നെല്ലിക്ക ഇനി ഇങ്ങനെയൊന്ന് ചമ്മന്തി അരച്ചുനോക്കു…രുചി ഇരട്ടിക്കും; ചോറിനും കഞ്ഞിക്കും നടൻ നെല്ലിക്ക ചമ്മന്തി | Gooseberry Chutney

Gooseberry Chutney : നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്ന ഐറ്റം ആണ് നെല്ലിക്ക ചമ്മന്തി. നെല്ലിക്കയുടെ പുളിപ്പും കറിവേപ്പിലയുടെ സുഗന്ധവും ചേർന്ന് ചോറിനൊപ്പം അടിപൊളി കൂട്ടായ ഈ ചമ്മന്തി ഒരിക്കൽ കഴിച്ചാൽ മതി, വീണ്ടും കഴിക്കാൻ തോന്നും. വിറ്റമിൻ സി നിറഞ്ഞ നെല്ലിക്ക ആരോഗ്യത്തിന് നല്ലതാണ്. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ചമ്മന്തി എല്ലാവര്ക്കും വളരെയധികം ഇഷ്ടമാകും തീർച്ച ഇതിനുവേണ്ട ചേരുവകൾ എന്തൊക്കെ എന്ന് നോക്കാം.

Gooseberry Chutney Ingredients

  • Gooseberry – 100g
  • Coconut oil – 1 tbsp
  • Dry chilli – 5
  • Small onion – 4 ( big size )
  • Ginger – 3/4 ” size
  • Grated coconut – 1 cup
  • Curry leaves
  • Tamarind – a small piece ( optional )
  • Salt

ഇത്രയും സാധനങ്ങൾ റെഡി ആക്കിയ ശേഷം നമുക്ക് നെല്ലിക്ക ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. കറിവേപ്പില ഒഴികെയുള്ള എല്ലാ ചേരുവകളും അതായത് നെല്ലിക്ക, വെളിച്ചെണ്ണ, ഉണക്കമുളക്, ചെറിയുള്ളി, ഇഞ്ചി, തേങ്ങാ ചിരകിയത്, പുളി ആവശ്യത്തിന് ഉപ്പ് തുടങ്ങിയവ മുകളിൽ തന്നിരിക്കുന്ന അതെ അളവിൽ മിക്സിയുടെ ചെറിയ പാത്രത്തിൽ വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. നന്നായി തന്നെ അരച്ചെടുക്കുവാൻ ശ്രദ്ധിക്കുക.

എത്ര നന്നായി അരച്ചെടുക്കുന്നുവോ അത്രയും നല്ല രുചികരമായ ചമ്മന്തി ഉണ്ടാക്കി എടുക്കാവുന്നതാണ്. എല്ലാ ചേരുവകളും മിക്സ് ആയി വരുന്നതുവരെ കുറച്ചു നേരം കാത്തിരിക്കുക.മിക്സ് ആയി കഴിഞ്ഞ ചേരുവകൾ ഒരു പന്ത് രൂപത്തിലാക്കി,നിങ്ങൾക് ചോറിന്റെ കൂടെയോ, കഞ്ഞിയുടെ കൂടെയോ വിളമ്പി കഴിക്കാവുന്നതാണ്. കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കി കഴിക്കാൻ പറ്റുന്ന രുചികരമാ വിഭവം ആണ് നെല്ലിക്ക ചമ്മന്തി. ഒരിക്കലെങ്കിലും ഇതൊന്നു ട്രൈ ചെയ്തു നോക്കണേ. Gooseberry Chutney Video Credit : Sheeba’s Recipes

Comments are closed.