Ellu Recipe : എള്ള് ഉപയോഗിച്ച് വളരെ ആരോഗ്യപ്രദവും രുചികരവുമായ ഒരു റെസിപ്പിയാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. എള്ള് വളരെ ചെറുതാണെങ്കിലും അതിന്റെ ആരോഗ്യ ഗുണങ്ങൾ വളരെയധികമാണ്. ആരോഗ്യത്തിന് മാത്രമല്ല ബുദ്ധി വികാസത്തിനും സൗന്ദര്യത്തിനും എല്ലാം തന്നെ എള്ള് വളരെ നല്ലതാണ്. മാത്രമല്ല കണ്ണിന്റെ ആരോഗ്യത്തിനും എല്ലിന്റെ ആരോഗ്യത്തിനും രക്തമുണ്ടാവുന്നതിനും
എല്ലാം തന്നെ എള്ള് വളരെ നല്ലതാണ്. ഇന്ന് എള്ള് വച്ച് ഒരു കിടിലൻ റെസിപ്പിയാണ് നമ്മൾ തയ്യാറാക്കുന്നത്. ആദ്യമായി രണ്ട് കപ്പ് എള്ളെടുത്ത് നല്ല പോലെ കഴുകി വൃത്തിയാക്കിയ ശേഷം ശേഷം വെള്ളം നല്ലപോലെ ഊറ്റിക്കളഞ്ഞ ശേഷം ചൂടായ ഒരു തവയിലേക്കിട്ട് നന്നായൊന്ന് ചൂടാക്കിയെടുക്കണം. എള്ളിലെ വെള്ളത്തിന്റെ അംശമൊക്കെ പോകുന്ന രീതിയിൽ നല്ലപോലെ ഒന്ന് വറുത്തെടുക്കണം. വറുത്ത എള്ള് തവയിൽ നിന്നും മാറ്റിയ ശേഷം അതിലേക്ക് രണ്ട് കപ്പ് മട്ട അവിൽ ചേർത്ത് കൊടുക്കണം.
- Rich in healthy fats: Sesame seeds are a good source of monounsaturated and polyunsaturated fats.
- High in protein: Sesame seeds are a good source of plant-based protein.
- Good source of fiber: Sesame seeds contain both soluble and insoluble fiber.
- Rich in minerals: Sesame seeds are a good source of minerals like calcium, magnesium, and zinc.
മട്ട അവിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും അനുയോജ്യം. അതിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് അങ്ങനെ പറയുന്നത്. ഈ റെസിപ്പി കുട്ടികള്‍ക്കൊക്കെ കർക്കിടക മാസത്തിലും മഴക്കാലത്തുമൊക്കെ ഉണ്ടാക്കി കൊടുക്കുന്നത് വളരെ നല്ലതാണ്. കാരണം രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും പഠിക്കുന്ന കുട്ടികൾക്ക് അവരുടെ ബുദ്ധി വികാസത്തിനുമെല്ലാം ഇത് വളരെ നല്ലതാണ്. മാത്രമല്ല പ്രായമായവർക്ക് അവരുടെ ഓർമ്മ ശക്തി കൂട്ടുന്നതിനും ഇത് ഒരു സ്പൂൺ വീതം കഴിക്കുന്നത് വളരെ നല്ലതാണ്.
വറുത്ത അവിൽ പാനിൽ നിന്നും മാറ്റിയ ശേഷം അതേ പാനിലേക്ക് കുറച്ച് നെയ്യ് ചേർത്ത് കൊടുക്കണം. ഇത് നല്ല ഹെൽത്തി സ്നാക്ക് ആയത് കൊണ്ട് തന്നെ നെയ്യ് ചേർക്കുന്നതാണ് ഉചിതം. ശേഷം ഇതിലേക്ക് രണ്ട് കപ്പ് തേങ്ങാ ചിരകിയത് ചേർത്ത് കൊടുക്കണം. ശേഷം ഇത് നല്ലപോലെ ഒന്ന് വറുത്തെടുക്കണം. തേങ്ങയിലെ വെള്ളത്തിന്റെ അംശം മാറി വരുന്ന രീതിയിൽ മൂപ്പിച്ചെടുത്താൽ മതിയാവും. എള്ളും അവിലും ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്നറിയാണ് വീഡിയോ കാണുക… Ellu Recipe Video Credit : Aysha’s Creations by Teen