Butterfly Pea Flower Aloevera cream : മുഖസൗന്ദര്യം വർദ്ധിപ്പിക്കാനായി പലവിധ ക്രീമുകളും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതേസമയം വീട്ടിലുള്ള തൊടിയിൽ നിന്ന് തന്നെ ഇത്തരത്തിൽ ക്രീം തയ്യാറാക്കാനുള്ള സാധനങ്ങൾ കണ്ടെത്താനായി സാധിക്കുന്നതാണ്. അത്തരത്തിൽ ഉപയോഗിക്കാവുന്ന രണ്ട് ചെടികളാണ് ശംഖ്പുഷ്പവും കറ്റാർവാഴയും. ഈ രണ്ട് ചെടികളും ഉപയോഗപ്പെടുത്തി എങ്ങിനെ ഒരു ക്രീം തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ശംഖ്‌പുഷ്പം സൗന്ദര്യം വർദ്ധനവിന്റെ കാര്യത്തിൽ വലിയ രീതിയിൽ പങ്കുവഹിക്കുന്നുണ്ട്. ധാരാളം ഔഷധഗുണങ്ങളുള്ള ശംഖുപുഷ്പത്തിന്റെ പൂവ് എങ്ങനെ ഉപയോഗിക്കണം എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. ദിവസവും രാവിലെ എണീറ്റ ഉടനെ തന്നെ ശംഖ് പുഷ്പം ഇട്ടുവച്ച വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കുന്നതിന് സഹായിക്കും. അതുപോലെ ഇവിടെ ക്രീം തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ഗ്ലാസ് ജാറിൽ ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളം ഒഴിക്കുക.
അതിലേക്ക് ശംഖ് പുഷ്പം ഇട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. അല്പം നേരം കഴിഞ്ഞ് നോക്കുമ്പോൾ പൂവിൽ നിന്നും നിറമെല്ലാം ഇറങ്ങി വെള്ളം വയലറ്റ് കളറിൽ ആയിട്ടുണ്ടാകും. ഈയൊരു വെള്ളം മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുത്ത് മാറ്റിവയ്ക്കാം. അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കോൺഫ്ലോർ ചേർത്ത് ഒട്ടും കട്ടകളില്ലാതെ ഇളക്കിയെടുക്കണം. അതോടൊപ്പം തന്നെ കറ്റാർവാഴയുടെ ജെല്ല് കൂടി ചേർത്തു കൊടുക്കുക. വീട്ടിൽ തന്നെ തയ്യാറാക്കിയെടുത്ത കറ്റാർവാഴയുടെ ജെല്ല് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്
ഇനി അടി കട്ടിയുള്ള മറ്റൊരു പാത്രത്തിൽ വെള്ളമൊഴിച്ച് തയ്യാറാക്കിവെച്ച കോൺഫ്ലോറിന്റെ കൂട്ട് അതിലിറക്കി ഡബിൾ ബോയിൽ ചെയ്തെടുക്കുക. അതിലേക്ക് കുറച്ച് ജലാറ്റിൻ, ഗ്ലിസറിൻ, വിറ്റാമിൻ ഇ ഓയിൽ എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇപ്പോൾ ഈയൊരു കൂട്ട് ഒരു ക്രീമിന്റെ പരുവത്തിൽ ആയി കിട്ടുന്നതാണ്. ചൂടാറിയശേഷം എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും ക്രീം കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Butterfly Pea Flower Aloevera cream Video Credit : Devus Creations