ഇതറിഞ്ഞില്ലേൽ നഷ്ടം.!! കുളളൻ തെങ്ങ് നിറയെ തേങ്ങ ഉണ്ടാകാൻ; കുള്ളൻ തെങ്ങ് മുരടിച്ച് നിൽക്കാതെ പെട്ടെന്ന് വളരാനും കായ്ക്കാനും ഒരടിപൊളി സൂത്രപ്പണി.!! Dwarf Coconut Tree Cultivation

Dwarf Coconut Tree Cultivation : കുളളൻതെങ്ങുകൾ വീടുകളിൽ കായിച്ച് നിൽക്കുന്നത് കാണുന്നത് തന്നെ നല്ല ഭംഗിയാണ്.നഴ്സറികളിൾ നിന്ന് ഇത്തരം തൈകൾ വാങ്ങാറുണ്ട്. ഇതിന് ശരിയായ സംരക്ഷണം കൊടുത്താലെ നല്ല ഫലം കിട്ടൂ.ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന തൈകൾ ശരിയായ വളം പ്രയോഗം നടത്താതത് കൊണ്ട് കായിക്കാറില്ല, ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ ഒഴിവാക്കാം എന്ന് നോക്കാം.

അടിഭാഗം നല്ല വണ്ണം ഉള്ള തൈകൾ തിരഞ്ഞെടുക്കണം, തിരഞ്ഞെടുക്കുന്ന തൈകൾ മുരടിപ്പ് ഒന്നും ഇല്ലാതെ ശ്രദ്ധിക്കുക. വിത്ത് മുളപ്പിച്ചും നല്ല തെങ്ങിൻ തൈകൾ ഉണ്ടാക്കാം, ഈ തൈകൾ ടെറസ്സിൻ്റെ മുകളിലോ വെയിൽ കിട്ടുന്ന സ്ഥലകളിലോ നടാം, തേങ്ങ മുളപ്പിച്ച് ഉണ്ടാക്കുമ്പോൾ തേങ്ങ ചരിച്ച് വെച്ച് മുളപ്പിക്കുക.
ഒരു മീറ്റർ വീതിയും നീളവും ഉള്ള കുഴി എടുക്കുക. മെയ്യ് ജൂൺ മാസങ്ങൾ ആണ് തൈകൾ നടാൻ പറ്റിയ സമയം.

  • Climate: Dwarf coconut trees thrive in tropical climates with high humidity and temperatures between 64°F to 90°F (18°C to 32°C).
  • Soil: Well-draining soil with a pH between 5.5 and 6.5 is ideal.
  • Watering: Regular watering, especially during the early stages, is crucial.

ഇതിലേക്ക് കുമ്മായം ചേർക്കാം, ഇതിന്റെ കൂടെ തന്നെ വളം ചേർക്കരുത്, 15 ദിവസം കഴിഞ്ഞ് അടുത്ത വളം ഇടാം. തൈകൾ നട്ടാൽ പുത ഇടണം, കപ്പലണ്ടി പൊടിച്ച് കഞ്ഞിവെള്ളവും പച്ചചാണകവും ഇതിൽ മിക്സ് ചെയ്യുക. തെങ്ങിന്റെ ചുവട്ടിൽ ഒഴിക്കാതെ കുറച്ച് അകലത്തിൽ ഒഴിക്കാം, കോഴികാഷ്ടം മീൻ കഴുകിയ വെള്ളം ഒഴിക്കാം, ശീമകൊന്നയുടെ ഇലയും പച്ചചാണകവും മിക്സ് ചെയ്യ്ത് പുത ഇട്ട് കൊടുക്കുന്നതും നല്ലതാണ്,

വേപ്പിൻപിണാക്ക് നല്ലതാണ്തെങ്ങ് പെട്ടന്ന് വളരാൻ ജീവാമൃതം ഉണ്ടാക്കാം.. ഇതിനായി 1kg കടലപിണാക്ക് 4kg പച്ചചാണകം, ഇത് മിക്സ് ചെയ്യാൻ ആവശ്യമായ ഗോമൂത്രം 200g വൻപയർ പൊടിച്ചത്, 300g ശർക്കര, ഒരു പിടി മണ്ണ്. മിക്സ് ചെയ്യ്ത് 7 ദിവസം ഇളക്കുക.ഒരു കപ്പ് പത്ത് ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് തെങ്ങിന് ഒഴിക്കുക, തെങ്ങിൻ്റെ മച്ചിങ്ങ പിടിക്കാത്തത് കാൽസ്യം കുറവ് കൊണ്ടാണ്. ഇത് ഒഴിവാക്കാൻ ഫിഷ് അമിനോ ആസിഡ് വെള്ളത്തിൽ മിക്സ് ചെയ്ത് ഒഴിക്കാം. Dwarf Coconut Tree Cultivation Video Credit : Fayhas Kitchen and Vlogs

Comments are closed.