പച്ചരി ഉണ്ടെങ്കിൽ രാവിലെ എന്തെളുപ്പം; രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും | Porichapathiri recipe

Porichapathiri recipe : പച്ചരി കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന നല്ലൊരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ആണ് ഇന്ന് ഷെയർ ചെയ്യുന്നത് നല്ല ടേസ്റ്റ് ആണ് ഇത് കഴിക്കാൻ എല്ലാവർക്കും ഈസി ആയിട്ട് ഉണ്ടാക്കാൻ പറ്റുന്നതാണ്. ഇതിനു വേണ്ടിയിട്ട് ഒരു കപ്പ് പച്ചരി എടുത്തിട്ടുണ്ട്. ആദ്യം നമുക്ക് ഇതൊന്ന് സോക്ക് ചെയ്തു വെക്കണം. ഇത് പാത്രത്തിലേക്ക് ഇട്ടിട്ട് നല്ലോണം കഴുകി വൃത്തിയാക്കി ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച ച്ചിട്ട് ഓവർനൈറ്റ് സോക്ക് ചെയ്തു വെക്കുക. പറ്റുവാണെങ്കിൽ നിങ്ങൾ രാത്രി വെള്ളത്തിൽ ഇട്ടു വെക്കുക അല്ലെങ്കിൽ ഒരു മൂന്നോ നാലോ മണിക്കൂർ കുതിർത്തു വെച്ചാലും മതി..

ഇതിപ്പോൾ രാത്രി വെള്ളത്തിൽ ഇട്ടു വെച്ചതാണ് രാവിലെ ആകുമ്പോഴത്തേക്കും നമ്മുടെ പച്ചരി നല്ലപോലെ കുതിർന്നു വന്നിട്ടുണ്ടാവും. ഇനി ഇതിന്റെ വെള്ളം മാറ്റിയിട്ട് നമുക്ക് മിക്സിന്റെ ജാറിലേക്ക് ഇട്ടു കൊടുക്കാം ചില ആൾക്കാർ ഈ കുതിർത്തു വെച്ച വെള്ളത്തോടെ തന്നെ അരക്കുന്നത് കാണാറുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ ആ വെള്ളത്തിൽ തന്നെ അരച്ചെടുക്കാം. ഇതിലേക്ക് ഒരു മുക്കാൽ കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കാം. പിന്നെ ഇതാ ഒരു ടേബിൾസ്പൂൺ ജീരകം ചേർത്തു കൊടുക്കുന്നുണ്ട് പെരുംജീരകമാണ് എടുക്കേണ്ടത്. ഒരു ഉള്ളിയുടെ പകുതിയും കൂടി ഇതിലേക്ക് കട്ട് ചെയ്തിട്ട് ഇട്ടു കൊടുക്കാം.

എന്നിട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ചിട്ട് ഇത് അരച്ചെടുത്തിട്ട് വരാം. ഏകദേശം അര കപ്പ് വെള്ളമാണ്ട്ടോഒഴിച്ചു കൊടുക്കുന്നത്. വെള്ളം എടുക്കുമ്പോൾ നമ്മൾ ദോശമാവിനെല്ലാം അരക്കാൻ വേണ്ടിട്ട് യൂസ് ചെയ്യുന്ന അത്രയും വെള്ളം എടുത്തിട്ട് അരക്കാം. കുറച്ച് തരിതരിയായിട്ട് അരച്ചെടുക്കണം. ഒന്ന് രണ്ട് പ്രാവശ്യം മാത്രം കറക്കി എടുത്താൽ മതി. ഒരുപാട് നൈസ് ആയിട്ട് അരക്കേണ്ട ആവശ്യമില്ല. അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടു കൊടുക്കാം. എന്നിട്ട് ഒന്ന് മിക്സ് ആക്കി കൊടുക്കാം. ഇനി നമുക്ക് അരിപ്പൊടിയാണ് വേണ്ടത്. ഒരു കപ്പ് അരിപ്പൊടി കുറച്ചു കുറച്ചായിട്ട് ഇതിലേക്ക് ആഡ് ചെയ്തു കൊടുത്തിട്ട് നമുക്കൊന്ന് മിക്സ് ആക്കി കൊടുക്കാം.

ഈ ലൂസ് ആയിട്ടുള്ള മാവ് നമുക്ക് നല്ലപോലെ തിക് ആയിട്ട് കിട്ടണം നമ്മൾ പത്തിരിയിൽ ഉണ്ടാക്കാൻ വേണ്ടിയിട്ട് മാവ് കുഴച്ചെടുക്കുന്നില്ലേ ആ ഒരു തിക്നെസ് ആകുന്നതുവരെ നമ്മൾ ഇതിലേക്ക് പൊടി ഇട്ടു കൊടുക്കാം. നന്നായി കുഴച്ചെടുക്കുക. ബോൾ ആക്കിയിട് എടുക്കാം. ഒരു കവറിന്റെ മുകളിൽ കുറച്ച് ഓയിൽ സ്പ്രെഡ് ചെയ്തു കൊടുത്തിട്ട് പരത്തി കൊടുക്കാം. പരത്തുമ്പോൾ കുറച്ച് തിക്നെസ്സില ആണ് പരത്തി എടുക്കേണ്ടത്. ഓയിൽ ചൂടാക്കിയിട്ട് അതിലേക്ക് മാവ് ഇട്ടു കൊടുക്കാം. ചൂടായ എണ്ണയിലേക്ക് മാവ് ഇട്ട് കുറച്ചു കഴിയുമ്പോൾ തന്നെ ഇതുപോലെ പോലെ നന്നായിട്ട് പൊന്തി വന്നിട്ടുണ്ടാവും പൊന്തി വന്നു കഴിഞ്ഞിട്ട് കുറച്ചു സമയം കൂടി കുക്ക് ചെയ്തു കഴിഞ്ഞിട്ട് നമുക്ക് മറിച്ചിട്ു കൊടുക്കാം എന്നിട്ട് രണ്ട് സൈഡും നല്ലപോലെ ഫ്രൈ ആക്കിയിട് എടുത്താൽ മതിറെസിപ്പി നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമായിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു. Porichapathiri recipe Video Credit : Thasnis World

Comments are closed.