കുറഞ്ഞ ബഡ്ജറ്റിൽ രണ്ട് ബെഡ്റൂമുകളോടെ നിർമ്മിച്ച ഒരു മനോഹര ഭവനം..!!! | Budget-Friendly 2BHK Home Plan

Budget-Friendly 2BHK Home Plan : ചുരുങ്ങിയ ചിലവിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.ശാന്തമായ അന്തരീക്ഷവും, നാട്ടിൻപുറത്തിന്റെ ഭംഗിയും ഇടകലർന്ന ഈ ഒരു വീടിന്റെ മുറ്റത്ത് ഒരു കിണർ നൽകിയിരിക്കുന്നു. അത്യാവശ്യം വലിപ്പത്തിൽ ഒരു സിറ്റൗട്ട് മുൻവശത്തായി നൽകിയിട്ടുണ്ട്. ഇവിടെ ചെറിയ രീതിയിൽ ക്ലാഡിങ് വർക്ക് ചെയ്തിരിക്കുന്ന തൂണുകളാണ് എടുത്തു പറയേണ്ട പ്രത്യേകത. ഫ്ലോറിങ്ങിനായി ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ വിട്രിഫൈഡ് ടൈൽ ആണ് ഉപയോഗിച്ചിട്ടുള്ളത്.

Budget-Friendly 2BHK Home Plan

  • Area -902 sqft
  • sitout
  • living + dining
  • 2 Bedrooms + attached bathrooms
  • Main kitchen+ working kitchen

തടിയിൽ തീർത്ത പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പമുള്ള ഒരു സോഫ, ഡൈനിങ് ടേബിളും ചെയറുകളും, ടിവി യൂണിറ്റ് എന്നിവയെല്ലാം തന്നെ ലിവിങ് ഏരിയയിൽ സജ്ജീകരിച്ചതായി കാണാൻ സാധിക്കും.ടിവി യൂണിറ്റ് സെറ്റ് ചെയ്ത വാൾ ഹൈലൈറ്റ് ചെയ്തു നൽകിയിരിക്കുന്നു. ഹോളിന്റെ വലത് ഭാഗത്തായി ഒരു സ്റ്റെയർകെയ്സ് നൽകിയിട്ടുണ്ട്. അതിനോട് ചേർന്ന് കോർണർ സൈഡിലായി ഒരു വാഷ് ഏരിയയും സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്. സ്റ്റെയർകേസിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ടയർ വർക്ക് കാഴ്ചയിൽ വേറിട്ട ലുക്കാണ് നൽകുന്നത്. താഴത്തെ നിലയിൽ വിശാലത തോന്നിപ്പിക്കുന്ന രീതിയിൽ അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടി ബെഡ്റൂം ഒരുക്കിയിരിക്കുന്നു.

ഇവിടെ സ്റ്റോറേജിനായി വാർഡ്രോബുകളും സെറ്റ് ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ബെഡ്റൂമും അത്യാവശ്യം വലിപ്പം നൽകിയാണ് നിർമ്മിച്ചിട്ടുള്ളത്. ഇവിടെ സ്റ്റോറേജിനായി ഷെൽഫുകൾ നൽകിയിട്ടുണ്ട്. അതോടൊപ്പം അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും നൽകിയിരിക്കുന്നു. നല്ല വലിപ്പത്തിലാണ് അടുക്കള ഒരുക്കിയിട്ടുള്ളത്. ഇവിടെ നൽകിയിട്ടുള്ള വാൾ ടൈലുകൾ ഏവരുടെയും ശ്രദ്ധ പെട്ടെന്ന് പിടിച്ചു പറ്റുന്നതാണ്. കൂടാതെ ഒരു വർക്കിംഗ് കിച്ചൻ കൂടി അതോടൊപ്പം നൽകിയിരിക്കുന്നു.ഇവിടെ പുകയില്ലാത്ത വിറകടുപ്പിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 902 സ്ക്വയർ ഫീറ്റിൽ 2 ബെഡ്റൂമുകളോട് നിർമ്മിച്ച ഈ വീടിന്റെ നിർമ്മാണ ചിലവ് 13 ലക്ഷം രൂപയാണ്. വീടിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Budget-Friendly 2BHK Home Plan Video Credit : PADINJATTINI

Budget-Friendly 2BHK Home Plan

A 2BHK budget-friendly home design is ideal for small families, singles, or retirees—combining affordability, comfort, and smart use of space. Here are practical highlights and ideas:

Key Features of a Budget-Friendly 2BHK Home

  • Compact Size:
    Typical sizes range from 650 to 950 sqft, fitting neatly on 4–6 cent plots for optimal cost and space management.
  • Simple Layout:
    • Two bedrooms, with one or both featuring attached or shared bathrooms
    • Living area connected with dining space
    • Compact kitchen, sometimes with an adjacent utility space
    • Small porch or sit-out
  • Smart Construction:
    • Single-storey plans reduce structure and maintenance costs
    • Efficient design with good cross-ventilation, well-placed windows for light and airflow
    • Use of affordable materials like AAC blocks, basic tiles, and modular fittings
    • Minimal custom furniture and interiors for cost savings

Estimated Cost

  • Modern 2BHK examples in Kerala are built for ₹7–14 lakhs, including basic interiors and compound wall if kept minimal.
  • Build cost varies by materials, locality, and finishing choices.

Benefits

  • Affordable for young families and middle-income groups
  • Easy to maintain and expand if needed
  • Well suited to Kerala climate and lifestyle
  • Offers all basic comforts in a modest footprint

23 ലക്ഷത്തിന് 1350 സ്‌കൊയർഫീറ്റിൽ ഒരടിപൊളി മൂന്ന് ബെഡ്‌റൂം വീട്..!!

Comments are closed.