ഒതുക്കമുള്ളതും എന്നാൽ അതിമനോഹരവുമായ വീട്..!! | Simple kerala house tour

Simple kerala house tour: എറണാകുളത്തുള്ള 1850sq ഫീറ്റുള്ള ഒരു മനോഹരമായ വീടാണിത്. അഞ്ച് സെന്റിലാണ് ഈ വീട് നിൽക്കുന്നത്. ആർക്കിട്ടേക്റ്റ് ഷമ്മിയാണ് വീട് പണിതത്. ചെറിയ വീടാണ് പക്ഷെ
അതിമനോഹരവുമാണ്. മെയിൻ ഡോർ, വിൻഡോ എല്ലാത്തിലും സർക്കിളിന്റെ ക്വാഡ്റന്റ് ഡിസൈൻ തീം ആണ് കൊടുത്തിരിക്കുന്നത്. വീടിന്റെ മുകളിൽ ഓടുകളാണ് ഉപയോഗിച്ചത്. പുതിയത് വാങ്ങാതെ പഴയത് തന്നെ റിയൂസ് ചെയ്തതാണ്. വീടിന്റെ ഉൾഭാഗം ആർച്ചിന്റെ ഡിസൈനിൽ തന്നെയാണ് പോകുന്നത്. അതൊരു വീടിന്റെ മൊത്തം തീം ആയിട്ട് തന്നെ കൊടുത്തിട്ടുണ്ട്.

അതിൽ കോമൺ ഏരിയ ഒരു ഓപ്പൺ പ്ലാൻ ആയിട്ടാണ് കൊടുത്തിയിട്ടുള്ളത്. ലിവിങ്ങ് സ്പേസ് സി ശെയിപ്പിലാണ് സെറ്റ് ചെയ്തത്. ടിവി യൂണിറ്റൊക്കെ കസ്റ്റമൈസ്ഡ് ആക്കിയതാണ്. സ്റ്റെയർ കേസ് ഒരു ഫീച്ചർ ആയിട്ട് തന്നെ എടുക്കാമെന്നുള്ള കോൺസെപ്റ്റിലാണ് യെല്ലോ ഓക്സൈഡ് കൊടുത്തത്. കൂടാതെ കിച്ചൻ സ്പേസിൽ ബ്രേക്ക്‌ഫാസ്റ്റ് കൗണ്ടർ കൊടുത്തിട്ടുണ്ട്. അവിടെ ഗ്രെ ലൈറ്റ് ബ്ലൂ തീമാണ് കൊടുത്തിരിക്കുന്നത്. ഹാൻഡ്‌വാഷ് ഏരിയയിൽ ലൈറ്റിങ്ങോക്കെ കൊടുത്ത് സെറ്റ് ആക്കീട്ടുണ്ട്.

  • Details of Home
  • Total Area of Home 1850sq
  • Plot – 5 cent
  • Budget of Home – 10 lakhs
  • Bedrooms
  • Sit-Out Area
  • Hall
  • Living
  • Dining
  • Kitchen

ഗ്രൗണ്ട് ഫ്ലോറിലെ ബെഡ്‌റൂം ലൈറ്റ് പീച്ച് കളറാണ് ഹൈലൈറ്റിങ്ങിന് വേണ്ടി യൂസ് ചെയ്തത്. അറ്റാച്ഡ് ടോയ്ലറ്റ് അവിടെയുണ്ട്. ഗ്രൗണ്ട് ഫ്ലോറിലെ ഫ്ലോറിങ്ങോക്കെ 20 സെൻ്റീമീറ്ററിന്റെ ടൈൽസ് വെച്ചിട്ടാണ് ഫ്രെയിം ചെയ്തത്. മുകൾ ഭാഗം കേഷ്വൽ സ്പേസ് ആയിട്ടാണ് സെറ്റ് ചെയ്തത്. വിൻഡോസിലൊക്കെ യെല്ലോ ഷെയ്ഡ് വരുന്ന രീതിയിൽ ഗ്ലാസിൽ സെറ്റ് ചെയ്തിട്ടുണ്ട് .

മുകളിൽ ഓപ്പൺ ടെറസാണ്. ഫസ്റ്റ് ഫ്ലോറിലാണ് മാസ്റ്റർ ബെഡ്റൂം ഉള്ളത്. ബെഡ്‌റൂമിലൊക്കെ സെയിം ലെയൗട്ട് ആണ് പക്ഷെ ഏസ്തറ്റിക്സ് മാത്രം വേറെയാണ് കൊടുത്തിരിക്കുന്നത്.അതുപോലെ അവിടെ വാക്കിങ് വാർഡ്റോപ്പും കാണാൻ കഴിയും. ഒരു ശാന്തമായ , ഒതുക്കമുള്ള വീട് നോക്കുന്നവർക്ക് ഈ വീട് ഉറപ്പായും ഇഷ്ടപെടും. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാവുന്നതാണ്. Simple kerala house tour Video Credit:
come on everybody

Comments are closed.