ഇതുവരെ കാണാത്ത ജയറാം.!! ത്രില്ലടിപ്പിച്ചു മമ്മൂട്ടി; കിടിലൻ ട്വിസ്റ്റ് ഒരുക്കി ത്രില്ലടിപ്പിച്ച ഓസ്ലർ.!! Abraham Ozler Malayalam Movie review

Abraham Ozler Malayalam Movie review : അഞ്ചാം പാതിരാ എന്ന സൂപ്പർ ഹിറ്റ് ത്രില്ലെർ മൂവിക്ക് ശേഷം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മിഥുൻ മാനുവേൽ തോമസിന്റെ സംവിധാനത്തിൽ ഇറങ്ങിയ രണ്ടാമത്തെ ത്രില്ലെർ മൂവി ആണ് ഓസ്‌ലർ. 2024 ജനുവരി 11 നു പുറത്തിറങ്ങിയ ഓസ്ലർ 40 കോടിയിലധികം തിയേറ്റർ വരുമാനം നേടിയെടുത്തു. ഏറെ നാളുകൾക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട താരം ജയറാമിന് കിട്ടിയ വലിയൊരു ഹിറ്റ് ചിത്രം ആയിരുന്നു ഇത്. ജയറാം എന്ന നടന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്നും ഓസ്‌ലറിനെ പറയാം. അക്ഷരാർത്ഥത്തിൽ ജയറാമിന്റെ ഒരു വലിയ തിരിച്ചു വരവായിരുന്നു ഓസ്ലെറിലൂടെ പ്രേക്ഷകർ കണ്ടത്. കാലഘട്ടത്തിനനുസരിച്ചു സിനിമ സെലക്ട്‌ ചെയ്യുന്നതിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ്‌ഗോപി തുടങ്ങിയ എല്ലാ താരങ്ങളും അപ്ഡേറ്റഡ് ആയപ്പോൾ ജയറാമിന്

മാത്രമാണ് മലയാളത്തിൽ നല്ലൊരു വേഷം കിട്ടാതിരുന്നത്. തമിഴിലും മറ്റുമായി താരം ആക്റ്റീവ് ആയിരുന്നെങ്കിൽ പോലും മലയാളികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന തങ്ങളുടെ പ്രിയതാരമായ ജയറാമിനെ മലയാളികൾക്ക് തിരിച്ചു കിട്ടിയിരുന്നില്ല. എന്നാൽ ഈ ചിത്രത്തിലൂടെ തന്റെ താര സിംഹാസനം ഒന്ന് കൂടി ശ്കതമാക്കി ഉറപ്പിച്ചിരിക്കുകയാണ് ജയറാം. അഞ്ചാം പാതിര കണ്ട പ്രേക്ഷകർ ആരും മിഥുൻ മാനുവൽ തോമസ് എന്ന സംവിധായകനിൽ നിന്നും ഇതിൽ കുറഞ്ഞൊരു ത്രില്ലെർ സങ്കൽപ്പിച്ചു കാണില്ല. തന്റെ ഭാര്യയുടെയും മകളുടെയും തിരോധാനത്തെപ്പറ്റി അന്വേഷിച്ചു തുടങ്ങുന്ന പോലീസ് ഓഫീസർ ആയ ഓസ്ലറിൽ നിന്നാണ് കഥയുടെ തുടക്കം വർഷങ്ങളായിട്ടും തുമ്പ് കിട്ടാത്ത ആ കേസ് തന്റെ വ്യക്തി ജീവിതത്തെ തന്നെ ബാധിക്കുന്നത്തായത് കൊണ്ട് അതിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ കഴിയാതെ വല്ലാത്ത ഒരു മാനസിക

