Easy Tips to store Tapioca fresh : “ആർക്കും അറിയാത്ത പുതിയ സൂത്രം.!! കപ്പ ഉണക്കാതെ പച്ചക്കു തന്നെ വർഷങ്ങളോളം സൂക്ഷിക്കാം.. ഇനി എത്രകാലം വേണമെങ്കിലും ഫ്രഷായി ഉപയോഗിയ്ക്കാം” നമ്മുടെ വീട്ടമ്മമാരുടെ എപ്പോഴും ഉള്ള പരാതിയാണ് എത്ര ചെയ്തിട്ടും തീരാത്ത അടുക്ക ജോലികൾ. അടുക്കള ജോലികൾ എളുപ്പത്തിലാക്കുവാനും മറ്റും ഒട്ടനവധി അടുക്കള നുറുങ്ങുകളുണ്ട്. അവ ഉപയോഗിക്കുന്നതലൂടെ ഒരുപരിധി വരെ നമ്മുടെ ജോലികൾ എല്ലാ തന്നെ എളുപ്പത്തിലാക്കുന്നതിനു വളരെയധികം സഹായിക്കും. നമ്മുടെ മുത്തശ്ശിമാരും മറ്റും ചെയ്തിരുന്ന അത്തരത്തിലുള്ള ചില നുറുങ്ങുകളെ കുറിച്ചാണ് ഇവിടെ നിങ്ങളെ പരിചയപെടുത്തുന്നതിനായി പോകുന്നത്. അവ എന്തൊക്കെ എന്ന് നോക്കിയാലോ..
കപ്പ ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ പുറം രാജ്യങ്ങളിലും മറ്റും ജീവിക്കുന്നവർക്ക് എപ്പോഴും കപ്പ ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ കപ്പ ലഭിക്കുമ്പോൾ അത് കഴുകി വൃത്തിയാക്കി സൂക്ഷിച്ച് വാക്കുകയാണെങ്കിൽ പിന്നീട് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ മാർഗ്ഗങ്ങൾ വിശദമായി മനസ്സിലാക്കാം. ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമാണ് കപ്പ കേടാകാതെ സൂക്ഷിക്കേണ്ടത് എങ്കിൽ അതിനായി ഒരുപാട് കാര്യങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. സാധാരണ നമ്മൾ എങ്ങനെയാണോ കപ്പ തൊലി കളഞ്ഞ് വൃത്തിയാക്കി കഷ്ണങ്ങളാക്കി മുറിച്ചെടുക്കുന്നത് അതേ രീതിയിൽ ആക്കി എടുക്കുക. അതിനുശേഷം കപ്പ മുങ്ങിക്കിടക്കാൻ
ആവശ്യമായ അത്രയും വെള്ളമൊഴിച്ച് ഒരു പാത്രം ഉപയോഗിച്ച് അടച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. എപ്പോഴാണോ കപ്പ ആവശ്യമായിട്ടുള്ളത് ആ ഒരു സമയത്ത് വെള്ളം മുഴുവൻ ഊറ്റി കളഞ്ഞ ശേഷം കപ്പ ഉപയോഗിക്കാവുന്നതാണ്. കപ്പ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന മറ്റൊരു രീതിയാണ് സിപ്പ് ലോക്ക് കവർ ഉപയോഗിക്കുക എന്നത്. അതിനായി കഴുകി വൃത്തിയാക്കിയെടുത്ത കപ്പ വെള്ളം മുഴുവൻ അരിച്ച് കളഞ്ഞശേഷം ഒരു സിപ്പ് ലോക്ക് കവറിൽ ഇട്ട് സ്റ്റോർ ചെയ്യുക. സിപ്പ് ലോക്ക് കവർ ഫ്രിഡ്ജിലെ ഫ്രീസറിൽ ആണ് സൂക്ഷിക്കേണ്ടത്. ഈയൊരു രീതിയിൽ സൂക്ഷിക്കുന്ന കപ്പ ആഴ്ചകളോളം കേടാകാതെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ കാലത്തേക്കാണ് കപ്പ സ്റ്റോർ ചെയ്ത് വയ്ക്കുന്നത്
എങ്കിൽ, നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിൽ ഇളം ചൂട് വെള്ളവും, പഞ്ചസാരയും,ഉപ്പും ഇട്ട ശേഷം അതിൽ മുക്കിവയ്ക്കുക. കുറച്ച് നേരം ഈയൊരു രീതിയിൽ കപ്പ സ്റ്റോർ ചെയ്ത ശേഷം വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ് ഒട്ടും നനവില്ലാത്ത ടവൽ ഉപയോഗിച്ച് ഉണക്കിയെടുത്ത ശേഷം ഉപയോഗിക്കാവുന്നതാണ്. ഈയൊരു രീതികളെല്ലാം ഉപയോഗപ്പെടുത്തി കപ്പ എത്ര ദിവസം വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാവുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. മരച്ചീനി ഇങ്ങനെ സൂക്ഷിച്ചാൽ എത്രകാലം വേണമെങ്കിലും ഫ്രഷായി ഉപയോഗിയ്ക്കാം.. Easy Tips to store Tapioca fresh Video Credit : Resmees Curry World
Easy Tips to store Tapioca fresh
Refrigeration: Peel and cut fresh tapioca into pieces, store in an airtight container in the fridge for up to 3–4 days.
Water Immersion: Place peeled tapioca pieces in a container with enough fresh water to cover. Change water daily. This keeps the tapioca fresh and prevents drying or spoilage for about a week.
Wax Coating for Long-Term: For up to two months of preservation, the Central Tuber Crops Research Institute recommends washing, drying, and coating tapioca pieces in melted paraffin wax. This shields them from environmental factors and decay, but is used more for batch storage than everyday home use.
Freezing: Lightly boil pieces, cool, and pack into freezer-safe bags. Store in freezer for months; thaw and cook as needed.