
ഇങ്ങനെ സാമ്പാറുണ്ടാക്കിയാൽ ഇനി വേറെ കറി ഒന്നും വേണ്ട; നാടൻ സാമ്പാർ റെസിപ്പി! | Nadan Sambar Recipe
Nadan Sambar Recipe : നമ്മുടെ കേരളീയരുടെ സദ്യയിലെ ഒരു പ്രധാനപ്പെട്ട വിഭവം ആണ് സാമ്പാർ. സാമ്പാർ ഇല്ലാത്ത സദ്യ ഉണ്ടാവില്ല എന്ന് തന്നെ പറയാം. പച്ചക്കറികൾ ഒരുപാട് ചേർക്കുന്നത് കൊണ്ട് തന്നെ വളരെ ഹെൽത്തിയായിട്ടുള്ള ഒരു വിഭവം കൂടിയാണിത്. നല്ല കിടിലൻ സാമ്പാർ എങ്ങനെയാണ് തയ്യാറക്കുന്നത് എന്ന് പരിചയപ്പെട്ടാലോ. വെണ്ടയ്ക്ക, വഴുതനങ്ങ, കിഴങ് ക്യാരറ്റ്, കായ, ചേന, ചേമ്പ്, കുമ്പളം,പയർ തുടങ്ങിയ പച്ചക്കറികൾ ആണ് സാധാരണയായി സാമ്പാറിന് ഉപയോഗിക്കാറുള്ളത്. മത്തനും കുമ്പളവും സാമ്പാറിന് നല്ല കട്ടി നൽകും.
Nadan Sambar Recipe Ingredients
- Vegetables
- Green chilli
- Onion
- Curry leaves
- 220 grams of lentils (for sambar for 5-6 people)
- Coriander powder
- Turmeric powder
- Sambar powder
- Mustard
- Salt
- Small onion
- Fenugreek
- Bitter chili
- Garlic
- Garlic powder
- Coriander leaves
- Vegetable oil
പച്ചക്കറികൾ വൃത്തിയാക്കി സാമ്പാറിന് പാകത്തിൽ അല്പം വലിയ കഷണങ്ങൾ ആക്കി മുറിച് ഒരു പാത്രം വെള്ളത്തിൽ അല്പം ഉപ്പും മഞ്ഞളും ചേർത്ത് നല്ല പോലെ കഴുകുക. പരിപ്പ് കഴുകി കുതിർത്ത് കാൽ സ്പൂൺ മഞ്ഞൾപ്പൊടി, ഉപ്പ്, കാൽ സ്പൂൺ ഉലുവ, രണ്ടു മൂന്ന് ചെറിയ ഉള്ളി, 4 പച്ചമുളക് അല്പം സവാള, മൂന്നു നാല് വെളുത്തുള്ളി എന്നിവ ചേർത്ത് ആവശ്യമായ വെള്ളത്തിൽ കുക്കറിൽ വേവിക്കുക. ഒരു കട്ടിയുള്ള പാത്രത്തിൽ അരിഞ്ഞുവെച്ച പച്ചക്കറി കഷണങ്ങൾ, വെണ്ടയ്ക്ക ഒഴികെ അര സ്പൂൺ ഉപ്പ് അല്പം വെള്ളവും രണ്ടു സ്പ്പൂൺ സാമ്പാർ പൊടിയും ചേർത്ത് വേവിക്കുക.
പച്ചക്കറികളെല്ലാം നല്ല പോലെ വെന്ത ശേഷം വേവിച്ച പരിപ്പ് അതിലേക്ക് ചേർക്കുക. ഇതിലേക്ക് കറിവേപ്പിലയും ഒന്നര സ്പൂൺ കായപ്പൊടിയും ചേർത്തിളക്കുക. പുളിക്കനുസരിച് വാളമ്പുളി പിഴിഞൊഴിക്കുക, മല്ലിയിലയും ചേർക്കണം. ഒരു പാത്രിൽ അല്പം വെളിച്ചെണ്ണയിൽ കടുക് പൊട്ടിക്കുക. 3-4 ചെറിയുള്ളിയും ഉണക്കമുളകും ചേർക്കുക. ഇതിലേക്ക് അല്പം വെണ്ടയ്ക്കയും കറിവേപ്പിലയും ചേർത്ത് വഴറ്റുക. വെണ്ടയ്ക്ക മൂത്തുവരുമ്പോൾ ഒരു സ്പൂൺ മല്ലിപൊടി, അര സ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്തിളക്കം. ഇത് നേരത്തെ തയാറാക്കിയ സാമ്പറിലേക്ക് ചേർത്തിളക്കുക. Nadan Sambar Recipe Video Credit : Village Spices
Comments are closed.