വെറും 15 ദിവസം മതി ചീര വിളവെടുക്കാൻ.!! വീട്ടിൽ പാള ഉണ്ടോ? എങ്കിൽ ഇനി ചീര പറിച്ചു മടുക്കും; ഇനി എന്നും ചീര കറി വെക്കാം.!! Cheera krishi tips using pala

Cheera krishi tips using pala : വളരെയധികം പോഷക ഗുണങ്ങൾ ഉള്ള ചീര കറിയായും തോരനായുമെല്ലാം എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ളതായിരിക്കും. എന്നാലും കടകളിൽ നിന്ന് ചീര വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. അതേസമയം വളരെ എളുപ്പത്തിൽ വീട്ടാവശ്യങ്ങൾക്കുള്ള ചീര കൃഷി വീട്ടിൽ തന്നെ ചെയ്തെടുക്കാനായി സാധിക്കുന്നതാണ്.

അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. സ്ഥല പരിമിതി പ്രശ്നമായിട്ട് ഉള്ളവർക്കും വളരെ എളുപ്പത്തിൽ ചീര കൃഷി നടത്താനായി ഉപയോഗിക്കാവുന്ന ഒന്നാണ് കവുങ്ങിന്റെ പാള. ഈയൊരു രീതിയിൽ ചീര കൃഷി ചെയ്ത് എടുക്കുമ്പോൾ എളുപ്പത്തിൽ വളർത്തിയെടുക്കാനും, മണ്ണിന്റെ ആവശ്യകത കുറയ്ക്കാനും സാധിക്കുന്നതാണ്. ആദ്യമായി നന്നായി ഉണങ്ങിയ ഒരു പാളയെടുത്ത് അതിന്റെ തലഭാഗം മുഴുവനായും വെട്ടിക്കളയുക.

  • Well-draining soil: Ensure the Pala has well-draining soil to prevent waterlogging.
  • Enrich the soil: Add organic matter like compost or manure to enrich the soil.

അതേ രീതിയിൽ തന്നെ താഴെ ഭാഗം കൂടി കട്ട് ചെയ്ത് കളഞ്ഞ് ഏകദേശം ഒരു നീണ്ട രൂപത്തിലാണ് പാള ആവശ്യമായിട്ടുള്ളത്. പാളയിൽ നിന്നും വെട്ടിയെടുത്തഓലയുടെ ഭാഗം കളയേണ്ടതില്ല. അത് പോട്ടിംഗ് മിക്സിനോടൊപ്പം ഉപയോഗപ്പെടുത്താവുന്നതാണ്. ഏറ്റവും താഴത്തെ ലൈയറായി കവുങ്ങിന്റെ ഉണങ്ങിയ ഇലകൾ ഇട്ടു കൊടുക്കുക. അതിനു മുകളിലായി മണ്ണും, ജൈവ കമ്പോസ്റ്റും ചേർത്ത കൂട്ട് വിതറി കൊടുക്കണം. വീണ്ടും മുകളിലായി അല്പം ചാരം വിതറി കൊടുക്കാം.

മണ്ണിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച ശേഷം നല്ലതുപോലെ ഇളക്കുക. ചീര വിത്തുകൾ മണ്ണിനു മുകളിൽ ആയി വിതറി കൊടുക്കാം. വീണ്ടും മണ്ണ് നല്ലതുപോലെ ഇളക്കി അത്യാവശ്യം വെയിൽ കിട്ടുന്ന ഏതെങ്കിലും ഒരു ഭാഗത്ത് കൊണ്ടു വയ്ക്കാവുന്നതാണ്. ഈയൊരു രീതിയിൽ ചീര കൃഷി ചെയ്ത് എടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇലകൾ വളർന്നു കിട്ടും. മാത്രമല്ല യാതൊരുവിധ വളപ്രയോഗങ്ങളും നടത്താതെ തന്നെ ചീര കൃഷി ചെയ്ത് എടുക്കാനും സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : POPPY HAPPY VLOGS

Cheera krishi tips using pala