കുക്കറിൻറെ വാഷർ ലൂസായി വിസിൽ അടിക്കുന്നില്ലേ.. ഇനി ഒരിക്കലും തിളച്ചു പൊങ്ങില്ല ഇങ്ങനെ ചെയ്തു നോക്കു; ആർക്കും അറിയാത്ത പുതിയ സൂത്രം.!! Easy Pressure cooker repairing tips

Easy Pressure cooker repairing tips : വീട്ടിലെ ജോലികളെല്ലാം കുറഞ്ഞ സമയം കൊണ്ട് തീർക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി എന്ത് രീതിയിലുള്ള ടിപ്പുകളാണ് ഉപയോഗിക്കാൻ സാധിക്കുക എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. എല്ലാ വീടുകളിലേയും അടുക്കളകളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു പാത്രമായിരിക്കും കുക്കർ. എന്നാൽ സ്ഥിരമായി കുക്കർ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ അത് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. കുക്കർ പെട്ടെന്ന് കേടാകാനുള്ള കാരണങ്ങളും അതിനുള്ള പരിഹാരവും വിശദമായി മനസ്സിലാക്കാം. മിക്ക കുക്കറുകൾക്കും ഏറ്റവും ആദ്യം പ്രശ്നം വന്നു തുടങ്ങുന്നത്

വാഷറിന്റെ ഭാഗത്തായിരിക്കും. അതായത് വാഷർ കഴുകാനായി പുറത്തെടുക്കുമ്പോൾ അമിതമായി വലിക്കുന്നതാണ് അതിനുള്ള പ്രധാന കാരണം. അതുകൊണ്ടു തന്നെ വാഷർ എപ്പോഴും ടൈറ്റായി ഇരിക്കാൻ രണ്ടറ്റത്തും ഓരോ റബ്ബർ ബാൻഡ് ഇട്ടു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുക്കറിന്റെ വാഷർ എപ്പോഴും ടൈറ്റ് ആയി തന്നെ സൂക്ഷിക്കാൻ സാധിക്കും. കുക്കർ ഉപയോഗിക്കുമ്പോൾ വിസിൽ വരുന്നില്ല എങ്കിൽ അത് ചെക്ക് ചെയ്യാനായി സാധിക്കും. അതിനായി കഴുകി വൃത്തിയാക്കി വച്ച കുക്കറിന്റെ വിസിലുള്ള ഭാഗത്ത് അല്പം ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. താഴേക്ക് വെള്ളം വരുന്നുണ്ടെങ്കിൽ വിസിൽ ശരിയായ രീതിയിലാണ് വർക്ക് ചെയ്യുന്നത് എന്ന് മനസ്സിലാക്കാം. അതല്ല ഭക്ഷണസാധനങ്ങൾ ഓട്ടയിൽ പോയി

അടിഞ്ഞിട്ടുണ്ടെങ്കിൽ വെള്ളം താഴേക്ക് വരികയില്ല. അത്തരം സാഹചര്യങ്ങളിൽ അത് വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. അടുത്ത ടിപ്പ് സാധാരണയായി ബോട്ടിലുകളിൽ വരുന്ന പശ ഉപയോഗിച്ചു കഴിഞ്ഞാൽ അത് കയ്യിലും,മറ്റും ഒട്ടിപ്പിടിച്ച് പോകാത്തത് ഒരു വലിയ പ്രശ്നമായി മാറാറുണ്ട്. പ്രത്യേകിച്ച് കുട്ടികൾ പശ കൈയിലാക്കി കഴിഞ്ഞാൽ അത് പറിച്ചെടുക്കാനും സമ്മതിക്കില്ല. അത്തരം അവസരങ്ങളിൽ കുറച്ച് വാസലയിൻ എടുത്ത് ആ ഭാഗത്ത് പുരട്ടിയശേഷം തുടച്ചുകളയുകയാണെങ്കിൽ എളുപ്പത്തിൽ പശ അടർന്ന് കിട്ടുന്നതാണ്. അതുപോലെ വാസലയിൻ ഉപയോഗപ്പെടുത്തി മറ്റൊരു ടിപ്പു കൂടി ചെയ്തെടുക്കാം. ചന്ദനത്തിരി കൂടുതൽ സമയം കത്താനും നല്ല രീതിയിൽ പുക വരാനുമായി അല്പം വാസലയിൻ

അതിനുമുകളിലായി തേച്ച ശേഷം കത്തിച്ചു വെച്ചാൽ മതിയാകും. ഗ്യാസ് സിലിണ്ടർ ഓൺ ചെയ്യാനുള്ള ബട്ടൺ വളരെ ടൈറ്റായ രീതിയിലാണ് ഉള്ളത് എങ്കിൽ ആദ്യം സിലിണ്ടർ നല്ല രീതിയിൽ ചെക്ക് ചെയ്യുക. മറ്റു പ്രശ്നങ്ങളൊന്നും ഇല്ല എങ്കിൽ തിരിക്കുന്ന ബട്ടണിൽൽ ഒരു ബഡ്സ് ഉപയോഗിച്ച് അല്പം വാസിലയിൻ തേച്ച് കൊടുത്താൽ മതിയാകും. കുട്ടികളിൽ ഉണ്ടാകുന്ന ചെവിവേദന, നീരിറക്കം പോലുള്ള പ്രശ്നങ്ങൾ മാറാനായി ഒരു കുടം വെളുത്തുള്ളി എടുത്ത് അത് സ്റ്റൗവിൽ കാണിച്ച് നല്ല രീതിയിൽ ചൂടാക്കി എടുക്കുക. ഇളം ചൂടോട് കൂടി തന്നെ നീരുള്ള ഭാഗങ്ങളിൽ അത് വച്ചു കൊടുക്കുകയാണെങ്കിൽ വേദന പെട്ടെന്ന് മാറി കിട്ടുന്നതാണ്. ഉരുളക്കിഴങ്ങ് പെട്ടെന്ന് മുളച്ചു പോകാതിരിക്കാൻ അല്പം വെളുത്തുള്ളി കൂടി ആ പാത്രത്തിൽ ഇട്ട് കൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്യുന്നതു വഴി ഉരുളക്കിഴങ്ങ് പെട്ടെന്ന് മുളക്കുന്നത് ഒഴിവാക്കാനായി സാധിക്കും. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Thullu’s Vlogs 2000

Comments are closed.