കൊട്ടാരത്തിലെ രക്തദാഹിയായ ഒരു ആത്മാവ്; കിടിലൻ കോമഡി ഹൊറർ സിനിമ അരമന 4.!! Aranmanai 4 Movie Review in Malayalam

Aranmanai 4 Movie Review in Malayalam : ഇന്നത്തെ കാലത്ത് സിനിമയിൽ തമാശ പോലെ തന്നെ വർക്ക്‌ ആകാൻ ഏറെ പാടുള്ള ഒരു ജോണർ ആണ് ഹോറർ. സോഷ്യൽ മീഡിയയും സിനിമയെ ഇഴ കീറി പരിശോധിക്കാൻ കഴിവുള്ള റിവ്യൂവേഴ്‌സും എല്ലാം കൂടുതൽ അവൈലബിൾ ആയത് കൊണ്ട് തന്നെ സിനിമ പല തരത്തിലും വിമർശിക്കപ്പെടാൻ സാധ്യതയുണ്ട്. മാത്രവുമല്ല ടെക്നിക്കലി വളരെ ഉയർന്ന നിലവാരം പുലർത്തുന്ന വിദേശ സിനിമകൾ ഇന്ന് കയ്യെത്തും തുമ്പത്ത് അവൈലബിൾ ആണ് അത് കൊണ്ട് തന്നെ സിനിമ താരതമ്യം ചെയ്യപ്പെടുന്നത് അത്തരം സിനിമകളുമായിട്ടാണ്. മലയാളത്തെ സംബന്ധിച്ചു നോക്കുമ്പോൾ തമിഴ് സിനിമ പ്രേക്ഷകർ ലോജിക്കിന് അത്രയധികം പ്രാധാന്യം നൽകാറില്ല എന്നതും വാസ്തവമാണ്. അത് കൊണ്ട് തന്നെ ഹൊറർ മുവീസിന് തമിഴിൽ വലിയ പ്രാധാന്യം ലഭിക്കാറുണ്ട്.

മലയാള സിനിമ ഇപ്പോഴാണ് പ്രൊഡക്ഷൻ കോസ്റ്റ് കൂടുതൽ ഉള്ള സിനിമ ചെയ്ത് തുടങ്ങിയതെങ്കിൽ തമിഴ് സിനിമയുടെ പാരമ്പര്യം അങ്ങനെ അല്ല. കോടികൾ മുതൽ മുടക്കിയുള്ള സിനിമകൾ അവർ പണ്ട് മുതൽക്കേ ചെയ്ത് തുടങ്ങിയതാണ്. അത് അവർ ഓഡിയെൻസിൽ അർപ്പിച്ച വിശ്വാസം കൊണ്ട് കൂടിയാണ്. ഓഡിയെൻസിന്റെ അസ്വാദന നിലവാരത്തേക്കുറിച്ച് പറയുമ്പോൾ തന്നെ പരാമർശിക്കേണ്ട മറ്റൊരു കാര്യം രാക്ഷസൻ പോലെയുള്ള സൈക്കോ ഹോറർ ത്രില്ലെർ മൂവീസ് പുറത്ത് വന്നതും തമിഴിൽ നിന്നാണ് എന്ന കാര്യമാണ്. കാരണം തമിഴ് ഓഡിയെൻസ് സിനിമയെ ആസ്വദിക്കുന്നത് അൽപസമയത്തെ എന്റർടൈൻമെന്റ് ആയി മാത്രമാണ് എന്ന് ഇതിൽ നിന്ന് മനസിലാക്കാം. അത് കൊണ്ട് തന്നെ കൂടുതൽ ലോജിക്കൽ ഓപ്പറേഷനുകൾക് തമിഴ് സിനിമയ്ക്ക്

