കുക്കറിന്റെയും, മിക്സിയുടെ ജാറുകളുടെയും വാഷർ ലൂസായി പോകുന്നുണ്ടോ? എങ്കിൽ ഇങ്ങനെ പരീക്ഷിച്ചു നോക്കൂ.!! Cooker and Mixie washer repairing tip

Cooker and Mixie washer repairing tip : നമ്മുടെ വീട്ടമ്മമാരുടെ എപ്പോഴും ഉള്ള പരാതിയാണ് എത്ര ചെയ്തിട്ടും തീരാത്ത അടുക്ക ജോലികൾ. അടുക്കള ജോലികൾ എളുപ്പത്തിലാക്കുവാനും മറ്റും ഒട്ടനവധി അടുക്കള നുറുങ്ങുകളുണ്ട്. അവ ഉപയോഗിക്കുന്നതലൂടെ ഒരുപരിധി വരെ നമ്മുടെ ജോലികൾ എല്ലാ തന്നെ എളുപ്പത്തിലാക്കുന്നതിനു വളരെയധികം സഹായിക്കും. ഓണ്ടുള്ള നമ്മുടെ മുത്തശ്ശിമാരും മറ്റും ചെയ്തിരുന്ന അത്തരത്തിലുള്ള ചില നുറുങ്ങുകളെ കുറിച്ചാണ് ഇവിടെ നിങ്ങളെ പരിചയപെടുത്തുന്നതിനായി പോകുന്നത്. അവ എന്തൊക്കെ എന്ന് നോക്കിയാലോ.. അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത രണ്ട് സാധനങ്ങളാണല്ലോ മിക്സിയും കുക്കറും. അരപ്പുകൾ തയ്യാറാക്കാൻ മിക്സി എത്രത്തോളം ആവശ്യമാണോ അത്രയും തന്നെ പാചകത്തിൽ ആവശ്യമുള്ള ഒന്നാണ് കുക്കർ.

നമ്മുടെ അടുക്കളജോലികൾ എല്ലാം തന്നെ എളുപ്പത്തിലാക്കുന്നതിനു ഇവയെല്ലാം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.. കുക്കർ ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ നമ്മുടെ ആഹാര വസ്തുക്കളും മറ്റു വേവിക്കുവാൻ സാധിക്കുന്നത് കൊണ്ട് തന്നെ ഒരു പരിധി വരെ അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതാണ്. എന്നാൽ ഇവയിൽ രണ്ടിലും കോമൺ ആയി ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രശ്നമാണ് വാഷർ ലൂസായി പോകുന്നത്. പ്രത്യേകിച്ച് മിക്സിയിൽ വാഷർ ടൈറ്റായി ഇരുന്നില്ല എങ്കിൽ അരയ്ക്കുന്നത് പുറത്തേക്ക് തെറിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. അത്തരം സന്ദർഭങ്ങളിൽ വാഷർ ടൈറ്റായി ഇരിക്കുന്നതിന് വേണ്ടി ചെയ്തു നോക്കാവുന്ന കുറച്ചു വ്യത്യസ്ത ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്.

  • Check the Gasket: Inspect the gasket for signs of wear and tear. Replace it if necessary.
  • Clean the Valve: Clean the valve and whistle to ensure proper functioning.

ആദ്യമായി ചെയ്യാവുന്ന കാര്യം റബ്ബർബാൻഡ് ഉപയോഗപ്പെടുത്തുക എന്നതാണ്. ഏത് ജാറിന്റെ ആണോ വാഷർ ലൂസായി ഇരിക്കുന്നത്, ആ ഭാഗത്ത് ഒരു റബ്ബർ ബാൻഡ് ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വാഷർ നല്ല രീതിയിൽ ടൈറ്റായി ഇരിക്കുകയും അരയ്ക്കുമ്പോൾ മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഇരിക്കുകയും ചെയ്യും. ഇതേ രീതിയിൽ തന്നെ കുക്കറിന്റെ വാഷറിന് അകത്തും അത്യാവശ്യം വലിപ്പമുള്ള ഒരു റബ്ബർ ബാൻഡ് ഇട്ടുകൊടുത്താൽ മതി. ഇങ്ങനെ ചെയ്യുന്നത് വഴി കൂടുതൽ ദിവസം വാഷർ ടൈറ്റായി ഇരിക്കുന്നതിന് സഹായിക്കുന്നതാണ്. മറ്റൊരു രീതി ലൂസ് ആയി ഇരിക്കുന്ന വാഷർ ഫ്രിഡ്ജിന്റെ ഫ്രീസറിൽ സൂക്ഷിക്കുക എന്നതാണ്. അഞ്ചു മിനിറ്റ് നേരം വാഷർ ഫ്രീസറിൽ വച്ച ശേഷം കുക്കറിന്റെ അടപ്പ് അല്ലെങ്കിൽ മിക്സിയുടെ

ജാറിൽ ഇട്ടു വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് ടൈറ്റായി കിട്ടുന്നതാണ്. അതല്ലെങ്കിൽ ലൂസ് ആയി കിടക്കുന്ന വാഷറുകൾ ഒരു പാത്രത്തിലേക്ക് ഇട്ട് അതിൽ വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം ഇത് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കുക. വെള്ളം തിളക്കുന്ന ചൂടിൽ കിടന്ന് വാഷർ ഒന്ന് ചുരുങ്ങി കിട്ടുന്നതാണ്. വാഷറിന്റെ ചൂട് പോയതിനുശേഷം തിരിച്ച് ഫിറ്റ് ചെയ്തു നോക്കുമ്പോൾ കറക്റ്റ് ആയി നിൽക്കുന്നത് കാണാൻ സാധിക്കും. ടിപ്പുകൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. ഇങ്ങനെ ഉള്ള ടിപ്പുകൾ ഏതൊക്കെയെന്ന് കൂടുതൽ അറിയുന്നതിനും കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. തീർച്ചയായും നിങ്ങളുടെ വീടുകളിൽ ഇതുപോലെ വാഷറിന് കംപ്ലൈന്റ് വരുകയാണെങ്കിൽ ഈ ഒരു ട്രിക്ക് പരീക്ഷിച്ചു നോക്കണേ.. Cooker and Mixie washer repairing Video Credit : info tricks

Comments are closed.