Crispy Banana Chips Recipe : “ബനാന ചിപ്പ്സ്, രുചി ഒരു രക്ഷയില്ല കായ വറക്കുമ്പോൾ ഒരു തവണ ട്രിക്ക് ചെയ്തു നോക്കൂ.!! വെറും 10 മിനിറ്റിൽ നല്ല ക്രിസ്പി കായ വറുത്തത് വീട്ടിൽ തയ്യാറാക്കാം” കടയിൽ ഉണ്ടാക്കുന്നതിനേക്കാൾ രുചിയും മണവുമുള്ള കായവറുത്തത് തയ്യാറാക്കാം. അതിനായി പഴുക്കാത്ത 4 നേന്ത്രപ്പഴം കഴുകി തുടച്ചു തൊലി കളയുക. ഒരു പാത്രത്തിൽ ഏകദേശം നാല് കപ്പ് വെള്ളം (കായ മുങ്ങിക്കിടക്കാൻ പാകത്തിന് ) എടുത്തു ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു അതിൽ പത്തു മിനിട്ട് കായുടെ കറ മാറി കിട്ടാൻ വെക്കുക. 10 മിനിട്ടിനു ശേഷം നന്നായി തുടച്ചെടുക്കുക. ശേഷം
വറുക്കാനാവശ്യമായി കനം കുറച്ചു വട്ടത്തിൽ അരിഞ്ഞെടുക്കുക. അര ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യമായ വെളിച്ചെണ്ണ ചേർക്കുക ( വെളിച്ചെണ്ണയിൽ വറുത്തതാണ് രുചി ). എണ്ണ ചൂടായശേഷം മീഡിയം ഫ്‌ളൈമിൽ ഇട്ട് കായ വറുത്തെടുക്കുക. ഇടക്കിടക്ക് ഇളക്കിക്കൊടുക്കണം. മുകൾഭാഗവും താഴെ ഭാഗവും ഒരുപോലെ മൊരിഞ്ഞു വരണം (5-10 മിനുട്ട് എടുക്കും). മൊരിഞ്ഞു വരുമ്പോൾ അതിലേക്ക് തയ്യാറാക്കിവെച്ച ഉപ്പും
മഞ്ഞൾപ്പൊടിയും കലക്കിയത് രണ്ട് ടീസ്പൂൺ ചേർത്ത് കൊടുക്കുക. ചൂടായ എണ്ണയിലേക്ക് ഒഴിച്ച് കൊടുക്കുമ്പോൾ ശ്രദ്ധിച്ചു വേണം ചെയ്യാൻ. ഏകദേശം രണ്ട് പിടിയോളം കായയിലേക്ക് രണ്ട് ടീസ്പൂൺ വെള്ളം ആണ് ചേർക്കേണ്ടത്. എണ്ണയിലേക്ക് വെള്ളമൊഴിച്ച ശേഷം പൊട്ടിത്തെറിക്കുന്ന ശബ്ദം നിൽക്കുന്നവരെ വീണ്ടും ഇളക്കി വറുത്തു കൊടുക്കുക. നല്ല ക്രിസ്പിയായി വരുമ്പോൾ കോരി എടുക്കുക. എണ്ണ വാരാൻ വേണ്ടി കിച്ചൻ ടിഷ്യൂലേക്കോ അരിപ്പയിലേക്കോ മാറ്റാം. ബാക്കിയുള്ള കായയും ഇതുപോലെ വറുത്തു വെക്കുക. വീട്ടിൽ തന്നെ തയാറാക്കിയ രുചികരവും
പെർഫെക്ട് &ക്രിസ്പിയുമായ കായ വറുത്തത് റെഡി “കായ വറക്കുമ്പോൾ ഒരു തവണ ട്രിക്ക് ചെയ്തു നോക്കൂ.!! വെറും 10 മിനിറ്റിൽ നല്ല ക്രിസ്പി കായ വറുത്തത് വീട്ടിൽ തയ്യാറാക്കാം” ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Crispy Banana Chips Recipe Video Credit : Aswathy’s Recipes & Tips – Aswathy Sarath