Cloves Cultivation tip : സാധാരണയായി ഗ്രാമ്പു പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. കാരണം പലർക്കും ഗ്രാമ്പൂ എങ്ങിനെ കൃഷി ചെയ്യണമെന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കുകയില്ല. അത്യാവശ്യം വീടിനോട് ചേർന്ന് മുറ്റവും തൊടിയുമെല്ലാം ഉള്ളവർക്ക് മറ്റു ചെടികൾ നട്ടുപിടിപ്പിക്കുന്ന അതേ രീതിയിൽ ഗ്രാമ്പുവും നട്ടു പിടിപ്പിച്ച് എടുക്കാനായി സാധിക്കുന്നതാണ്.
അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണ ചെടികൾ വളർത്തിയെടുക്കുന്ന അതേ രീതിയിൽ വിത്ത് പാകി തന്നെയാണ് ഗ്രാമ്പൂവും വളർത്തിയെടുക്കേണ്ടത്. എന്നാൽ നല്ല ക്വാളിറ്റിയിലുള്ള വിത്ത് നോക്കി തിരഞ്ഞെടുത്താൽ മാത്രമേ ഉദ്ദേശിച്ച രീതിയിൽ ചെടി വളർന്നു കിട്ടുകയുള്ളൂ. പച്ച വിത്തിന്റെ രൂപത്തിലാണ് ഗ്രാമ്പൂ കൈവശമുള്ളതെങ്കിൽ ആദ്യം അത് നല്ലതു പോലെ ഉണക്കിയെടുക്കണം.
അതിനായി രണ്ടോ മൂന്നോ ദിവസം സൂര്യപ്രകാശത്ത് ഗ്രാമ്പൂ വച്ച് നല്ലതുപോലെ ഉണങ്ങിയ രൂപത്തിലേക്ക് മാറ്റിയെടുക്കണം. വിത്ത് ഉണങ്ങി കിട്ടിയാൽ ചെടി വളർത്തുന്നതിന് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്യാവുന്നതാണ്. ആദ്യം തൈ നട്ടു പിടിപ്പിച്ച് എടുക്കുന്നതിനായി ഉപയോഗിച്ചു തീർന്ന ചിരട്ടകൾ വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താവുന്നതാണ്. അതല്ലെങ്കിൽ ചെറിയ പ്ലാസ്റ്റിക് കവറുകളിലും വിത്ത് പാവി കൊടുക്കാവുന്നതാണ്. ചിരട്ടയുടെ മുക്കാൽ ഭാഗത്തോളം ജൈവവള കമ്പോസ്റ്റ് മിക്സ് ചെയ്ത പോട്ടിംഗ് മിക്സ് ഇട്ടു കൊടുക്കുക. അടുക്കള വേസ്റ്റ് ഉപയോഗപ്പെടുത്തി തന്നെ ചെടികൾക്ക് ആവശ്യമായ
പോട്ടിംഗ് മിക്സ് തയ്യാറാക്കി എടുക്കാവുന്നതാണ്. ശേഷം വിത്ത് അതിലേക്ക് പാവി മുകളിലായി വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക. രണ്ടോ മൂന്നോ ദിവസത്തിൽ ഒരു തവണ വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ തന്നെ ചെടി വളർന്നു തുടങ്ങുന്നതാണ്. ചെടിക്ക് അത്യാവിശ്യം വലിപ്പം വന്നു കഴിഞ്ഞാൽ അത് മറ്റൊരു പോട്ടിലേക്കോ അല്ലെങ്കിൽ മണ്ണിലേക്കോ ചെടി റീപ്പോട്ട് ചെയ്യാവുന്നതാണ്. ഈയൊരു രീതിയിൽ അടുക്കള ആവശ്യങ്ങൾക്കുള്ള ഗ്രാമ്പൂ തൊടിയിൽ തന്നെ നട്ടുപിടിപ്പിച്ച് എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Cloves Cultivation tips Video Credit : POPPY HAPPY VLOGS
Cloves Cultivation tip
Planting
- Transplant healthy seedlings after 12–18 months when they are about 30–40 cm tall.
- Choose a partially shaded location to protect from heavy wind and direct sunlight.
- Space trees 6–8 meters apart for proper air circulation and sunlight exposure.
- Incorporate compost or farmyard manure when planting to improve fertility.
Irrigation
- Provide regular irrigation in dry months; young plants need more frequent watering.
- Mature trees benefit from drip irrigation, especially during flowering and fruiting periods.
- Avoid overwatering to prevent root rot.
Maintenance
- Mulching: Use organic mulch around the base to retain soil moisture and prevent weeds.
- Fertilization: Apply a balanced NPK fertilizer twice a year along with organic compost to enhance flowering and yield.
- Pruning: Trim dead or diseased branches to improve air flow and shape canopy.
- Pest Control: Watch for scale insects and fruit flies; use neem-based or biological pesticides.
Harvesting
- Cloves are harvested when the buds change color from green to pink (4–6 months after formation).
- Dry them in partial shade until brown and crisp before storing in airtight containers.
- A well-maintained clove tree can remain productive for over 50 years.
Quick Tips
- Ideal for coastal Kerala, Tamil Nadu, and Karnataka hill regions.
- Plant under partial cover (e.g., banana trees) to help young trees adjust to humidity.
- Expect flowering and yield after 7–8 years; mature trees produce valuable spice buds yearly.
With careful soil selection, moisture management, and pest control, clove farming can be a long-term, profitable investment for small and large farmers alike.