Cartan cloths easy washing : വീട്ടിലെ കർട്ടൻ കഴുകണമെന്ന് വിചാരിക്കുമ്പോൾ തന്നെ പലർക്കും മടിയാണല്ലേ പൊടി നിറഞ്ഞ കർട്ടൺ അഴിച്ചെടുക്കുക സോപ്പിട്ടുരക്കുക വീണ്ടും കഴുകുക ഇതൊക്കെ ആലോചിക്കുമ്പോൾ തന്നെ ബുദ്ധിമുട്ട് തോന്നും. ഇവിടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് വീട്ടിലെ കർട്ടൻസ് അതിന് എത്ര ഭാരമുള്ളതാണെങ്കിലും വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്ന കുറച്ച് സിമ്പിൾ ടിപ്പുകളാണ് പ്രത്യേകിച്ച് കർട്ടൻ വൃത്തിയാക്കുമ്പോൾ പൊടി എങ്ങനെ ഒഴിവാക്കണം എങ്ങനെ കഴുകണം വൃത്തിയായി ഉണങ്ങാൻ എന്തൊക്കെ ചെയ്യണം എന്നൊക്കെ നോക്കാം
ആദ്യം തന്നെ കർട്ടൻ അഴിച്ചെടുക്കാം കർട്ടൻസ് അഴിച്ചെടുത്ത ഉടനെ നേരെ വെള്ളത്തിലേക്ക് ഇടരുത് കാരണം കർട്ടനിൽ ധാരാളം പൊടിയും ചെറിയ അഴുക്കുകളും ഒക്കെ ഉണ്ടായിരിക്കും. അതിനാൽ ആദ്യം കർട്ടൻ പുറത്തേക്ക് കൊണ്ടുപോയി നന്നായിട്ട് പൊടി തട്ടി കളയണം. വാക്വം ക്ലീനർ ഉള്ളവർക്ക് അത് ഉപയോഗിച്ച് പൊടി നീക്കാം. അതില്ലെങ്കിലും കുഴപ്പമില്ല കൈകൊണ്ട് നന്നായിട്ട് തട്ടിക്കളഞ്ഞാൽ മതി. ഇനി ഒരു ബക്കറ്റിലോ ടബ്ബിലോ ആവശ്യത്തിന് വെള്ളം എടുക്കാം കർട്ടൻ മുഴുവൻ വെള്ളത്തിൽ മുക്കാൻ പറ്റുന്ന അത്രയും വെള്ളം ഉണ്ടായിരിക്കണം ഇനി ഇതിലേക്ക് ആവശ്യത്തിന് ഡിറ്റർജന്റ് ചേർത്ത് കൊടുക്കാം.
ഏത് ഡിറ്റര്ജന്റ് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ലിക്വിഡ് ആണെങ്കിൽ കൂടാതെ അതിലേക്ക് ദേ ഈ ഒരു അളവിൽ ബേക്കിംഗ് സോഡയും കൂടി ആഡ് ചെയ്തു കൊടുക്കുന്നുണ്ട്. വിനാഗിരിയോ നാരങ്ങാനീരോ ഒരിക്കലും ഈ ഒരു മിശ്രിതത്തിനൊപ്പം ചേർക്കരുത് കാരണം ബേക്കിംഗ് സോഡയും വിനാഗിരിയും ചേരുമ്പോൾ ഒരു ബ്ലീച്ച് എഫക്റ്റ് ആണ് അവിടെ ഉണ്ടാവുക. അങ്ങനെ വരുമ്പോൾ നമ്മുടെ കർട്ടൻ തുണിയുടെ ആ ഒരു ടെക്സ്ചർ നഷ്ടപ്പെടാനും മാത്രമല്ല ചില സമയങ്ങളിൽ തുണി കീറി പോകാൻ വരെയുള്ള ചാൻസ് ഉണ്ട്. നമ്മുടെ കർട്ടൻസ് ഓരോന്നായി എടുത്തിട്ട് നമ്മൾ സാരിക്ക് പ്ലീറ്റ് എടുക്കുന്നത് പോലെ ഒന്ന് ഞൊറിഞ്ഞു കൊടുക്കാം
ഡയറക്റ്റ് നമ്മൾത് ആ വെള്ളത്തിലേക്ക് മുക്കി കൊടുത്താൽ മതി ഇനി എല്ലാ കർട്ടൻസും ഇതുപോലെ വെള്ളത്തിൽ മുക്കി വെക്കാം ഞാൻഇവിടെ ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ ഇങ്ങനെ വെക്കുക. സാധാരണ അഴുക്കുകൾ എല്ലാം തന്നെ അയഞ്ഞു വരാൻ ഈ ഒരു സമയം മതിയാവും കർട്ടൻസ് വളരെ ശക്തിയായി ഉരക്കേണ്ട ആവശ്യമില്ല കൈകൊണ്ട് മെല്ലെ അമർത്തിയും വെള്ളത്തിൽ ഇളക്കിയും കഴുകിയാൽ മതി.. ഇതിനെക്കുറിച്ചു കൂടുതൽ വിശദമായി അറിയുന്നതിനായി വീഡിയോ മുഴുവൻ കാണൂ.. ലിങ്ക് താഴെ ഉണ്ട് Cartan cloths easy washing Video Credit : Dhaksha’s Diaries