Carrot krishi easy tips : “ഒരു കുപ്പി ഉണ്ടോ വീട്ടിൽ കിലോ കണക്കിന് കാരറ്റ് പറിക്കാം വീട്ടാവശ്യങ്ങൾക്കുള്ള കാരറ്റ് ഇനി കടയിൽ നിന്നും വാങ്ങേണ്ടതില്ല പുതിയ ട്രിക്ക്” വീട്ടാവശ്യങ്ങൾക്കുള്ള കാരറ്റ് ഇനി കടയിൽ നിന്നും വാങ്ങേണ്ടതില്ല എളുപ്പത്തിൽ നട്ടുവളർത്താം! സാധാരണയായി പാചക ആവശ്യങ്ങൾക്കുള്ള കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങളെല്ലാം കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. കാരണം മറ്റു പച്ചക്കറികളെല്ലാം വീട്ടിൽ നട്ട് വളർത്താറുള്ള പലരും ചിന്തിക്കുന്നത് ഇത്തരം കിഴങ്ങ് വർഗ്ഗങ്ങൾ നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ
നട്ടുപിടിപ്പിച്ച് വളർത്താൻ സാധിക്കില്ല എന്നതായിരിക്കും. എന്നാൽ മറ്റു പച്ചക്കറികൾ നട്ട് വളർത്തിയെടുക്കുന്ന അതേ രീതിയിൽ തന്നെ വളരെ എളുപ്പത്തിൽ കാരറ്റും നട്ടു പിടിപ്പിക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ കാരറ്റ് നല്ല രീതിയിൽ പിടിച്ചു കിട്ടാനായി ഒരു പ്ലാസ്റ്റിക് കുപ്പി എടുക്കുന്നതാണ് നല്ലത്. കുപ്പിയുടെ മുകൾഭാഗം കട്ട് ചെയ്ത് കളഞ്ഞ ശേഷം മുക്കാൽ ഭാഗത്തോളം ജൈവവളക്കൂട്ട് മിക്സ് ചെയ്ത് ഉണ്ടാക്കിയ മണ്ണ് ഫിൽ ചെയ്തു കൊടുക്കാവുന്നതാണ്. ജൈവ വളക്കൂട്ടിനായി അടുക്കളയിൽ നിന്നും ഉള്ള പച്ചക്കറികൾ,
- Well-draining soil: Carrots prefer well-draining, loose soil to grow straight and healthy.
- Remove stones: Remove stones and debris from the soil to prevent forking.
പഴങ്ങൾ എന്നിവയുടെ വേസ്റ്റ് മണ്ണിൽ മിക്സ് ചെയ്തെടുക്കുകയാണ് വേണ്ടത്. അതല്ലെങ്കിൽ മണ്ണിന് പകരമായി വീട്ടിൽ തന്നെ നിർമ്മിച്ച ചകിരിച്ചോറും ഉപയോഗപ്പെടുത്താവുന്നതാണ്. കുപ്പിയുടെ മുക്കാൽ ഭാഗത്തോളം നിറഞ്ഞു നിൽക്കുന്ന രീതിയിലാണ് മണ്ണ് അല്ലെങ്കിൽ ചകിരിച്ചോറ് വിതറി കൊടുക്കേണ്ടത്. കൃഷി സംബന്ധമായ വിത്തുകൾ കിട്ടുന്ന ഇടങ്ങളിൽ നിന്നും കാരറ്റിന്റെ വിത്ത് വാങ്ങാനായി കിട്ടുന്നതാണ്. ഏകദേശം ജീരക മണിയുടെ രൂപത്തിൽ ആയിരിക്കും കാരറ്റിന്റെ വിത്ത് കാണാനായിട്ട് ഉണ്ടാവുക. തയ്യാറാക്കിവെച്ച പോട്ടിങ് മിക്സിലേക്ക് കാരറ്റിന്റെ വിത്ത് വിതറി കൊടുക്കുക.
മുകളിലായി അല്പം വെള്ളം കൂടി സ്പ്രേ ചെയ്ത് കൊടുക്കുകയാണെങ്കിൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ വിത്തിൽ നിന്നും മുളകൾ വന്ന് തുടങ്ങുന്നതാണ്. വിത്ത് പിടിച്ചു കിട്ടിക്കഴിഞ്ഞാൽ ആവശ്യമെങ്കിൽ കുപ്പിയിൽ നിന്നും എടുത്ത് ഒരു വലിയ പോട്ടിലേക്കോ അല്ലെങ്കിൽ മണ്ണിലേക്കോ ചെടി നട്ട് പിടിപ്പിക്കാവുന്നതാണ്. ഈയൊരു രീതിയിൽ വീട്ടാവശ്യങ്ങൾക്കുള്ള കാരറ്റ് വളരെ എളുപ്പത്തിൽ നട്ടുവളർത്തിയെടുക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Carrot krishi easy tips Video Credit : POPPY HAPPY VLOGS