ബോക്സ് രൂപത്തിൽ പണിത വ്യത്യസ്തമായ ഒരു വീട്…!! | Contemporary House design kerala

Contemporary House design kerala: നിർമ്മിക്കാൻ ഒരുങ്ങുന്ന വീട് മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമാകണമെന്ന് ചിന്തിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു മാതൃകയാണ് ഈ വീട്.
വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നൽകിയിരിക്കുന്ന ഗേറ്റും മതിലും തന്നെ വളരെയധികം വ്യത്യസ്തമാണ്. ജി ഐ പൈപ്പ് ക്ലാഡിങ് സ്റ്റോൺ എന്നിവ ഉപയോഗപ്പെടുത്തിയാണ് ഈ ഒരു ഭാഗം നിർമ്മിച്ചിട്ടുള്ളത്. മുറ്റം മുഴുവൻ ആർട്ടിഫിഷ്യൽ സ്റ്റോൺ പാകി നൽകിയിരിക്കുന്നു. വീടിനോട് ചേർന്ന് എന്നാൽ അല്പം മാറിയായി ബോക്സ് രൂപത്തിൽ തന്നെയാണ് കാർപോർച്ചും നൽകിയിട്ടുള്ളത്.

പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പത്തിൽ ഒരു സിറ്റൗട്ട് ഒരുക്കിയിരിക്കുന്നു. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യം ശ്രദ്ധ പതിയുന്നത് ചുമരിൽ കൊടുത്തിട്ടുള്ള ഡെക്കോർ ഐറ്റം, പ്രയർ ഏരിയ എന്നിവിടങ്ങളിലേക്കാണ്.ലിവിങ് ഏരിയയിൽ എൽ ഷേപ്പിൽ സോഫ, അതിന് ഓപ്പോസിറ്റ് ആയി ഒരു ടിവി യൂണിറ്റ് എന്നിവ നൽകിയിട്ടുണ്ട്.

ആറുപേർക്ക് ഇരിക്കാവുന്ന രീതിയിലാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുള്ളത്.ഇവിടെ കൂടുതലായും വുഡൻ ഫിനിഷിംഗ് ആണ് ഉപയോഗിച്ചിട്ടുള്ളത്.ഈ ഒരു ഭാഗത്തോട് ചേർന്ന് തന്നെ ഒരു ഓപ്പൺ പാഷിയോക്ക് കൂടി ഇടം കണ്ടെത്തി. വൈറ്റ് തീമിൽ ചെയ്ത മോഡേൺ കിച്ചണിൽ ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും ഒരുക്കി നൽകിയിട്ടുണ്ട്.താഴെ നൽകിയിട്ടുള്ള ബെഡ്റൂം, ബാത്റൂം സൗകര്യത്തോടു കൂടിയാണ് നൽകിയിട്ടുള്ളത്.

വീടിന്റെ മുകൾ ഭാഗത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു അപ്പർ ലിവിങ് ഏരിയ അതിനോട് ചേർന്ന് ഒരു ബാൽക്കണി എന്നിവ നൽകിയിരിക്കുന്നു. മാത്രമല്ല ഇവിടെ ഒരു ഓഫീസ് സ്പേസ് അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയ ബെഡ്റൂമുകൾ എന്നിവ നൽകിയിട്ടുണ്ട്. ആവശ്യത്തിന് വെളിച്ചവും, വായു സഞ്ചാരവും ലഭിക്കുന്ന രീതിയിൽ നിർമ്മിച്ച ഈ മനോഹര ഭവനത്തിന് 62 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ് വന്നിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. Contemporary House design kerala Video Credit: Homedetaile

  • sit out
  • prayer unit
  • Living area+ patio space
  • Dining area
  • Kitchen
  • Bedrooms+ attached bathroom
  • Upper living + balcony
  • Office space
  • Bedrooms+ attached bathrooms
Contemporary House design kerala