
ടൈലുകളിലെ കറയും ചെളിയും കളയാനുള്ള എളുപ്പമാർഗം.!! ഇത് ഒരു തുള്ളി മാത്രം മതി; എത്ര അഴുക്കു പിടിച്ച ഇന്റർലോക്ക് ടൈലും വൃത്തിയാക്കാം.!!
Easy Tile Cleaning Method : ടൈലുകളിൽ പറ്റിപ്പിടിച്ച കടുത്ത കറകൾ കളയാൻ ഈയൊരു സാധനം പരീക്ഷിച്ചു നോക്കൂ! പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലെയും വീടിന്റെ പുറം ഭാഗങ്ങളിലും അകത്തുമെല്ലാം ഫ്ലോറിങ്ങിനായി കൂടുതലായും ഉപയോഗിക്കുന്നത് വിട്രിഫൈഡ് ടൈലുകളാണ്. ഇവ കാണാൻ വളരെയധികം ഭംഗി തോന്നുമെങ്കിലും കടുത്ത കറകൾ പറ്റിപ്പിടിച്ച് കഴിഞ്ഞാൽ ക്ലീൻ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
പ്രത്യേകിച്ച് വീടിന്റെ പുറം ഭാഗങ്ങളിൽ ഇട്ടിട്ടുള്ള ടൈലുകളിൽ ടാറിന്റെ കറകൾ പോലുള്ളവ പിടിച്ചുകഴിഞ്ഞാൽ അവ കളയാനായി സാധിക്കാറില്ല. ഇനി അവ കളയാനായി കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാൽ പലപ്പോഴും നിറം മങ്ങുകയും ചെയ്യാറുണ്ട്. അത്തരം പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കാനായി ഉപയോഗിച്ചു നോക്കാവുന്ന ഒരു പ്രോഡക്റ്റിനെ പറ്റിയും അതിന്റെ ഉപയോഗരീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാം. എം വൈ കെ എന്ന ബ്രാൻഡിന്റെ ഒരു ക്ലീനിങ് ഏജന്റ് ആണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.
ഈയൊരു പ്രോഡക്റ്റ് ഉപയോഗിക്കുന്നതിനു മുൻപായി ക്ലീൻ ചെയ്യേണ്ട ഭാഗത്തെ ടൈലിൽ ഒന്നോ രണ്ടോ തവണ വെള്ളമൊഴിച്ച് നല്ല രീതിയിൽ അടിച്ചു കഴുകി വൃത്തിയാക്കണം. അതല്ല വീടിന്റെ പുറം ഭാഗത്തുള്ള ടൈലുകളാണ് ക്ലീൻ ചെയ്യേണ്ടത് എങ്കിൽ ആദ്യം തന്നെ ഇലകളും മറ്റും ഉണ്ടെങ്കിൽ അത് ചൂല് ഉപയോഗിച്ച് ക്ലീൻ ചെയ്ത് എടുക്കണം. ശേഷം പ്രഷർ പമ്പ് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗിച്ച് ടൈൽ നല്ല രീതിയിൽ വൃത്തിയാക്കി എടുക്കാം. ഈയൊരു രീതിയിൽ ചെയ്തെടുക്കുമ്പോൾ തന്നെ കടുത്ത കറകൾ എളുപ്പത്തിൽ കളയാനായി സാധിക്കും.
ശേഷം കടുത്ത കറകൾ ഉള്ള ഭാഗങ്ങളിൽ എം വൈ കെ ക്ലീനിങ് ലിക്വിഡ് സ്പ്രെഡ് ചെയ്തു കൊടുക്കുക. ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് രണ്ടോ മൂന്നോ തവണ നല്ല രീതിയിൽ ഉരച്ചു കൊടുക്കുക. പിന്നീട് ഒരു തുണി ഉപയോഗിച്ച് തുടച്ചു നോക്കുമ്പോൾ തന്നെ കടുത്ത കറകൾ എല്ലാം പോയിട്ടുള്ളതായി കാണാൻ സാധിക്കും. ശേഷവും കറകൾ ഉണ്ടെങ്കിൽ വെള്ളമൊഴിച്ച് ഒന്നോ രണ്ടോ തവണ കൂടി കഴുകി കളഞ്ഞാൽ ടൈലുകളിലെ കറയെല്ലാം പോയി കൂടുതൽ ഭംഗിയായി വെട്ടി തിളങ്ങും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Tile Cleaning Method Video Credit : Surabhi Innovation P Ltd
Easy Tile Cleaning Method
Natural home remedies clean tiles and grout effectively without harsh chemicals, restoring shine in minutes.
Quick Daily Clean
- Vinegar-Water Spray: Mix equal parts white vinegar and warm water in spray bottle. Spray tiles, let sit 5 min, wipe with microfiber cloth. Cuts grease, adds shine.
- Dish Soap Solution: 1 tsp mild dish soap + 1 gallon warm water. Mop or spray, scrub lightly, rinse. Ideal for ceramic/vitrified floors.
Deep Clean & Grout
- Baking Soda Paste: Mix baking soda + white vinegar to paste. Apply to grout/tiles with toothbrush, let dwell 10-15 min, scrub, rinse with hot water. Removes stains.
- Lemon Scrub: Sprinkle baking soda on lemon half, rub tiles directly. Natural acid dissolves grime; rinse well (avoid marble/natural stone).
Pro Tips
- Steam Mop: Chemical-free; high heat loosens dirt from grout. Use demineralized water.
- Vacuum/sweep first; dry mop after to prevent streaks. Weekly deep clean prevents buildup.
- Safe for Kerala homes; test small area first.
Comments are closed.