Easy Washing Machine tips : വീട്ടു ജോലികൾ എളുപ്പമാക്കാൻ പരീക്ഷിക്കാം ഈ കിടിലൻ ട്രക്കുകൾ! വീട്ടിൽ ജോലികൾ എത്രയും പെട്ടെന്ന് തീർക്കണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും. എന്നാൽ അതിനായി എന്ത് ചെയ്യണം എന്നതിനെപ്പറ്റി പലർക്കും കൃത്യമായ ധാരണ ഉണ്ടാകില്ല. വീട്ടുജോലികൾ എളുപ്പമാക്കാനായി തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം.
ടോപ്പ് ലോഡ് വാഷിംഗ് മെഷീനിൽ തുണികൾ അലക്കാനായി ഇടുമ്പോൾ പൊടിയോടൊപ്പം ഒരു പ്ലാസ്റ്റിക് കവർ കൂടി ഇട്ടു കൊടുക്കുകയാണ് എങ്കിൽ സോപ്പിന്റെ അംശം തുണികളിൽ പറ്റിപ്പിടിക്കുന്നത് പാടെ ഒഴിവാക്കാനായി സാധിക്കുന്നതാണ്. മാത്രമല്ല തുണികൾ നല്ല രീതിയിൽ വൃത്തിയായി കിട്ടുകയും ചെയ്യും. തണുപ്പ് സമയത്ത് ഇഡ്ഡലിക്കും ദോശയ്ക്കും മാവ് അരച്ച് വയ്ക്കുമ്പോൾ അത് പൊന്തി വരുന്നില്ല എങ്കിൽ മാവ് അരച്ചു വെച്ചതിനുശേഷം
അതിനു മുകളിൽ രണ്ട് പച്ചമുളക് കൂടി ഇട്ടു കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ മാവ് ഉറപ്പായും പൊന്തി വരുന്നതാണ്. മാത്രമല്ല നല്ല സോഫ്റ്റ് ആയ ഇഡലിയും, ദോശയുമെല്ലാം ഉണ്ടാക്കിയെടുക്കാനും സാധിക്കും. എത്ര വൃത്തിയാക്കി കഴിഞ്ഞാലും കിച്ചൻ സിങ്കിൽ നിന്നും ഉണ്ടാകുന്ന ചീത്ത സ്മെല്ല് ഇല്ലാതാക്കാനായി ഒരു ചെറിയ പാത്രത്തിൽ രണ്ട് ടീസ്പൂൺ അളവിൽ ചായപ്പൊടി അല്പം ചൂടുവെള്ളം, രണ്ട് പാരസെറ്റമോൾ പൊടിച്ചത് എന്നിവ ഇട്ട്
അൽപനേരം വച്ചതിന് ശേഷം സിങ്കിനകത്തേക്ക് ഒഴിച്ചു കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ സിങ്കിൽ നിന്നും ഉണ്ടാകുന്ന ചീത്ത മണം ഒഴിവാക്കാനായി സാധിക്കുന്നതാണ്. പാക്ക് ചെയ്ത് വരുന്ന മീനിലെ ബ്ലഡിന്റെ മണം പോകാനായി അല്പം വെള്ളത്തിൽ ഇട്ട് അതിലേക്ക് രണ്ട് കുടംപുളി, ഉപ്പ് എന്നിവ കൂടി ഇട്ടു കൊടുക്കുക. 20 മിനിറ്റ് ശേഷം നല്ല രീതിയിൽ വെള്ളമൊഴിച്ച് കഴുകി എടുത്താൽ ബ്ലഡ് സ്മെൽ പൂർണമായും പോയിട്ടുണ്ടാകും.ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Easy Washing Machine tips Video Credit : Vichus Vlogs