ഒഴിഞ്ഞ ടൂത്ത് പേസ്റ്റ് ട്യൂബ് ഇനി വെറുതെ കളയേണ്ട.!! ക്ലീനിംഗ് മുതൽ പല്ലിയെ വരെ പമ്പ കടത്താം; പലർക്കും അറിയാത്ത സൂത്രം.!! Empty Tooth paste cover easy tips

Empty Tooth paste cover easy tips : “ഒഴിഞ്ഞ ടൂത്ത് പേസ്റ്റ് ട്യൂബ് ഇനി വെറുതെ കളയേണ്ട.!! ക്ലീനിംഗ് മുതൽ പല്ലിയെ വരെ പമ്പ കടത്താം; പലർക്കും അറിയാത്ത സൂത്രം” നമ്മുടെയെല്ലാം വീടുകളിൽ ടൂത്ത് പേസ്റ്റ് വാങ്ങി അത് കഴിഞ്ഞാൽ ട്യൂബ് വലിച്ചെറിയുന്ന പതിവായിരിക്കും ഉള്ളത്. പേസ്റ്റ് തീർന്ന ട്യൂബ് കൊണ്ട് എന്ത് ഉപയോഗം എന്ന് ചിന്തിക്കുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ ഇത്തരത്തിൽ പേസ്റ്റ് കഴിഞ്ഞ ട്യൂബ് വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി എടുക്കണം. അതിനായി ട്യൂബ് അല്പം വീർപ്പിച്ച ശേഷം വെള്ളമൊഴിച്ചു കൊടുക്കുന്നതാണ് എപ്പോഴും നല്ലത്.

വെള്ളമൊഴിച്ച് ട്യൂബ് കുലുക്കി അത് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് എടുക്കുക. ഈയൊരു വെള്ളം ഉപയോഗപ്പെടുത്തി കറപിടിച്ച കത്തി, ഗ്യാസ് സ്റ്റവ്, ചോപ്പിംഗ് ബോഡ് എന്നിവയെല്ലാം എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. അതിനായി ഈയൊരു ലിക്വിഡ് ക്ലീൻ ചെയ്യേണ്ട ഭാഗത്ത് ഒഴിച്ച ശേഷം ഒന്ന് തുടച്ചെടുത്താൽ മാത്രം മതി. മാത്രമല്ല ധാരാളം പൊടികളും മറ്റുമുള്ള ഭാഗങ്ങളിൽ ലിക്വിഡ് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി തളിച്ച് കൊടുത്ത് തുടച്ചെടുക്കാവുന്നതാണ്. കൂടാതെ അടുക്കളയിൽ പൊടികളെല്ലാം സൂക്ഷിക്കുന്ന പാത്രങ്ങൾ വൃത്തിയാക്കാനും ഈയൊരു ലിക്വിഡ് ഉപയോഗപ്പെടുത്താവുന്നതാണ്.

കറ പിടിച്ച സ്റ്റീൽ പാത്രങ്ങളും വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ ഈയൊരു ടൂത്ത് പേസ്റ്റിന്റെ കൂട്ട് ഉപയോഗപ്പെടുത്താം. ടൂത്ത് പേസ്റ്റ് ട്യൂബ് കൊണ്ടുള്ള മറ്റൊരു ഉപയോഗം അത് ചിരവക്ക് കവറായി ഉപയോഗപ്പെടുത്താൻ സാധിക്കും എന്നതാണ്. അതിനായി ആദ്യം തന്നെ ട്യൂബ് വെള്ളമൊഴിച്ച് കഴുകി ഉള്ളിലെ പേസ്റ്റിന്റെ അംശം പൂർണമായും കളഞ്ഞെടുക്കുക. ശേഷം ട്യൂബ് മുറിച്ച് കൂടുതൽ വീതി വരുന്ന ഭാഗം ചിരവയുടെ അടപ്പായി ഉപയോഗപ്പെടുത്താവുന്നതാണ്. ഒരുപാട് വീതിയിലാണ് പേസ്റ്റിന്റെ ട്യൂബ് വരുന്നത് എങ്കിൽ രണ്ടറ്റവും കട്ട് ചെയ്ത് ചിരവയുടെ കൃത്യമായ അളവനുസരിച്ച് അടപ്പായി കട്ട് ചെയ്ത്

ഉപയോഗപ്പെടുത്താവുന്നതാണ്. മ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും പല്ലി ശല്യം. ഒരിക്കൽ വന്നു പെട്ടാൽ പിന്നീട് അവയെ തുരത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അടുക്കള പോലുള്ള ഭാഗങ്ങളിലാണ് പല്ലിയുടെ ശല്യം കൂടുതലായി കണ്ടു വരുന്നത്. ഇത്തരം ഭാഗങ്ങളിൽ കെമിക്കൽ ഉള്ള സാധനങ്ങൾ ഉപയോഗിക്കാനും സാധിക്കുകയില്ല. സാധാരണയായി മുട്ടത്തോട് പല്ലിയെ തുരത്താനായി വയ്ക്കാറുണ്ടെങ്കിലും അതിന് ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. ഇത്തരത്തിൽ പല രീതികൾ പരീക്ഷിച്ചിട്ടും ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു രീതിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ പല്ലിയെ തുരത്താനായി ഒരു മിശ്രിതമാണ് ഉപയോഗപ്പെടുത്തുന്നത്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Empty Tooth paste cover easy tips Video credit : ameen jasfamily

Comments are closed.