European style 4 Bedroom Home: വ്യത്യസ്തങ്ങളായ വീടുകൾ നിർമിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരുടെയും. ഓരോ വീട് നിര്മിക്കുമ്പോഴും അത് ഏത് രീതിയിൽ വേണമെന്നും ആ വീട്ടിൽ നമുക്കാവശ്യമായ ഓരോ സൗകര്യങ്ങളെ കുറിച്ചും എല്ലാവര്ക്കും കൃത്യമായ ധാരണ ഉണ്ടായിരിക്കും. അത്തരത്തിൽ ഒറ്റനിലയിൽ നിർമിച്ച നാലു ബെഡ്‌റൂമുകളോട് കൂടിയ ഒരു മനോഹരമായ ഭവനം ആണിത്.
കുടുംബാംഗങ്ങളുടെ അടുപ്പം നിലനിർത്തുക എന്ന ഒറ്റ ആവശ്യത്തോട് കൂടി ഒറ്റനിലയിൽ ക്രമീകരിച്ചിരിക്കുന്ന ഈ വീട് ഒറ്റനിലയിൽ യൂറോപ്യൻ സ്റ്റൈലിലാണ് നിർമിച്ചിരിക്കുന്നത്. പുറത്തു നിന്ന് കാണുന്ന പോലെ തന്നെ എലിവഷനിലും മികച്ച ഒരു ഡിസൈൻ ആണ് അവലംബിച്ചിരിക്കുന്നത്. ഇതിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത് ഓരോ സ്‌പെയ്‌സും പരമാവധി ഉപയോഗപ്പെടുത്തുന്ന രീതിയിലാണ്.
- Details of Home
- Bedrooms
- Sit-Out Area
- Hall (Living + Dining)
- Kitchen
പ്രധാന കവാടം കഴിഞ്ഞു നേരെ ചെല്ലുന്നത് ഫോർമൽ ലിവിങ് ഹാളിലേക്കാണ്. മികച്ച ഇന്റീരിയർ ഉൾപ്പെടുത്തി ഇത് മനോഹരമാക്കിയിട്ടുണ്ട്. ഇവിടെ നിന്നും നേരെ കടന്നു ചെല്ലുന്നത് ലിവിങ് കം ഡൈനിങ്ങ് ഹാളിലേക്കാണ്. ആറ് പേർക്ക് ഒന്നിച്ചിരിക്കാവുന്ന രീതിയിലാണ് ഡൈനിങ്ങ് ഹാൾ അറേഞ്ച് ചെയ്തിരിക്കുന്നത്. ഇതിനോട് ചേർന്ന് തന്നെയാണ് രണ്ടു ബെഡ്‌റൂമുകളും.
ഡൈനിങ്ങ് അറയിൽ നിന്നും സൗകര്യത നൽകുന്ന രീതിയിൽ വാഷിങ് ഏരിയയും കോമ്മൺ ബാത്റൂമും ഉൾപ്പെടുത്തിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോട് കൂടി നിർമിച്ചിരിക്കുന്ന അടുക്കള സ്റ്റോറേജ് സൗകര്യങ്ങളാൽ മികച്ചതാക്കൻ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. നാലു ബെഡ്‌റൂമുകളാണ് ഈ വീടിനുള്ളത്. നാലിലും അറ്റാച്ചഡ് ബാത്രൂം സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. European style 4 Bedroom Home Video Credit : Greentech Homes