
സാധാരണക്കാർക്ക് വളരെ ചുരുങ്ങിയ ചിലവിൽ നിർമ്മിച്ചെടുക്കാൻ കഴിയുന്ന അതിമനോഹരമായ ഒരു മോഡേൺ നാലുകെട്ട് വീട്…!! | 30 Lakhs Low Budget Nalukettu
30 Lakhs Low Budget Nalukettu: 33 സെന്റിൽ നിർമ്മിച്ച 30-35 ലക്ഷം ചിലവിൽ നിർമ്മിച്ച ഒരു മനോഹരമായ നാലുകെട്ട് മോഡൽ വീടാണിത്. വീടിന്റെ പുറത്ത് വിശാലമായ മുറ്റമുണ്ട്. മുകൾ ഭാഗത്ത് പഴയ ഓട് അതേപോലെ വിരിച്ചിട്ടിട്ടുണ്ട്. ചുറ്റോട് ചുറ്റും വീടിന് വരാന്തയുണ്ട്. വോൾ ലൈറ്റ്സ് ഒക്കെ കൊടുത്തിട്ടുണ്ട്. സിറാമിക്ക് സീലിംഗ് ആണ് കൊടുത്തത്. പഴയ തടി ഉരുപ്പടികൾ കൊണ്ട് നിർമ്മിച്ചതാണ് വാതിലുകളും ജനലുകളുമെല്ലാം. വീടിന്റെ ഉള്ളിൽ വിശാലമായ ഹാൾ ഉണ്ട്.
നാല് തൂണുകൾ ചേർന്ന ഒരു നടുമുറ്റം ഉണ്ട്. ആകാശത്തിന്റെ അതിമനോഹരമായ കാഴ്ച്ച അവിടുന്ന് കാണാൻ കഴിയും. ആദ്യത്തെ ബെഡ്‌റൂം ലളിതമായിട്ടാണ് ചെയ്തിരിക്കുന്നത്. അറ്റാച്ഡ് ബാത്രൂം ഉണ്ട്. രണ്ടാമത്തെ ബെഡ്‌റൂമിലും നല്ലൊരു തീം കൊടുത്തിട്ടുണ്ട്.അവിടെയും അറ്റാച്ഡ് ബാത്രൂം ഉണ്ട്. പിന്നെ അവിടെ വിൻഡോ ബ്ലൈൻഡ്‌സ് കൊടുത്തത് കാണാൻ കഴിയും . അതിനടുത്തുള്ള ബെഡ്‌റൂമും അതേ രീതിയിൽ തന്നെയാണ് സെറ്റ് ചെയ്തത്. മിതമായ ലൈറ്റിങ്ങും വെള്ള നിറവും വീടിന്റെ ഉള്ളിൽ ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ട്.
30 Lakhs Low Budget Nalukettu
- Sitout
- Dining
- Living
- Bedroom
- Bathroom
- Kitchen
- Work area
നല്ലൊരു ശാന്ത സുന്ദരമായ ഒരു അന്തരീക്ഷമാണ് ഈ വീടിന്റെ ഓരോ കോണുകളും നമ്മുക്ക് തരുന്നത്. കിച്ചൺ പിസ്ത നിറം കൊടുത്ത് മനോഹരമാക്കീട്ടുണ്ട് .എല്ലാ സജീകരണങ്ങളും കിച്ചണിൽ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴത്തെ വീടുകളിലൊക്കെ ഉള്ളത്പോലെ മോഡേൺ ആയിട്ടുള്ള ഒരു ഓപ്പൺ കിച്ചൺ തന്നെയാണ് ഇവിടെയും. അതിനോട് ചേർന്ന് വർക്ക് ഏരിയ കൊടുത്തിട്ടുണ്ട്. എല്ലാ സൗകര്യങ്ങളും ചേർന്നതാണ്.
മൊത്തത്തിൽ വീട് നല്ലൊരു വ്യൂ ആണ് നമ്മുക്ക് തരുന്നത്. പഴമയും പുതുമയും ചേർന്ന് കൊണ്ടുള്ള വീടാണിത്. എല്ലാവർക്കും ഒരേപോലെ ഇഷ്ടപെടുന്ന ഒരു മനോഹരമായ വീടാണിത്.നാലുക്കെട്ടിന്റെ പ്രൌഡി അതൊന്ന് വേറെ തന്നെയാണ് എന്ന് ഈ പഴമയും പുതുമയും ചേർന്ന വീട് കാണുമ്പോൾ തന്നെ നമ്മുക്ക് മനസ്സിലാകും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. 30 Lakhs Low Budget Nalukettu Video Credit: PADINJATTINI
30 Lakhs Low Budget Nalukettu
സ്വപ്നം പോലെ എല്ലാ സൗകര്യങ്ങളോടും കൂടികേരള സ്റ്റെലിലുള്ള ഒരു അടിപൊളി വീട്…!!
Comments are closed.