നോൺസ്റ്റിക്കിന് വിട.!! ഈ പൊടി കൊണ്ട് ഇങ്ങനെ ചെയ്താൽ മതി; മൺചട്ടി നോൺസ്റ്റിക് ആക്കി മാറ്റാം.!! Clay Pot Seasoning Tip

Clay Pot Seasoning Tips : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക വീടുകളിലും പാചകത്തിനായി കൂടുതലായും ഉപയോഗിക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എണ്ണ കുറച്ച് ഉപയോഗപ്പെടുത്തി പാചകം ചെയ്യാം എന്നതാണ് ഇത്തരം പാത്രങ്ങളുടെ പ്രത്യേകത. എന്നാൽ ഇവയിൽ നൽകിയിട്ടുള്ള ടഫ്ലോൺ കോട്ടിംഗ് അടർന്നു വന്നു കഴിഞ്ഞാൽ അത്തരം പാത്രങ്ങൾ പിന്നീട് ഉപയോഗിക്കാൻ പാടുള്ളതല്ല.

നോൺസ്റ്റിക് പാത്രങ്ങളുടെ അതേ രീതിയിലേക്ക് എങ്ങിനെ മൺപാത്രങ്ങളെ മയക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണ നോൺസ്റ്റിക് പാത്രങ്ങൾക്ക് ലഭിക്കുന്ന അതേ മിനുസം ഈയൊരു രീതിയിൽ മൺപാത്രങ്ങളിൽ ചെയ്യുമ്പോഴും ലഭിക്കുന്നതാണ്. പാത്രങ്ങൾ വാങ്ങിക്കൊണ്ട് വന്നാൽ ആദ്യം തന്നെ 24 മണിക്കൂർ സമയത്തേക്ക് അത് വെള്ളത്തിൽ മുക്കി വെക്കണം. വെള്ളത്തിൽ നിന്നും എടുക്കുന്ന മൺപാത്രങ്ങളിലേക്ക് അല്പം കടലമാവ് ഇട്ട് സോഫ്റ്റ് ആയ ഒരു സ്ക്രബർ ഉപയോഗപ്പെടുത്തി നല്ല രീതിയിൽ ഉരച്ച് വൃത്തിയാക്കി എടുക്കുക.

Soak the clay pot in water for several hours, then dry and apply a thin layer of oil. Seasoning your clay pot helps prevent cracking and enhances cooking performance.

ഒരു കാരണവശാലും മൂർച്ചയുള്ള സ്ക്രബ്ബറുകൾ പാത്രങ്ങളിൽ ഉപയോഗപ്പെടുത്താൻ പാടുള്ളതല്ല. ഇങ്ങനെ വൃത്തിയാക്കി എടുക്കുന്ന പാത്രങ്ങളിലേക്ക് കഞ്ഞിവെള്ളം ഒഴിച്ച് ശേഷം വീണ്ടും 24 മണിക്കൂർ നേരത്തേക്ക് റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം പാത്രങ്ങൾ നല്ല രീതിയിൽ തുടച്ച് പുറത്തും അകത്തുമായി എണ്ണ തടവി കൊടുക്കുക. എണ്ണ തടവി വെച്ച പാത്രങ്ങൾ ലോ ഫ്ലെയിമിൽ നല്ല രീതിയിൽ ചൂടാക്കിയ ശേഷം അതിലേക്ക് അല്പം കൂടി എണ്ണ ഒഴിച്ചു കൊടുക്കുക.

അതിലേക്ക് അല്പം കല്ലുപ്പും തേങ്ങയും ഇട്ട് വറുത്ത് മാറ്റുക. ആവശ്യമെങ്കിൽ ഒരു മുട്ട കൂടി പൊട്ടിച്ചൊഴിച്ച് ഫ്രൈ ചെയ്തു മാറ്റാവുന്നതാണ്. ഇത്തരം കാര്യങ്ങളെല്ലാം ചെയ്യുന്നത് വഴി മൺപാത്രങ്ങൾ എളുപ്പത്തിൽ മയക്കിയെടുക്കാനായി സാധിക്കും. നോൺസ്റ്റിക് പാത്രങ്ങളെ വെല്ലുന്ന മിനുസമുള്ള മൺപാത്രങ്ങൾ ഈയൊരു രീതിയിൽ വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Clay Pot Seasoning Tips Video Credit : Malappuram Thatha Vlog by r

Comments are closed.