ഒരു പിടി അളവിൽ മല്ലിയിലയും, അല്പം ജിഞ്ചർ ഗാർലിക് പേസ്റ്റും ആ ഒരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം എടുത്തുവച്ച തേങ്ങാപ്പാൽ കുക്കറിലേക്ക് ഒഴിച്ച് ആവശ്യത്തിന് ഉപ്പും, രണ്ട് ടേബിൾ സ്പൂൺ അളവിൽ നെയ്യും ഒഴിച്ച് ഒന്ന് മിക്സ് ചെയ്ത് എടുക്കുക. ഈയൊരു കൂട്ട് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് കഴുകിവെച്ച ബിരിയാണി അരി കൂടി ചേർത്ത് മുകളിൽ ഒരു തക്കാളി നീളത്തിൽ അരിഞ്ഞതും രണ്ട് പച്ചമുളകും
ചേർത്ത് അടച്ചുവെച്ച് വേവിക്കാവുന്നതാണ്. കുക്കറിന്റെ വിസിൽ കളഞ്ഞ ശേഷം റൈസ് പതുക്കെ ഇളക്കിയെടുത്ത് സെർവ് ചെയ്യാവുന്നതാണ്. വളരെയധികം രുചികരമായ എന്നാൽ വ്യത്യസ്ത രുചിയിലുള്ള ഒരു റൈസ് ഐറ്റം തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Coconut milk rice recipe Video Credit : A5 food corner