Aranmanai 4 Movie Review in Malayalam

വിധേയമാക്കേണ്ടി വരില്ല എന്നതാണ് സത്യം. മലയാളത്തിൽ അധികം ഹോറർ മൂവീസ് വരാത്തതും വന്നാൽ തന്നെ അത് ട്രോളുകൾക്കും പരിഹാസങ്ങൾക്കും വിധേയമാകുന്നതും ഇത്തരം കാരണങ്ങൾ കൊണ്ടാണ്. ഇതേ മലയാളി പ്രേക്ഷകർ തമിഴിൽ ഇറങ്ങുന്ന ഇത്തരം സിനിമകൾ ആസ്വദിക്കാറുണ്ട് എന്നത് മറ്റൊരു സത്യമാണ്. അരമന തമിഴിൽ ഏറെ വിജയങ്ങൾ നേടിയ ഒരു സിനിമ പാരമ്പരയാണ്. ആദ്യത്തെ അരമന 2014ൽ ആണ് പുറത്തിറങ്ങിയത് സുന്ദർ, ഹാൻസിക, വിനയ്, ആൻഡ്രിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി. അരമന 2 2016 ൽ പുറത്തിറങ്ങി സിദ്ധാർത്തും തൃഷയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ സുന്ദറും വിനയിയും അഭിനയിച്ചിരുന്നു. 2021 ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ഭാവത്തിൽ സുന്ദർ, ആര്യ, വിനയ്, റാഷി, ആൻഡ്രിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി.

ഇപ്പോൾ 2024 ൽ പുറത്തിറങ്ങിയ നാലാം ഭാഗത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് സുന്ദർ സി, തമന്ന, റാഷി ഘന്ന, യോഗി ബാബു, കോവൈ സരള, വി ടി വി ഗണേഷ്, സുന്ദർ ഗണേഷ് തുടങ്ങിയ വലിയൊരു താര നിര തന്നെയാണ്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത 4 ഭാഗങ്ങൾ ഇറങ്ങിയിട്ടുണ്ട് എങ്കിലും നാലും നാല് വ്യത്യസ്ത കഥകൾ ആണ് എന്നുള്ളതാണ്. ഒളിച്ചോടിപ്പോയ തന്റെ സഹോദരിയുടെ ആത്മഹത്യയെ തുടർന്ന് അവളെ അന്വേഷിച്ചു എത്തുന്ന നായകനിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. തമന്നയുടെ അഞ്ചാമത്തെ തമിഴ് ഹോറർ മൂവി കൂടിയാണ് ഇത്. വളരെ മികച്ച അഭിപ്രായം തന്നെയാണ് സിനിമ നേടിയെടുത്തത്. മെയ്‌ 3 നാണു അരമന 4 റിലീസ് ആയി. 30 കോടി ബജെറ്റിൽ പുറത്തിറങ്ങിയ ചിത്രം ബോക്സ്‌ ഓഫീസിൽ നൂറ് കോടിയിലധികം കളക്ഷൻ നേടി.

Aranmanai 4 Movie Review in Malayalam

ആവണി സിനിമസിന്റെ ബാനറിൽ ഖുശ്ബു സുന്ദറാണ് ചിത്രം നിർമിച്ചത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് പ്രധാന വേഷത്തിൽ എത്തിയ സുന്ദർ സി തന്നെയാണ്. കൊമെഡിയും ഹൊററും നിറഞ്ഞ കണ്ടിരിക്കാൻ രസമുള്ള ഒരു ചിത്രം തന്നെയാണ് അരമന 4. ഹോറർ രംഗങ്ങൾ വർക്ക്‌ ആക്കുന്നതിൽ അണിയറപ്രവർത്തകർ വിജയിച്ചു. നിഗൂഢവതയും ഹൊററും കോമഡിയും ഒരു കോമ്പോ ആണെന്ന് വീണ്ടും തെളിയിച്ച സിനിമയാണ് അരമന എന്ന് തന്നെ പറയാം. ഹിപ് ഹോപ്‌ തമിഴ ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. ഇ കൃഷ്ണസ്വാമി ഛായഗ്രഹണവും ഫെന്നി ഒലിവർ എഡിറ്റിങ്ങും നിർവഹിച്ചു. ടെക്നിക്കലി ഉയർന്ന നിലവാരം പുലർത്തുന്ന ഒരു സിനിമ തന്നെയാണ് അരമന. 2024 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഒരു തമിഴ് ചിത്രം കൂടിയാണ് അരമന 4.

Comments are closed.