ചക്ക ഉണക്കി സൂക്ഷിച്ചാലോ.!! പച്ചച്ചക്ക എളുപ്പത്തിൽ സൂക്ഷിച്ചു വെക്കാം അടുത്ത സീസൺ വരെ; ചക്ക ഇങ്ങനെ സൂക്ഷിച്ചാൽ വർഷങ്ങളോളം കേടാകില്ല.!! Dried Jack Fruit making

Dried Jack Fruit making : ചക്ക എല്ലാവർക്കും ഇഷ്ടമുള്ളതാണ്. ചക്ക ഉണ്ടാകുന്ന കാലമായാൽ എല്ലാ വീടുകളിലും ഭക്ഷണത്തിന് ചക്കയുടെ എന്തെങ്കിലും വിഭവം ഉണ്ടാകും. നല്ല ഫൈബർ ഉള്ളതാണ് ചക്ക. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ആരോഗ്യത്തിന് വളരെ നല്ലതാണ് ചക്ക. ചോറ് കഴിക്കുന്നതിലും നല്ലതാണ് ചക്ക. ഷുഗർ പേഷ്യന്റ് ചക്ക കഴിക്കുന്നത് നല്ലതാണ്

ചക്ക ഉണക്കി സൂക്ഷിച്ചാൽ എല്ലാകാലത്തും ഇത് ഉപയോഗിക്കാം. ഇതിനായി ചക്ക കുരു പൊടിയും ഉണക്ക ചക്കയും ഉണ്ടാക്കി നോക്കാം… ചക്കക്കുരു പൊടി ഉപയോഗിച്ച് അവിലോസ് പൊടി, കേക്ക് ഉണ്ടാക്കാം. ഇത് കറിയിൽ ഇടാനും നല്ലതാണ്. ഇതിനായി കുറച്ച് ചക്ക പ്ലാവിൽ നിന്ന് പറയ്ക്കുക. ചക്ക നിലത്ത് വീണ് ചതയാതെ വേണം പറയ്ക്കാൻ. ഇല്ലെങ്കിൽ ഇത് പെട്ടന്ന് ചീത്തയാവും. ചക്ക മെല്ലെ കയറിൽ കെട്ട് താഴേക്ക് ഇറക്കുക.

പറിച്ച ചക്ക മുറിക്കുക. ഇതിൽ നിന്ന് കുരു വേർത്തിരിക്കുക. ചക്ക ചുള വൃത്തിയാക്കി മാറ്റി വെക്കാം. ചക്ക ഉപയോഗിച്ച് പല തരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാം. ചക്കയുടെ ചകിണി കളഞ്ഞ് അതിന്റെ ചുള അരിഞ്ഞ് എടുക്കുക. ഇത് ഉണക്കുക. ഇതിനു ശേഷം ചക്കക്കുരു പുഴുങ്ങുക. അര മണിക്കൂർ ഇത് പുഴുങ്ങാൻ വെക്കാം. ചക്ക കുരു ഒരുപാട് ഗുണങ്ങൾ ഉളളതാണ്. ചക്കകുരു ചുട്ട് തിന്നാനും നല്ല രുചിയാണ്. ചക്കക്കുരു നന്നായി വെന്ത് കഴിഞ്ഞോ എന്ന് നോക്കാം.

ഇത് വെന്ത് കഴിഞ്ഞ് മാറ്റി വെക്കാം. ഇതിലെ വെളളം പോവാൻ വേണ്ടി വെക്കുക. ഇതും ഡ്രയർ മിഷനിലേക്ക് വെക്കുക. ഇത് നന്നായി ഉണക്കി എടുക്കുക.12 മണിക്കൂർ വെച്ചാൽ ഉണങ്ങി കിട്ടും. ചക്കക്കുരു തൊണ്ട് നന്നായി പൊളിഞ്ഞ് വരണം. ഇത് ഒരു കൊട്ടയിലേക്ക് മാറ്റാം. ഇതിന്റെ തൊണ്ട് പൊളിച്ച് എടുക്കാം. ഇത് പൊടിച്ച് എടുക്കാം. മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇത് എത്രകാലം വേണമെങ്കിലും ഉപയോഗിക്കാം. ചക്കക്കുരു പൊടി തയ്യാർ. Dried Jack Fruit making Video Credit : Village Real Life by Ma

Comments are closed.