
കാണാൻ കുഞ്ഞനെങ്കിലും കേമനല്ലേ ഞാൻ 1900സ്കൊയർഫീറ്റിൽ ൽ അതിമനോഹരമായ 4ബിഎച്കെ വീടിൻറെ പ്ലാനും എലിവഷൻ കാഴ്ചകളും.!! | 1900 sqft 4BHK House with 3D Elevation
1900 sqft 4BHK House with 3D Elevation: വലിയ ബഡ്ജറ്റിൽ വലിയ വീട് നിർമിക്കുക, ചെറിയ ബഡ്ജറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള വീട്, എന്നിങ്ങനെ ഓരോരുത്തർക്കും വീട് നിര്മാണത്തിനെകുറിച്ചു പല ആഗ്രഹങ്ങളാണ് ഉള്ളത്. എത്ര തന്നെ പണം ചിലവാക്കുകയാണ് എങ്കിൽ പോലും കുറവ് പണം ചിലവാക്കുകയാണെങ്കിലും നമ്മുടെ അധ്വാനത്തിൽ പണിയുന്ന ഒരു വീട് ഏതൊരാളുടെയും ഏറ്റവും വലിയ ആഗ്രഹം ആണ്.
1900 sqftൽ പണിതീർത്തിരിക്കുന്ന ഒരു മനോഹരമായ വീടിന്റെ പ്ലാൻ നമുക്കിവിടെ പരിചയപ്പെട്ടാലോ? കാണാൻ കുഞ്ഞനെങ്കിലും ഏറെ മികച്ച സൗകര്യങ്ങളോട് കൂടിയാണ് ഈ വീടിന്റെ നിർമാണം. ഇരുനിലകളിലായാണ് ഈ മനോഹമായ വീട് നിർമിച്ചിരിക്കുന്നത്. താഴത്തെ നില 1205 sqftഉം മുകൾ നില 732 sqft ലും മൊത്തം ഏരിയ 1937 sqftഉം ആണ്. അതിമനോഹരമായ ഒരു കാർപോർച്ചും ഈ വീട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1900 sqft 4BHK House with 3D Elevation
- Area – 1900 sqft
- Sit out
- dining
- living
- bedroom
- bathroom
- kitchen
- workarea
സിറ്റൗട്ടിൽ നിന്നും കയറി ചെല്ലുന്നത് മനോഹരമായ ഒരു ലിവിങ് ഹാളിലേക്കാണ്. അവിടെ നിന്നും ഡൈനിങ്ങ് ഏരിയയിലേക്കും. സൗകര്യത മുൻനിർത്തി കൊണ്ടാണ് ബെഡ്റൂമുകൾ നിർമിച്ചിരിക്കുന്നത്. ലിവിങ് ഹാളിൽ നിന്നും നേരിട്ട് ഡൈനിങ്ങ് ഏരിയ ആണ്. ഇവിടെ പാർട്ടീഷൻ ചെയ്തിട്ടുണ്ട്. ഡൈനിങ്ങ് ഏരിയയിൽ നിന്നുമാണ് രണ്ടു ബെഡ്റൂമുകളിലേക്കും അടുക്കളയിലേക്കും പ്രവേശിക്കുന്നത്. ലിവിങ് റൂമിൽ ഇരിക്കുന്നവർക്ക് ബെഡ്റൂമുകൾ കാണാൻ സാധിക്കാത്ത രീതിയിലാണ് ക്രമീകരണം.
അടുക്കളയോട് ചേർന്ന് ഒരു വർക്ക് ഏരിയ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. മുകൾ നിലയിലാണ് മറ്റു രണ്ടു ബെഡ്റൂമുകളും. കൂടാതെ മുകൾ നിലയിൽ ഒരു ലിവിങ് ഏരിയയും മനോഹരമായ ഒരു ബാൽക്കണി സൗകര്യവും ഉണ്ട്. കൂടാതെ ഓപ്പൺ ടെറസും ഉൾപ്പെടുത്തിയിരിക്കുന്നു. ഈ വീടിന്റെ നാലു ബെഡ്റൂമുകളിലും അറ്റാച്ചഡ് ടോയ്ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്.1900 sqft 4BHK House with 3D Elevation Video Credit: Planners Group
Comments are closed.