
വെള്ളീച്ചയെ പൂർണമായും നശിപ്പിക്കാൻ കിടിലൻ കീടനാശിനി; ഇതൊന്ന് മാത്രം മതി വെള്ളീച്ച ഇനി ചെടിയുടെ പരിസരത്ത് പോലും വരില്ല.!!
Best Pesticide for Whiteflies : പച്ചക്കറി കൃഷികൾ ചെയ്യുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വെള്ളീച്ച എന്ന് പറയുന്നത്. വെള്ളീച്ചയെ തുരത്താൻ ആയി പല മാർഗങ്ങൾ നിലവിലുണ്ടെങ്കിലും പുതിയ പുതിയ രീതികൾ ഓരോരുത്തരും കണ്ടു പിടിച്ചു കൊണ്ടിരിക്കുകയാണ്. വീട്ടിൽ ഉള്ള സാധനം കൊണ്ട് വെള്ളീച്ചയെ തുരത്താൻ ആയുള്ള ഒരു പുതിയ വഴിയെക്കുറിച്ച് പരിചയപ്പെടാം.
ഇത് മറ്റൊന്നുമല്ല വീടുകളിൽ തന്നെ ഉള്ള മണ്ണെണ്ണ ആണ്. ഒരു ലിറ്റർ വെള്ളത്തിൽ ഒരു ml മണ്ണെണ്ണ എന്ന കണക്കിൽ ആണ് എടുക്കേണ്ടത്. നമ്മുക്ക് എല്ലാവർക്കും അറിയാവുന്നതു പോലെ തന്നെ മണ്ണെണ്ണ ആയതുകൊണ്ട് സൂക്ഷിച്ചു കറക്റ്റ് അളവിൽ തന്നെ എടുത്തിട്ടില്ല എന്നുണ്ടെങ്കിൽ പ്രശ്നമാകും. ഇതിലേക്ക് ഒരു പത്ത് എംഎൽ ലിക്വിഡ് സോപ്പ് ചേർത്ത് കൊടുക്കുക.
അത് ഏതു സോപ്പ് ചേർത്താലും പ്രശ്നം ഇല്ലാത്തതാണ്. ഇവ രണ്ടും കൂടി നല്ലതുപോലെ വെള്ളത്തിൽ മിക്സ് ചെയ്ത ശേഷം സ്പ്രേ ബോട്ടിലേക്ക് മാറ്റി ഒഴിച്ചു കൊടുക്കുക. മണ്ണെണ്ണ ലേശം കുറഞ്ഞു പോയാലും കുഴപ്പമില്ല എന്നാൽ ഒരു കാരണവശാലും മണ്ണെണ്ണ കൂടി പോകാൻ പാടില്ല. എന്നിട്ട് ഇവ ചെടികളുടെ ഇലകളിലും തണ്ടുകളിലും അടിവശത്തു ഒക്കെയായി നല്ലതു പോലെ സ്പ്രേ ചെയ്തു കൊടുക്കുക.
ഉച്ചയ്ക്ക് ശേഷം ഒരു നാലുമണിയോടെ കൂടി പ്രയോഗിക്കുന്നതായിരിക്കും നല്ലത്. അങ്ങനെ ചെയ്യുകയാണെങ്കിൽ വൈകുന്നേരങ്ങളിലും രാത്രിയിലും ഈ മരുന്ന് ഇലകളിൽ നിലനിൽക്കുന്നു ഉണ്ടായിരിക്കും. വെള്ളീച്ച ശല്യം, പ്രാണിശല്യം തുടങ്ങിയവ നേരിടുന്ന ഏത് ചെടികളിലും ഈ വളപ്രയോഗം നടത്താവുന്നതാണ്. Video credit : ponnappan-in
Comments are closed.