ചപ്പാത്തി മാവ് സേവനാഴിയിൽ ഇതുപോലെ ഇട്ടു നോക്കു; കിടിലൻ രുചിയിൽ നിങ്ങളൊട്ടും പ്രതീക്ഷിക്കാത്ത ഒരു വിഭവം തയ്യാറാക്കാം.!! Chapathi Dough Snack Recipe
Chapathi Dough Snack Recipe : കുട്ടികളുള്ള വീടുകളിൽ സ്ഥിരമായി ആവശ്യപ്പെടാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും നൂഡിൽസ്. കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു വിഭവമാണ് ഇത് എന്ന് തന്നെ പറയാം. എന്നാൽ സ്ഥിരമായി കടകളിൽ നിന്നും നൂഡിൽസ് വാങ്ങി കൊടുക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണം ചെയ്യുന്ന കാര്യമല്ല. ഇത് ശരിയായ രീതിയിൽ ദഹനം സംഭവിക്കാത്തത് കൊണ്ട് തന്നെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം. എളുപ്പത്തിൽ തയ്യാറാക്കുവാൻ സാധിക്കും എന്നത് കൊണ്ട് തന്നെ ഒട്ടുമിക്ക വീട്ടമ്മമാരും ബ്രേക്ഫാസ്റ്റിനു ഇത് തയ്യാറാക്കാരും ഉണ്ട്. എന്നാൽ പലപ്പോഴും നൂഡിൽസ് കഴിക്കുന്നത് വയറിനുള്ള അസ്വസ്ഥതയ്ക്ക് കരണമായേയ്ക്കാം. മൈദാ വിഭവമാണ് നമ്മളെല്ലാം കടകളിൽ നിന്നും വാങ്ങുന്ന നൂഡിൽസുകൾ.
അത്തരം സാഹചര്യങ്ങളിൽ മൈദയൊന്നും ഉപയോഗിക്കാതെ തന്നെ നല്ല രുചികരമായ ഹെൽത്തിയായ നൂഡിൽസ് എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ നൂഡിൽസ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഗോതമ്പ് മാവാണ്. ഗോതമ്പ് മാവായതു കൊണ്ട് തന്നെ മൈദാ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടവുകയില്ല. ദിവസവും വേണമെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇവ തയ്യാറാക്കി കൊടുക്കുകയും ചെയ്യാവുന്നതാണ്. അപ്പോൾ ഗോതമ്പ് മാവ് ഉപയോഗിച്ചുള്ള നൂഡിൽസ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് പരിചയപ്പെട്ടാലോ.. അതിനായി ആദ്യം തന്നെ ചപ്പാത്തി മാവിന്റെ പരുവത്തിൽ ഗോതമ്പ് മാവ് നല്ല രീതിയിൽ വെള്ളമൊഴിച്ച്
സെറ്റാക്കി വയ്ക്കുക. മാവ് കുഴയ്ക്കുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാൻ മറക്കരുത്. അതിനു ശേഷം തയ്യാറാക്കി വെച്ച മാവിൽ നിന്നും ഓരോ ഉരുളകൾ എടുത്ത് അത് സേവനാഴിയിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇടിയപ്പത്തിന് പീച്ചുന്ന അതേ രീതിയിൽ വെള്ളം തിളപ്പിക്കാനായി വെച്ച് അതിലേക്ക് മാവ് പീച്ചി കൊടുക്കണം. ഏകദേശം നൂഡിൽസിന്റെ രൂപത്തിൽ തന്നെയായിരിക്കും ഇപ്പോൾ മാവ് ഉണ്ടാവുക. മാവ് നല്ലതുപോലെ വെന്തു വന്നു കഴിഞ്ഞാൽ അത് ഒരു സ്റ്റെയിനറിലേക്ക് ഇട്ട് നല്ല രീതിയിൽ അരിച്ചെടുക്കണം. ഈയൊരു സമയത്ത് അല്പം എണ്ണ കൂടി നൂഡിൽസിലേക്ക് ചേർത്തു കൊടുക്കാം. അടുത്തതായി ന്യൂഡിൽസ് തയ്യാറാക്കാൻ ആവശ്യമായ വെജിറ്റബിൾസ് എല്ലാം കട്ട് ചെയ്ത് വെക്കണം.
ക്യാരറ്റ്, ക്യാബേജ്, ഉള്ളി, ക്യാപ്സിക്കം എന്നിവയാണ് പ്രധാനമായും ഉപയോഗിക്കേണ്ടത്. കൂടാതെ നമുക്കിഷ്ടപ്പെട്ട ഏതു വെജിറ്റബിള്സും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഗ്രീൻപീസ് പോലുള്ള വസ്തുക്കൾ കഴിക്കുവാൻ മടിയുള്ള കുട്ടികളാണെങ്കിൽ അത് കൂടി ചേർത്ത് കൊടുക്കുന്നത് വളരെ നല്ലതായിരിക്കും. ഇനി അടുത്തതായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക. ഈ ഒരു പാൻ ഒന്ന് ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ചു എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം. ഇഞ്ചിയുടെ വെളുത്തുള്ളിയുടെയും എല്ലാം പച്ചമണം പോകുന്നത് വരെ വഴറ്റുക. ഇവയുടെ പച്ചമണമെല്ലാം പോയിക്കഴിയുമ്പോൾ ഉള്ളി, ക്യാപ്സിക്കം, ക്യാബേജ്,
ക്യാരറ്റ് എന്നിവ കൂടി ചേർത്ത് വേവിച്ചെടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ സോയാസോസ്, ടൊമാറ്റോ സോസ്, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റി കുറച്ചുനേരം കൂടി അടച്ചുവെച്ച് വേവിക്കണം. ശേഷം തയ്യാറാക്കി വെച്ച നൂഡിൽസ് ചേർത്ത് മിക്സ് ചെയ്ത ശേഷം ചൂടോടെ സെർവ് ചെയ്യാവുന്നതാണ്. വേണമെങ്കിൽ ഇതിലേക്ക് മുട്ട കുത്തി പൊരിച്ചെടുത്തത് ചേർക്കാവുന്നതാണ്. കുഞ്ഞുങ്ങൾക്ക് കൊടുക്കുവാനാണെങ്കിൽ ഇങ്ങനെ മുട്ട ചേർക്കുന്നത് അവർക്ക് വളരെയധികം ഇഷ്ടമാവും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. തീർച്ചയായും ച്ചപ്പതി മാവ് കൊണ്ടുള്ള ഈ ഒരു നൂഡിൽസ് നിങ്ങൾ വീടുകളിൽ ട്രൈ ചെയ്തു നോക്കണേ.. Chapathi Dough Snack Recipe Video Credit: Malappuram Thatha Vlogs by
Comments are closed.