ദോശയുടെ കൂടെ ഇനി ഈ പൊടി മതി.!! ദോശയുടെ കൂടെ ഈ പൊടി ഉണ്ടേൽ ഇനി സാമ്പാറും ചട്ണിയും വേണ്ട; മുത്തശ്ശിയുടെ രഹസ്യകൂട്ട്.!! Brahmins Special Dosa Idli podi recipe

Brahmins Special Dosa Idli podi recipe : പ്രാതൽ വിഭവങ്ങളിൽ ദോശ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. ദോശയുടെയും ഇഡലിയുടെയും കൂടെ കഴിക്കാൻ ഈ പൊടി ഉണ്ടെങ്കിൽ ഇനി സാമ്പാറും ചട്നിയും വേണ്ട. ദോശയുടെ കൂടെ നല്ല കിടിലൻ കോമ്പിനേഷനായ ഈ ദോശപ്പൊടി അല്ലെങ്കിൽ ചട്നിപ്പൊടി തയ്യാറാക്കാം.

  • കുറുവ അരി – 1/2 കിലോ
  • ഉഴുന്ന് – 1 1/2 കിലോ
  • കുരുമുളക് – 100 ഗ്രാം
  • കായം – 100 ഗ്രാം
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – ആവശ്യത്തിന്
  • വറ്റൽ മുളക് – 100 ഗ്രാം

ആദ്യം അടുപ്പ് കത്തിച്ച് അതിനു മേലെ ഉരുളി വെക്കുക. ഉരുളി ചൂടായതിന് ശേഷം അരകിലോ കുറുവ അരിയും നൂറ് ഗ്രാം കുരുമുളകും ചേർത്ത് നന്നായി ഇളക്കുക. ഇവ നല്ല ബ്രൗൺ നിറമാവുന്നത്‌ വരെ നന്നായി ഇളക്കി കൊടുക്കുക. അടുത്തതായി വറുത്ത വെച്ച അരിയും കുരുമുളകും വേറെ പാത്രത്തിലേക്ക് മാറ്റുക. ശേഷം അതേ ഉരുളിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ അതിലേക്ക് ഒന്നരകിലോ ഉഴുന്ന് ചേർത്ത് വറുത്തെടുക്കുക. ഉഴുന്ന് നല്ല ഗോൾഡൻ നിറമാവുന്നത് വരെ നല്ലപോലെ മൂപ്പിച്ചെടുക്കാം.

ശേഷം വറുത്ത ഉഴുന്ന് നേരത്തെ കുരുമുളകും അരിയും വറുത്ത് ചേർത്ത പാത്രത്തിലേക്ക് മാറ്റി വെക്കുക. അതേ ഉരുളിയിലേക്ക് നൂറ് ഗ്രാം വറ്റൽ മുളക് കൂടെ ചേർത്ത് വറുത്തെടുക്കുക. ഇവയെല്ലാം നന്നായി ചൂടാറിയതിന് ശേഷം ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് വറുത്ത് വെച്ച അരി, കുരുമുളക്, ഉഴുന്ന്, മുളക്, കായം എന്നിവ ചേർത്ത് പൊടിച്ചെടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ദോശയുടെ കൂടെ കഴിക്കാൻ ഏവർക്കും ഇഷ്ടപ്പെടുന്ന നാടൻ  ദോശപ്പൊടി റെഡി. Video Credit : Kidilam Muthassi, Brahmins Special Dosa & Idli podi recipe

Brahmins Special Dosa Idli podi recipe