Easy simple fridge Cleaning Tips : നമ്മുടെയെല്ലാം വീടുകളിൽ അലങ്കോലമായി കിടക്കുന്ന സ്ഥിരം ഇടങ്ങളിൽ ഒന്നായിരിക്കും ഫ്രിഡ്ജ്. ആവശ്യമുള്ളതും ഇല്ലാത്തതും എല്ലാം കുത്തി തിരികെ കയറ്റി അവസാനം ഫ്രിഡ്ജിൽ ഒരു തരി സ്ഥലം ഉണ്ടാകാറില്ല എന്നത് മാത്രമല്ല അത് കൂടുതൽ വൃത്തികേടായി കിടക്കാനും കാരണമാകുന്നു. എന്നാൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ഫ്രിഡ്ജ് എങ്ങനെ വൃത്തിയാക്കി സൂക്ഷിക്കണം എന്നതും അതിനായി ചെയ്യേണ്ട കാര്യങ്ങളും എന്താണെന്ന് വിശദമായി മനസ്സിലാക്കാം.
ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം കൃത്യമായ ഇടവേളകളിൽ അത് വൃത്തിയാക്കി കൊടുക്കുക എന്നതാണ്.അതുപോലെ ആവശ്യമില്ലാത്ത സാധനങ്ങൾ കൂടുതൽ ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നല്ല ചൂടോടു കൂടിയ ഒന്നും ഫ്രിഡ്ജിലേക്ക് കയറ്റി വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എന്ത് സാധനങ്ങൾ വയ്ക്കുമ്പോഴും അത് ഒരു കണ്ടെയ്നറിൽ ആക്കി വയ്ക്കാൻ ശ്രദ്ധിക്കണം.
കറയും അഴുക്കും പിടിച്ചു കിടക്കുന്ന ഫ്രിഡ്ജ് ക്ലീൻ ആക്കാനായി ഒരു ലിക്വിഡ് തയ്യാറാക്കി എടുക്കണം. അതിനായി ആദ്യം ഒരു പാനിൽ അല്പം വിനാഗിരി ഒഴിച്ചു കൊടുക്കുക. അത് ഒന്ന് തിളച്ച് വരുമ്പോൾ അല്പം കല്ലുപ്പ് അല്ലെങ്കിൽ സാധാരണ ഉപ്പായാലും മതി, അത് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അല്പം സോപ്പുപൊടി കൂടി ഈ ഒരു ലായനിയിലേക്ക് ചേർത്തു കൊടുക്കണം. ഇതൊന്ന് ചൂടാറാനായി മാറ്റി വയ്ക്കാവുന്നതാണ്. ഈ സമയം ഫ്രിഡ്ജിനകത്ത് ട്രേകളെല്ലാം പുറത്തേക്ക് എടുത്ത് കഴുകാനായി ഇടുക. ലിക്വിഡിന്റെ ചൂട് കുറഞ്ഞ തുടങ്ങുമ്പോൾ അതിലേക്ക് അൽപ്പം സോപ്പ് ലിക്വിഡ് കൂടി ഒഴിച്ചു കൊടുക്കുക.
ഒരു സ്പോഞ്ച് അല്ലെങ്കിൽ തുണി ഉപയോഗിച്ച് ഫ്രിഡ്ജിന്റെ അകം ഭാഗം മുഴുവൻ ലിക്വിഡ് തേച്ചു പിടിപ്പിക്കുക. സൈഡ് ഭാഗം ക്ലീൻ ചെയ്യുന്നതിനായി അല്പം ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്ത മിശ്രിതം ഉപയോഗിച്ചാൽ മതി. ഈയൊരു ലിക്വിഡ് ഫ്രിഡ്ജിൽ തേച്ചുപിടിപ്പിച്ച് കുറച്ച് സമയം ക്ലീൻ ആകാനായി വയ്ക്കാവുന്നതാണ്. ഈ സമയത്ത് ട്രേകൾ എല്ലാം കഴുകി വെള്ളം കളഞ്ഞ് തുടച്ചെടുക്കാവുന്നതാണ്. തേച്ചുപിടിപ്പിച്ച സോപ്പ് എല്ലാം നല്ലതുപോലെ തുടച്ച് വൃത്തിയാക്കി ട്രേകളെല്ലാം തിരികെ വയ്ക്കാം. ഈയൊരു രീതിയിൽ ഫ്രിഡ്ജ് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy simple fridge Cleaning Tips Video Credit : Surumi bross
Easy simple fridge Cleaning Tips
Step-by-Step Fridge Cleaning Tips
Remove all food items. Store perishables in a cool box or ice chest.
Remove Shelves and Drawers:
- Take out all removable parts (shelves, bins, drawers). Allow glass parts to reach room temperature before washing to prevent cracks.
Wash Removable Parts:
For stubborn stains, scrub with a mixture of baking soda and water or baking soda and vinegar paste.
Clean the Interior:
For deep cleaning and deodorizing, spray a solution of equal parts vinegar and water, or use a paste of baking soda and water.
- Target tough spots with a toothbrush.
Sanitize (optional):
- For extra hygiene, especially after food spoiling or recall, wipe surfaces with a mix of 1tbsp liquid bleach in 1gallon water after cleaning with soap. Then rinse and dry.
Deodorize:
Clean the Exterior:
- Wipe the doors, handles, and seals with soapy water. Use a cleaner suitable for stainless steel if needed.
Clean Below and Behind:
Replace Food Items:
Organize the fridge and discard expired or spoiled items.