Abraham Ozler Malayalam Movie review

നിലയിൽ കഴിയുന്ന എബ്രഹാം ഓസ്ലെറിന്റെ മുൻപിലേക്ക് വളരെ നിഗൂഢമായ ഒരു സൈക്കോ കില്ലറുടെ കൊ ലപാതക പരമ്പര എത്തുകയാണ്. തന്റെ കൂർമ്മബുദ്ധിയും അസാധാരണമായ കഴിവും കൊണ്ട് മരങ്ങളിലെ ചുരുളഴിക്കുന്ന ഓസ്ലർ ഹീറോ ആയി മാറുകയാണ്. ഒരു സമ്പൂർണ മെഡിക്കൽ ത്രില്ലെർ ചിത്രമാണ് ഓസ്ലർ. മലയാളത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു മെഡിക്കൽ ത്രില്ലെർ എത്തുന്നത്. മിഥുൻ മാനുവേൽ സിനിമയിൽ ഒളിപ്പിച്ച മറ്റൊരു സർപ്രൈസ് ആയിരുന്നു മമ്മുക്കയുടെ സർപ്രൈസ് എൻട്രി. പ്രൊമോഷനിലോ പോസ്റ്ററുകളിലോ ഒന്നും തന്നെ മമ്മൂട്ടിയെ കാണിക്കാതിരുന്നത് പ്രേക്ഷകർക്ക് വേണ്ടി ഈ സർപ്രൈസ് ഒരുക്കി വെച്ചത് കൊണ്ട് തന്നെ ആയിരുന്നു. ഇതിനെക്കുറിച്ചുള്ള അവ്യൂഹങ്ങൾക്ക് ഇത്തരം വാർത്തകൾ നിഷേധിച്ചു കൊണ്ടാണ് സിനിമ ഇറങ്ങുന്നതിനു മുൻപ് മിഥുൻ പ്രതികരിച്ചത്.

മമ്മൂട്ടിയുടെ എൻട്രിയോടെ സിനിമ മറ്റൊരു തലത്തിലേക്ക് തരുന്നതും കാണാം മമ്മൂട്ടിയെക്കൂടാതെ ജഗദീഷ്, സൈജു കുറുപ്പ്, അനശ്വര രാജൻ, അർജുൻ അശോകൻ, ദിലീഷ് പോത്തൻ അനൂപ് മേനോൻ, അഞ്ചു കുര്യൻ, മാല പാർവതി, ആര്യ സലിം, ബോബൻ ആലുമൂഢൻ തുടങ്ങിയ വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എല്ലാവരുടെയും കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ചിത്രത്തിൽ കാണാൻ കഴിയുക. ജയറാമിന്റെ അഭിനയം എടുത്ത് പറയേണ്ടത് തന്നെയാണ്. അത് പോലെ തന്നെയാണ് ജഗദീഷും. കോമഡി കഥാപാത്രങ്ങളിലൂടെ മനസ്സിൽ പതിഞ്ഞ ജഗദീഷിന്റെ അഭിനയം ആരെയും അത്ഭുതപ്പെടുത്തുന്നതും പ്രത്യേകം എടുത്തു പറയുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതാണ്. മമ്മൂട്ടി, ജയറാം, ജഗദീഷ് ഈ മൂന്ന് ലെജൻഡ്സിനൊപ്പം പിടിച്ചു നിന്ന അനശ്വരയെയും അർജുൻ അശോകനെയും സൈജു കുറുപ്പിനെയുമെല്ലാം

Abraham Ozler Malayalam Movie review

പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്. രൺധീർ കൃഷ്ണയാണ് ഓസ്‌ലിറിന്റെ കഥ എഴുതിയത്. ഇർഷാദ് എം ഹസ്സനും മിഥുൻ മനുവേൽ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പഴയ സൂപ്പർ ഹിറ്റ് ഗാനമായ പൂമനമേ ചിത്രത്തിൽ റിമിക്സ് ആയി എടുത്തിട്ടുണ്ട്. യുവ ഗായകൻ അഖിൽ കെ ശിവയാണ് ഗാനം ആലപിച്ചത് യഥാർത്ഥത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയും ജി വേണുഗോപാലും കെ ജി മാർക്കോസും ചേർന്നാണ്. ഓസ്ലെറിലൂടെ ഒരു തവണ കൂടി ഈ ഗാനം സൂപ്പർ ഹിറ്റായി എന്ന് വേണം പറയാൻ.സൈക്കോ കില്ലർ മൂവികളിൽ സാധാരണ കണ്ട് വരുന്ന കൊലപാതകത്തിന് ശേഷം കുറിപ്പ് എഴുതി വെച്ച് പോകുന്ന ഒരു സൈക്കോ കില്ലറിനെ ഇവിടെയും കാണാം എങ്കിലും ഇത് വരെ ഇറങ്ങിയ ത്രില്ലെർ മൂവികളിൽ നിന്ന് വ്യത്യസ്തമാണ് ഓസ്ലർ. ഒരു ഘട്ടത്തിൽ പോലും പ്രെഡിക്റ്റ് ചെയ്യാൻ കഴിയാത്ത കഥാ സന്ദര്ഭങ്ങളും സിനിമ പ്രേക്ഷകർക്ക് നൽകുന്നുണ്ട്.

Comments are closed.