
വളരെ ചിലവ് കുറച്ച് പുതുക്കി പണിത അതിമനോഹരമായ വീട്…!! | Contemporary 4BHK House in Kerala
Contemporary 4BHK House in Kerala: നമ്മളിൽ പലർക്കും ആഗ്രഹമുണ്ടാകും ഇപ്പോൾ ഉള്ള വീട് ഒന്ന് പുതുക്കി പണിയണമെന്ന്. അത്തരകാർക്ക് മാതൃകയാക്കാൻ പറ്റിയ പുതുക്കി പണിത മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്. 25 വർഷം പഴക്കമുള്ള വീടാണ് ഇവിടെ പുതുക്കി പണിയിരിക്കുന്നത്. പുറം ഭാഗത്തുള്ള ചുവരുകൾ ഒന്നും ചെയ്യാതെ ഉൽഭാഗത്തെ ചുവരുകൾ മുഴുവൻ മാറ്റിയ വീടാണ് ഇവിടെ കാണുന്നത്.
വീടിന്റെ ഒരു ഭാഗത്തായി വലിയ വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം ഒരുക്കിട്ടുണ്ട്. വിശാലമായ സിറ്റ്ഔട്ടാണ് വീടിന്റെ മുൻഭാഗത്ത് കാണാൻ സാധിക്കുന്നത്. പുതുക്കി പണിയുന്നത് ആയതുകൊണ്ട് തന്നെ പഴയ വാതിലുകളും, ജാലകങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. പഴയ തനിമ ഒട്ടും നശിപ്പിക്കാതെയാണ് വീട് പുതുക്കി പണിതിരിക്കുന്നത്. വിശാലമായ കാഴ്ച്ചയാണ് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ നമ്മൾക്ക് കാണാൻ സാധിക്കുന്നത്.
വളരെ സിമ്പിൾ ഫർണിച്ചറുകളാണ് വീടിനു ഉപയോഗിച്ചിരിക്കുന്നത്. ലിവിങ് റൂം അത്യാവശ്യം നല്ല സൈസ് വരുന്നതായി കാണാം. ലിവിങ് ഏരിയയുടെയും ഡൈനിങ് ഏരിയയുടെയും ഇടയിലായി ചെറിയ ഊഞ്ഞാൽ നൽകിരിക്കുന്നത് കാണാം. കൂടാതെ ഒരു കോമൺ ബാത്രൂം സജ്ജീകരിച്ചിരിക്കുന്നത് കാണാം. വീട്ടുടമസ്ഥൻ ഡോക്ടറാണ്. അവർക്ക് അതിന്റെ ഭാഗമായി കൺസൽറ്റിങ് മുറി ചെയ്തിരിക്കുന്നത് കാണാം.
കൂടാതെ ഫാമിലി ലിവിങ് ഒരുക്കിരിക്കുന്നത് കാണാം. ഇവിടെയാണ് ടീവി യൂണിറ്റ് വരുന്നത്. ഇരിപ്പിടത്തിനായി സോഫയും മാർട് സൗകര്യങ്ങൾ കാണാം. മുഴുവൻ മൂന്ന് ബെഡ്റൂമാണ് ഈ വീട്ടിലുള്ളത്. മാസ്റ്റർ ബെഡ്റൂമിന്റെ അതേ സൈസിലാണ് മൂന്നാമത്തെ കിടപ്പ് മുറിയും ഒരുക്കിരിക്കുന്നത്. വിശാലമായ മുറിയാണ്. കൂടാതെ വെള്ള പെയിന്റിംഗ് കൂടുതൽ മനോഹരമാക്കാൻ കഴിയുന്നുണ്ട്. വീടിന്റെ മറ്റ് വിശേഷങ്ങൾ വീഡിയോ കണ്ട് തന്നെ മനസ്സിലാക്കാം. കൂടുതൽ വിശേഷങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. Contemporary 4BHK House in Kerala Video Credit: Silvan Musthafa
1) Car porch
2) Sitout
3) living Area
4) 3 Room
5) Common Bathroom
6) Family Living Area
7) Dining Hall
8) Kitchen
Comments are closed.