നാലുകെട്ട് വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്നവർക്കിതാ സ്വപ്നഭവനം…| Low cost KeralaTraditional NAALUKETTU

Low cost KeralaTraditional NAALUKETTU: പഴയ കാലത്തിന്റെ ആഢ്യത്വം വിളിച്ചോതുന്നവയായിരുന്നു പണ്ടത്തെ നാലുകെട്ട് വീടുകൾ എല്ലാം തന്നെ. പഴയ കാലത്തെ ഒട്ടുമിക്ക തറവാട് വീടുകളും നാലുകെട്ട് മോഡലിൽ ഉള്ളവയായിരുന്നു. പിന്നീട് അവ നാമാവശേഷമായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ ഒട്ടുമിക്ക ആളുകൾക്കും പ്രിയം നാലുകെട്ട് മോഡലിലുള്ള വീടുകൾ പണിയുവാനാണ്. കേരളീയർക്ക് ഏറെ പ്രിയമേറിയതാണ് നാലുകെട്ട് വീടുകൾ.

എന്നാൽ പണമില്ലാത്ത കൊണ്ട് സാധാരണക്കാരെല്ലാം തന്നെ ഇത്തരം ആഗ്രഹങ്ങൾ ഒഴിവാക്കി സാധരണ രീതിയിൽ ഉള്ള വീടുകൾ നിർമിക്കുകയാണ് പതിവ്. ഇതിനുള്ള പ്രധാന കാരണം സാധാരണയായി നാലുകെട്ട് വീടുകൾ നിർമിക്കുന്നത് 2000 sqrft നു മുകളിൽ ആണ് എന്നത് തന്നെ. ചുരുങ്ങിയ ചിലവിൽ നിര്മിക്കാവുന്ന 1673 ചതുരശ്ര അടിയിൽ നിര്മിക്കാവുന്ന ഒരു നാലുകെട്ട് ഭവനം നമുക്കിവിടെ പരിചയപ്പെടാം.

21 ലക്ഷം രൂപ കയ്യിലുണ്ടെങ്കിൽ ഇത്തരം നാലുകെട്ട് വീടുകൾ ഏതൊരു സാധാരണക്കാരനും പണിയാവുന്നതാണ്. ഈ വീടിന്റെ പ്രധാന ഘടകം എന്ന് പറയുന്നത് നടുമുറ്റം തന്നെയാണ്. നാലുകെട്ടിന്റെ പ്രത്യേകത നടുമുറ്റം ആണല്ലോ. ചിലവ് കുറഞ്ഞ രീതിയിൽ ആ ഒരു ഭാഗവും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. വീടിനുള്ളിൽ നല്ല ഒരു അന്തരീക്ഷം നിലനിർത്താൻ ഇത് സഹായിക്കുന്നു.

വെള്ളം സംഭരിക്കുന്നതിനും പുറത്തേക്ക് ഒഴുകി പോകുന്നതിനും ഉള്ള സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ബെഡ്‌റൂമുകളാണ് ഈ വീടിനുള്ളത്. മൂന്ന് ബെഡ്‌റൂമുകളിലും അറ്റാച്ചഡ് ബാത്രൂം സൗകര്യം ഉൾപ്പെടുത്തിയിട്ടുള്ളത്. ഒറ്റനിലയിൽ നിർമിച്ചിരിക്കുന്ന ഈ ഭവനത്തിന് ഓപ്പൺ കിച്ചൻ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയാൻ വീഡിയോ കാണൂ.. Low cost KeralaTraditional NAALUKETTU Video Credit : Muraleedharan KV

Comments are closed.