Anthurium Plant care : ഇൻഡോർ പ്ലാന്റ് ഇഷ്ടമുള്ളവരുടെ വീടുകളിൽ ഉറപ്പായും ഉണ്ടാക്കുന്ന ഒന്നാണ് ആന്തൂറിയം പ്ലാൻ്റ്. ഇത് നന്നായി തഴച്ച് വളരാനും ഒരുപാട് പൂക്കൾ ഉണ്ടാക്കാനും ഈ ഒരു മിക്സ് സ്പ്രേ ചെയ്യ്താൽ മതി. ചെറിയ പ്ലാൻറുകൾ മാറ്റി കുഴിച്ചിടാൻ ഇതിന്റെ മുകളിൽ വേരു വന്നിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. ഇനി ഇതിന്റെ അടിഭാഗത്ത് നിന്ന് കട്ട് ചെയ്തു എടുക്കുക.
മദർ പ്ലാന്റിൻ്റെ വേരുകൾ മുറിഞ്ഞു പോവാതെ ഇലകൾ ഒരു വശത്തേക്ക് മാറ്റിയിട്ട് ഇത് കട്ട് ചെയ്യാം. ഇത് ഒരു നല്ല പോട്ടിംങ് മിക്സ് ഉണ്ടാക്കി നടാം. മദർ പ്ലാന്റിൻ്റെ മുകളിൽ കുറച്ച് കരി മണൽ ഇടാം. കുറച്ച് ചാണകപ്പൊടി ഇടാം. ചെടി ഫംഗൽ വന്ന് ചീഞ്ഞ് പോവാതെ ഇരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ബേബി പ്ലാന്റ് നടാൻ ഒരു കാൽ ഭാഗം കരിയില കമ്പോസ്റ്റ്, കാൽ ഭാഗം ചകിരിച്ചോറ് ബാക്കി മണ്ണ് എടുക്കാം.
കുറച്ച് ചിരട്ട കത്തിച്ച കരി എടുക്കാം. മണ്ണിന് നന്നായി വായു സഞ്ചാരം കിട്ടാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ഇനി വേര് മുകളിലേക്ക് പൊന്തി നിൽക്കുന്ന രീതിയിൽ ചെടി വെക്കുക. ഇനി ചകിരിയുടെ ഉള്ളിലെ സോഫ്റ്റ് ആയ ഭാഗം ഇടുക. അത് ഇല്ലെങ്കിൽ ചാണകപ്പൊടിയോ ചകിരി ചോറോ ഇടാം. ശേഷം കുറച്ച് നനച്ച് കൊടുക്കാം. ഇതിൻ്റെ മുകളിൽ മണ്ണ് ഇടുക. മഞ്ഞകളർ ഉള്ള ഇലകൾ കട്ട് ചെയ്യാം.
കളർ മാറിയ പൂക്കൾ കട്ട് ചെയ്യാം. പൂക്കളുടെ അറ്റത്തുള്ള ഭാഗം ചെറുതായി കട്ട് ചെയ്യുന്നതും നല്ലതാണ് നല്ല പൂക്കൾ കിട്ടാൻ വേണ്ടി കുറച്ച് പുളി എടുക്കുക. പുളി വെള്ളത്തിൽ നന്നായി മിക്സ് ചെയ്യുക. കുറച്ച് ഉപ്പ് ചേർക്കുക. 5 ലിറ്റർ വെള്ളത്തിലേക്ക് ആണ് ചേർക്കേണ്ടത്. ഇത് ചെടികളുടെ വേരിന്റെ ഭാഗത്ത് ഒഴിച്ച് കൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പൂക്കൾ ധാരാളം ഉണ്ടാകുകയും ചെടി ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യും. Anthurium Plant care Video Credit : INDOOR PLANT TIPS