
മഴ കാലത്ത് മല്ലിയും മുളകും ഗോതമ്പും പൊടിക്കാൻ ഇങ്ങിനെ ചെയ്തു നോക്കൂ.!! കുക്കർ മാത്രം മതി; വെയിൽ വേണ്ട ഇനി മില്ലിൽ കൊണ്ടുപോയി പൊടിപ്പിക്കേണ്ട.!! Chilly Coriander powder making
Chilly Coriander powder making : “മഴ കാലത്ത് മല്ലിയും മുളകും ഗോതമ്പും പൊടിക്കാൻ ഇങ്ങിനെ ചെയ്തു നോക്കൂ.!! കുക്കർ മാത്രം മതി; വെയിൽ വേണ്ട ഇനി മില്ലിൽ കൊണ്ടുപോയി പൊടിപ്പിക്കേണ്ട” നമ്മുടെയെല്ലാം വീടുകളിൽ അടുക്കളകളയിലെ പാചക ആവശ്യങ്ങൾക്കായി ഒഴിച്ചു കൂടാനാവാത്ത രണ്ട് പൊടികളാണ് മല്ലിയും മുളകും. സാധാരണയായി കൂടുതൽ ആളുകളും മല്ലിയും, മുളകും മില്ലിൽ കൊണ്ടുപോയി പൊടിപ്പിച്ചു കൊണ്ടുവരുന്ന പതിവായിരിക്കും ഉള്ളത്. അതല്ലെങ്കിൽ കടകളിൽ നിന്നും പാക്കറ്റ് ആയി വാങ്ങി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇതിനെല്ലാം പകരമായി നല്ല ഫ്രഷായ മല്ലിപ്പൊടിയും,
മുളകുപൊടിയും എങ്ങനെ വീട്ടിൽ തന്നെ പൊടിപ്പിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. കൂടുതൽ ക്വാണ്ടിറ്റിയിൽ മല്ലിയും മുളകും എടുത്താൽ മാത്രമാണ് ഉദ്ദേശിച്ച രീതിയിലുള്ള ഒരു ക്വാളിറ്റി വീട്ടിൽ പൊടികൾ തയ്യാറാക്കുമ്പോൾ ലഭിക്കുകയുള്ളൂ. അതിനായി ആദ്യം തന്നെ മല്ലി നല്ലതുപോലെ കഴുകിയശേഷം ഒരു വാരാനുള്ള പാത്രത്തിൽ ഇട്ടു വയ്ക്കുക. ഇതേ രീതിയിൽ തന്നെ മുളകും നല്ലതു പോലെ കഴുകിയതിനുശേഷം അല്പം വെള്ളം വരാനായി മാറ്റിവയ്ക്കണം. അതിനുശേഷം ഒരു കുക്കർ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് വാരാനായി വച്ച പാത്രത്തോട് കൂടി തന്നെ മല്ലി അല്ലെങ്കിൽ
- Dry roast the ingredients: Dry roast the dried red chillies and coriander seeds in a pan over low heat until fragrant.
- Cool and grind: Allow the roasted ingredients to cool, then grind them into a fine powder using a spice grinder or mortar and pestle.
- Sift and store: Sift the powder to remove any lumps and store it in an airtight container.
മുളക് ഇറക്കി വയ്ക്കുക. ശേഷം കുക്കറിന്റെ വിസിൽ ഇടാതെ അടപ്പു വച്ച് അൽപനേരം ചൂടു കയറ്റി എടുക്കുക. വീണ്ടും അതിനെ ഒരു തവണ കൂടി തുണിയിൽ ഇട്ട് നല്ലതുപോലെ തുടച്ചെടുക്കണം. മല്ലിയും, മുളകും വറുക്കാനായി എടുക്കുമ്പോൾ പെട്ടെന്ന് വെള്ളം വലിഞ്ഞു കിട്ടാനായി ഒരു തുണിയിൽ കെട്ടിയശേഷം വാഷിംഗ് മെഷീനിൽ ഇട്ട് ഒന്ന് കറക്കി എടുക്കുകയും ചെയ്യാവുന്നതാണ്. ഇത്തരത്തിൽ വെള്ളം വലയിപ്പിച്ചെടുത്ത മല്ലി അല്ലെങ്കിൽ മുളക് കുക്കറിലിട്ട് നല്ലതുപോലെ ഒന്നുകൂടി വറുത്തെടുക്കണം. മല്ലി പൊടിക്കാനായി എടുക്കുമ്പോൾ അതിൽ അല്പം കറിവേപ്പിലയും പെരുംജീരകവും പൊട്ടിച്ചിട്ട ശേഷം
ചൂടാക്കി എടുക്കുന്നതാണ് കൂടുതൽ നല്ലത്. അതിന്റെ ചൂടൊന്ന് മാറി തുടങ്ങുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് എളുപ്പത്തിൽ പൊടിച്ചടുക്കാവുന്നതാണ്. മുളകും ഇതേ രീതിയിൽ തന്നെ കുക്കറിൽ ഇട്ട് നല്ല രീതിയിൽ ചൂടാക്കി എടുത്ത ശേഷം പൊടിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. തയ്യാറാക്കി വെച്ച പൊടികൾ എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം എത്ര കാലം വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാവുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Chilly powder making tips Video credit : Malappuram Thatha Vlogs by
Comments are closed.