ഈ ഒരു സൂത്രം ചെയ്താൽ മതി! ചട്ടി നിറയെ അരെലിയ തിങ്ങി നിറയും; കാടുപിടിച്ച പോലെ അരെലിയ തഴച്ചു വളരാൻ ഒരടിപൊളി ടിപ്പ്.!! Aralia Plant Care tips

Aralia Plant Care tips : ഗാർഡനുകളിൽ അലങ്കാരച്ചെടികൾ ആയി നട്ടുപിടിപ്പിക്കാൻ ഉള്ള അരേലിയ പ്ലാന്റ്കളുടെ പരിചരണതെ കുറിച്ച് വിശദമായി പരിചയപ്പെടാം. വളരെ എളുപ്പം വളർത്തിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇവ. പൂന്തോട്ടങ്ങളുടെ അരികുകളിൽ വളരെ മനോഹരമായി തന്നെ വളർത്തിയെടുത്ത് നിർത്താവുന്ന ഒരു ചെടിയാണ് അരേലിയ. മണ്ണും മണലും ഒരേ അളവിൽ എടുത്ത് ശേഷമായിരിക്കണം ചെടി നട്ടു പിടിപ്പിക്കുന്നത്.

നല്ലതുപോലെ വെള്ളം വാർന്നു പോകുന്ന മണ്ണുള്ള ചട്ടികളിൽ ഈ ചെടികൾ നടാവുന്നതാണ്. ഷെഡിൽ ഉം സെമി ഷേഡിലും ഒക്കെ നല്ലതുപോലെ വളരുന്ന ഒരു ചെടിയാണിത്. നേരിട്ട് വെയിൽ ലഭിക്കുന്ന സ്ഥലങ്ങളിൽ ഈ ചെടികൾ വയ്ക്കാതെ ഇരിക്കുന്നതാണ് നല്ലത്. അങ്ങനെ ചെയ്യുകയാണെങ്കിൽ ഇലകളുടെ ഭംഗി കുറവായി മങ്ങി പോകുന്നതായി കാണാം. കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഫെർട്ടിലൈസർ നിങ്ങൾ ഒന്നും തന്നെ ഇവയ്ക്ക് നൽകേണ്ടത് ആയിട്ടില്ല.

Aralia plant care is relatively easy, making it a popular choice for indoor and outdoor gardening. It thrives in bright, indirect light but can also tolerate partial shade. The plant prefers well-draining soil and should be watered when the top inch of soil feels dry—avoid overwatering as it can lead to root rot.

ഫെബ്രുവരി സെപ്റ്റംബർ തുടങ്ങിയ മാസങ്ങളിൽ വർഷത്തിൽ രണ്ടു പ്രാവശ്യം ചാണകപ്പൊടി ഇവയ്ക്ക് വളമായി കൊടുത്താൽ മതിയാകും. ഈ ചെടി നമുക്ക് ഇഷ്ടമുള്ള രീതിയിൽ പ്രൂൺ ചെയ്ത് നിർത്താവുന്നതാണ്. ഇവയുടെ ചിനപ്പ് അല്ലെങ്കിൽ കഷണങ്ങൾ എടുത്ത് നമുക്ക് പുതിയ ചെടികൾ ഉണ്ടാക്കി എടുക്കാവുന്നതാണ്. അതുപോലെ തന്നെ മഴക്കാലങ്ങളിൽ ചെടി വളരെ നന്നായി വളരുന്നവയാണ്. വേനൽക്കാലങ്ങളിൽ ഇവയ്ക്ക് വെള്ളം ഒന്നിട വിട്ട് കൊടുത്താൽ മതിയാകും.

വളരെ എളുപ്പത്തിൽ വളർത്തിയെടുക്കുന്ന വളരെ ഭംഗിയുള്ള ഒരു ചെടിയാണ് ആരെലിയ. ഒരുപാട് കീട ശല്യങ്ങൾ ഒന്നും ഏൽക്കാത്ത ഒരു ചെടി ആയതിനാൽ തന്നെ അധികം പരിചരണം ഒന്നും കൊടുക്കാതെ തന്നെ വളർത്തി എടുക്കാവുന്ന നല്ല മനോഹരമായ ഒരു ചെടിയാണ് അരെലിയാ. ആരേലിയ പ്ലാന്റിനെ കുറിച്ചും പരിചരണത്തെ കുറിച്ചും വിശദമായി അറിയാൻ വീഡിയോ കാണൂ. Video credit : My Plants

Aralia Plant Care tips