തേങ്ങാ ചട്ണി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! ഇതുണ്ടെങ്കിൽ ഇഡലിയും ദോശയും തീരുന്ന വഴിയറിയില്ല; തട്ടുകടയിലെ ചട്ട്ണി കഴിക്കാൻ ഇനി തട്ടുകടയിൽ പോകണ്ട.!! Coconut Chutney Recipe
Coconut Chutney Recipe : നമ്മുടെയെല്ലാം വീടുകളിൽ മിക്ക ദിവസവും ഉണ്ടാക്കുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും ചട്ണികൾ. പ്രത്യേകിച്ച് ഇഡലി, ദോശ പോലുള്ള പലഹാരങ്ങളോടൊപ്പം ചട്ണി ഒഴിവാക്കാൻ സാധിക്കാത്ത ഒന്ന് തന്നെയാണ്. വ്യത്യസ്ത രീതികളിൽ വ്യത്യസ്ത ചേരുവകൾ ഉപയോഗപ്പെടുത്തിയെല്ലാം ചട്ണികൾ തയ്യാറാക്കാനായി സാധിക്കും. എന്നിരുന്നാലും എല്ലാവരും പറയുന്ന ഒരു കാര്യമാണ് ചട്ണി തയ്യാറാക്കുമ്പോൾ തട്ടുകടകളിൽ നിന്നും വാങ്ങുന്നതിന്റെ രുചി ലഭിക്കുന്നില്ല എന്നത്. ഹോട്ടലുകളിൽ നിന്ന് ദോശയും ചട്നിയും നമ്മൾ ആസ്വദിച്ചു കഴിക്കാറുണ്ട് നല്ല രുചിയിൽ ഹോട്ടലുകളിൽ കിട്ടുന്ന ഒരു ചട്ണി തയ്യാറാക്കിയാലോ. ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്. എല്ലാവർക്കും ഇഷ്ടപെടുന്ന ടേസ്റ്റിയായ ചട്നി ആണിത്.
ഇത് ചൂടാക്കുന്നൊന്നും ഇല്ല താളിപ്പ് മാത്രമാണ് ചേർക്കുന്നത്. മാത്രവുമല്ല നല്ല കൊഴുപ്പ് ഏറിയ ചട്നി ആണിത്. നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാക്കുന്ന ഇഡ്ലിക്കും ദോശക്കും ഒപ്പം കഴിക്കാവുന്ന ചട്നി ആണിത്. അത്തരത്തിലുള്ള ചട്ണി എങ്ങിനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചട്ണി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു കപ്പ് അളവിൽ തേങ്ങ ചിരകിയത്, ഒരു ടീസ്പൂൺ അളവിൽ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ഒരു തണ്ട് കറിവേപ്പില, കടുക്, വറ്റൽ മുളക്, ചെറിയ ഉള്ളി, എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചെറുതായി ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തുവച്ച മുളകുപൊടി ഇട്ട് ചൂടാക്കി എടുക്കുക.
അതിനുശേഷം നേരത്തെ ചിരകി വച്ച തേങ്ങയോടൊപ്പം ഈ മുളകുപൊടി ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കുക. ഈ രണ്ടു ചേരുവകളും, രണ്ട് ഇല കറിവേപ്പിലയും മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത ചട്ണിയുടെ കൂട്ട് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ചീനച്ചട്ടി വീണ്ടും അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വന്നു കഴിഞ്ഞാൽ അതിലേക്ക് കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്ത് ഒന്ന് വഴറ്റുക. അവസാനമായി ചെറുതായി അരിഞ്ഞെടുത്ത ചെറിയ ഉള്ളി കൂടി എണ്ണയിലേക്ക് ചേർത്ത് മൂപ്പിച്ച് എടുക്കണം.
ശേഷം അരച്ചുവെച്ച ചട്ണി ചീനച്ചട്ടിയിലേക്ക് ഒഴിച്ച് ലോ ഫ്ലെയിമിൽ ആക്കി വയ്ക്കുക. ചട്ണി ചെറുതായി തിളച്ചു തുടങ്ങുമ്പോൾ തന്നെ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇപ്പോൾ രുചികരമായ തട്ടുകട സ്റ്റൈൽ ചട്ണി റെഡിയായി കഴിഞ്ഞു. ചൂട് ഇഡലി,ദോശ എന്നിവയോടൊപ്പമെല്ലാം ഈയൊരു ചട്ണി സെർവ് ചെയ്യാവുന്നതാണ്. ഇടതിയുടെയും ദോശയുടെയും കൂടെയെല്ലാം കഴിക്കാൻ പറ്റിയ കിടിലൻ രുചിയിലുള്ള ഒരു ചട്നിയാണിത്.. ഇ ഒരു തേങ്ങാ ചട്ണി എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് ഈ വീഡിയോയിലൂടെ പരിചയപ്പെട്ടാലോ.. തീർച്ചയായും ഇത് നിങ്ങൾ നിങ്ങളുടെ വീടുകളിൽ തയ്യാറാക്കി നോക്കണേ.. ഒരിക്കൽ ഇതുപോലെ തയ്യാറാക്കുകയാണെങ്കിൽ പിന്നെ ചട്ണി നിങ്ങൾ ഇങ്ങനെയേ ഉണ്ടാകുകയുള്ളൂ.. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Coconut Chutney Recipe Video Credit : Kuttettante Pachakam
Comments are closed.