
900 സ്‌കൊയർഫീറ്റ് മനോഹരമായ ഒരു വീട് വെറും പത്ത് ലക്ഷം രൂപയ്ക്ക്..!! | Trending 10 Lakh Budget House
Trending 10 Lakh Budget House: വെറും പത്ത് ലക്ഷം രൂപയ്ക്ക് മനോഹരമായ ഒരു വീട് കാണാം. നിങ്ങളുടെ ഹൃദയം കവരുന്ന രീതിയിലാണ് ഈ വീടിന്റെ ഇന്റീരിയർ വർക്കുകളൊക്കെ ഒരുക്കിയിരിക്കുന്നത്. ഇതുപോലെ മനോഹരമായ എന്നാൽ കുറഞ്ഞ ചിലവിൽ ഒരു വീട് നിർമ്മിക്കാൻ പറ്റുമോ എന്ന് നമ്മുക്കെല്ലാവർക്കും കൺഫ്യൂഷൻ ഉള്ള കാര്യം തന്നെയാണ്. എന്നാലിതാ നിങ്ങൾക്കായി അതിനുള്ള ഉത്തരം ഈ വീട് തന്നെയാണ്.
റോഡിനടുത്തുള്ള അഞ്ച് സെന്റുള്ള ഒരു പ്ലോട്ടാണിത്.മൊത്തം 900 sq. ഫീറ്റിൽ രണ്ട് ബെഡ്‌റൂമും, രണ്ട് ബാത്രൂമും ഉൾപ്പെടുന്ന ഒരു വീടാണിത്. ഏറ്റവും വലിയ ഹൈലൈറ്റ് എന്നത് കുറഞ്ഞ ചിലവിൽ ലളിതവും എന്നാൽ ആരെയും ആകർഷിപ്പിക്കുന്ന വീടിന്റെ ഇന്റീരിയർ വർക്കാണ്. പ്രത്യേകതകൾ നിറഞ്ഞ രീതിയിലാണ് വീടിന്റെ ഓപ്പൺ വോളും, വോൾ ലൈറ്റുമെല്ലാം സെറ്റ് ചെയ്തത്. പുറമെയുള്ള വീടിന്റെ ഭംഗിയാണ് അകമെയുള്ള വീടിന്റെ ഭംഗിയെ മനോഹരമാക്കുന്നത്. സിറ്റ്ഔട്ടും, പില്ലറുമെല്ലാം മോഡേൺ രീതിയിലാണ് ഉള്ളത്. കൂടാതെ വീടിന്റെ ഉള്ളിലെ ടൈൽസ് ഗ്രെ ആമ്പിയൻസിന് മേച്ച് ചെയ്യുന്ന രീതിയിലാണുള്ളത്.
About Home
Total area: 900 sqft
Plot: 5 cents
Budget of Home: 10 lakhs
Total Bedrooms: 2
Sitout
Hall
Kitchen
ഹാളിലുള്ള വാഷ് കൗണ്ടർ ഏറെ ആകർഷിപ്പിക്കുന്നതുമാണ്. വാഷ് കൗണ്ടറിലെ അക്രിലിക് ഡിസൈൻ തന്നെയാണ് അതിലെ മെയിൻ ഹൈലൈറ്റ്.പിന്നെ അവിടെ തന്നെ കൂടുതൽ കാര്യങ്ങൾ സ്റ്റോർ ചെയ്യാനുള്ള കൗണ്ടർ ഓപ്പണിങ്സും കൊടുത്തിട്ടുണ്ട്.ഹാളിലെ സൈഡിൽ വരുന്ന വിൻഡോസ് സിമ്പിൾ ആയിട്ടുള്ളതാണ്. ഇതിൽ കൊടുത്തിരിക്കുന്ന ബ്ലൈൻസ് സീബ്ര ബ്ലൈൻസ് ആണ്.ബേയ്ജ് കളർ ഡിസൈനാണ് ചെയ്തിരിക്കുന്നത്. വീടിന്റെ സ്റ്റൈയർകേസ് ജി ഐ പൈപ്പ് ഉപയോഗിചിട്ടാണ് ചെയ്തിരിക്കുന്നത്.അതുപോലെ പെർഗോള ഡിസൈൻ സെറ്റ് ചെയ്തിട്ടുണ്ട്.
മാസ്റ്റർ ബെഡ്‌റൂമിലും നേരത്തെ പറഞ്ഞതുപോലെ സെയിം ബ്ലൈൻസ് ആണ് ഉപയോഗിച്ചിട്ടുള്ളത്. അതിനടുത്തുള്ള ബെഡ്‌റൂമിലും സിമ്പിൾ ആയിട്ടുള്ള ഡിസൈൻ ആണ് ചെയ്തത്. കിച്ചണിൽ ഗ്രെ കളർ കോമ്പിനേഷനും എന്നാൽ ഫ്ലോറിങ്ങിൽ വുഡൻ ടച്ചിങ്ങും ആണ് ചെയ്തിട്ടുള്ളത്.എന്തായാലും ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള, വേറിട്ട രീതിയിലുള്ള വീട് നോക്കുന്നവർക്ക് എളുപ്പത്തിൽ പറയാൻ പറ്റുന്ന ഒരു വീടാണിത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. Trending 10 Lakh Budget House Video Credit:
DECOART DESIGN
Comments are closed.