തിളച്ച് ബ്രൗൺ നിറം വന്നു തുടങ്ങുമ്പോൾ എടുത്തു വച്ച ഉലുവ കൂടി അതിലേക്ക് ചേർത്തു കൊടുക്കുക. അതിനു ശേഷം നല്ലതുപോലെ അടച്ചുവെച്ച് തിളപ്പിച്ച്
വെള്ളം വറ്റിച്ച് ഒരു ഗ്ലാസ് അളവിൽ ആക്കി എടുക്കണം. വെള്ളം വറ്റി തുടങ്ങുമ്പോൾ എടുത്തുവച്ച ചെമ്പരത്തിപ്പൂ കൂടി അതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. കുറഞ്ഞത് അഞ്ചു മുതൽ 8 മിനിട്ട് വരെ വെള്ളം തിളക്കണം. ഇത്രയും ചെയ്യുമ്പോൾ ഹെയർ പാക്ക് തയ്യാറായി കഴിഞ്ഞു. ഇപ്പോൾ തയ്യാറാക്കിയ ഹെയർ പാക്ക് ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത് രാവിലെയോ രാത്രിയോ ആവശ്യാനുസരണം
തലയിൽ തേച്ചു കൊടുക്കാവുന്നതാണ്. കുറഞ്ഞത് 20 മിനിറ്റ് എങ്കിലും ഈ ഒരു പാക്ക് തലയോട്ടിയിൽ തേച്ചു പിടിക്കാനുള്ള സമയമായി നൽകണം. രാത്രി കിടക്കുന്നതിനു മുമ്പ് തലയിൽ തേച്ച് രാവിലെ കഴുകി കളഞ്ഞാലും മതി. ഈയൊരു പാക്ക് ഉപയോഗിക്കുന്നത് വഴി താരൻ, മുടി കൊഴിച്ചിൽ എന്നീ പ്രശ്നങ്ങൾ എല്ലാം ഇല്ലാതാവുകയും കറുത്ത ഇട തൂർന്ന മുടി തഴച്ചു വളരുകയും ചെയ്യുന്നതാണ്. Fenugreek tea for hair growth Video Credit : Allu and Me
Fenugreek tea for hair growth
- Stimulates Hair Growth:
The protein and nicotinic acid in fenugreek improve blood circulation to the scalp, nourishing hair roots and encouraging faster hair growth. - Reduces Hair Fall and Breakage:
The mucilage content in fenugreek forms a protective layer around hair shafts, reducing breakage and hair fall caused by dryness. - Improves Scalp Health:
Fenugreek has antifungal and anti-inflammatory properties that help combat dandruff, itching, and scalp infections, leading to a healthier scalp environment. - Enhances Hair Thickness and Shine:
Rich in lecithin and nutrients, fenugreek deeply moisturizes hair, adding volume, thickness, and a natural shine. - Prevents Premature Graying:
The iron and potassium content in fenugreek seeds may help delay premature graying of hair.